മഴക്കെടുതി: രണ്ടാഴ്ചക്കിടെ മരണം 44, കൃഷിനാശം 7069 ഹെക്ടർ
text_fieldsതിരുവനന്തപുരം: ജൂലൈ ഒമ്പത് മുതൽ രണ്ടാഴ്ച കാലവർഷക്കെടുതിയിൽ മരിച്ചത് 44 പേർ. 10 പേരെ കാണാതായി. കൂടുതൽപേർ മരിച്ചത് ആലപ്പുയിലാണ്, ഏഴ്. തൃശൂരിൽ ആറുപേർ മരിച്ചു. കൊല്ലം, കോഴിക്കോട്, വയനാട് ജില്ലകളിലൊഴികെ മറ്റിടങ്ങളിലെല്ലാം മരണമുണ്ടായി.
ഏറ്റവുംകൂടുതൽ പേരെ കാണാതായത് ഇടുക്കിയിലാണ്; അഞ്ച്. 136 വീട് പൂർണമായും 3358 എണ്ണം ഭാഗികമായും തകർന്നു. വീടുകൾ തകർന്ന ഇനത്തിൽ 6.21 കോടിയുെട നഷ്ടമുണ്ടായതായി ലാൻഡ് റവന്യൂ കമീഷണറേറ്റ് തയാറാക്കിയ റിപ്പോർട്ടിൽ പറയുന്നു. 7069 ഹെക്ടറിൽ കൃഷിനശിച്ചു, ഇതുവഴി 91.26 കോടിയുടെ നഷ്ടം. 676 ദുരിതാശ്വാസ ക്യാമ്പ് തുറന്നു. 31093 കുടുംബങ്ങളിലെ 117349 പേരാണ് ഇവിടെ കഴിയുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
