Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കേരളത്തിൽ ഇന്ന് നാലു ജില്ലകളിൽ മഴക്ക് സാധ്യത; പലയിടത്തും മഴ പെയ്തെങ്കിലും ശമനമില്ലാതെ ചൂട്

text_fields
bookmark_border
Rain Forecast
cancel

തിരുവനന്തപുരം: ശനിയാഴ്ച നാല് ജില്ലകളിൽ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നീരീക്ഷണകേന്ദ്രം അറിയിച്ചു. എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ഇന്ന് മഴ ലഭിക്കാൻ സാധ്യതയുള്ളത്. കടുത്ത ചൂടിനിടയിലും സംസ്ഥാനത്ത് പലയിടത്തും വെള്ളിയാഴ്ച വേനൽ മഴ ലഭിച്ചു. വടക്കന്‍ കേരളത്തില്‍ ആരംഭിച്ച വേനൽ മഴ വൈകാതെ മധ്യകേരളത്തിലും തെക്കന്‍ കേരളത്തിലും ലഭിക്കും. ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്.

വെള്ളിയാഴ്ച ഇടുക്കി, പാലക്കാട്, കാസര്‍കോട് ഒഴികെയുള്ള ജില്ലകളിലെല്ലാം മഴയ്ക്ക് സാധ്യതയുണ്ടെന്നായിരുന്നു പ്രവചനം. എന്നാല്‍, സാധ്യതയുള്ള പത്ത് ജില്ലകളില്‍ ചിലയിടത്ത് മാത്രമാണ് മഴ ലഭിച്ചത്. ജില്ലകളില്‍ മൂന്ന് ദിവസം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് കഴിഞ്ഞ ദിവസമാണ് അറിയിച്ചത്.

ഒറ്റപ്പെട്ട വേനൽമഴ ലഭിക്കുമ്പോഴും സംസ്ഥാനത്ത് എല്ലാ ജില്ലകളിലും മുന്‍ വര്‍ഷത്തേക്കാള്‍ കൂടുതല്‍ ചൂടാണ് അനുഭവപ്പെടുന്നത്. 1.4 മില്ലിമീറ്റര്‍ മഴ മാത്രമാണ് സംസ്ഥാനത്ത് ഇതുവരെ ലഭിച്ചത്. ഇത് സാധാരണയേക്കാള്‍ 18.8 മില്ലിമീറ്റര്‍ താഴെയാണ്.

മിക്ക ജില്ലകളിലും 30 ഡിഗ്രിക്ക് മുകളിലാണ് ശരാശരി താപനില. ഉയര്‍ന്ന താപനിലാ വര്‍ധനവാണ് പലയിടത്തും രേഖപ്പെടുത്തുന്നത്. എല്‍നിനോ പ്രതിഭാസം കാരണം ഈ വര്‍ഷം വരണ്ട കാലാവസ്ഥയായിരിക്കുമെന്ന് അധികൃതര്‍ നേരത്തേ, മുന്നറിയിപ്പ് നല്‍കിയിരുന്നു. ഫെബ്രുവരിയില്‍ ആരംഭിച്ച വേനല്‍ ചൂട് ക്രമാനുഗതമായി ഉയരുകയാണിപ്പോൾ.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Rain Forecast in Kerala
Next Story