Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമഴ, വെള്ളപ്പൊക്കം:...

മഴ, വെള്ളപ്പൊക്കം: ശബരിമല തീര്‍ത്ഥാടകർ ശ്രദ്ധിക്കണം

text_fields
bookmark_border
മഴ, വെള്ളപ്പൊക്കം: ശബരിമല തീര്‍ത്ഥാടകർ ശ്രദ്ധിക്കണം
cancel

പത്തനംതിട്ട: ശക്തമായ മഴ സാഹചര്യത്തില്‍ പത്തനംതിട്ട ജില്ലയിലെ ചില റോഡുകളില്‍ വെള്ളപൊക്കത്തെ തുടര്‍ന്ന് മാര്‍ഗതടസം ഉണ്ടായതിനാല്‍ ശബരിമല തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ളവ ചുവടെ പറയുന്നപ്രകാരം യാത്ര ചെയ്യേണ്ടതാണെന്ന് പൊതുമരാമത്ത് (നിരത്തുകള്‍) വിഭാഗം എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

*കുമ്പഴ-കോന്നി വഴി വെട്ടൂര്‍ റോഡില്‍ മാര്‍ഗതടസമുള്ളതിനാല്‍ ഈ റോഡില്‍ കൂടി വരുന്ന തീര്‍ത്ഥാടകര്‍ കെ.എസ്.ടി.പി റോഡായ കോന്നി-കുമ്പഴ-മൈലപ്ര- മണ്ണാറക്കുളഞ്ഞി റോഡ് ഉപയോഗിക്കണം.

*ഏഴംകുളം- കൈപ്പട്ടൂര്‍ റോഡ്-അടൂര്‍- പത്തനംതിട്ട റോഡ്, പത്തനംതിട്ട-കൈപ്പട്ടൂര്‍ റോഡ്, പന്തളം-ഓമല്ലൂര്‍ റോഡ് എന്നിവിടങ്ങളില്‍ മാര്‍ഗതടസമുള്ളതിനാല്‍ ഈ റോഡില്‍ കൂടി വരുന്ന തീര്‍ത്ഥാടകര്‍ കുളനട- മെഴുവേലി- ഇലവുംതിട്ട-കോഴഞ്ചേരി-റാന്നി വഴിയും, കുളനട-ആറന്മുള-കോഴഞ്ചേരി-റാന്നി വഴിയും യാത്ര ചെയ്യുക.

*കൊച്ചാലുംമൂട്- പന്തളം റോഡില്‍ തടസമുള്ളതിനാല്‍ ഈ റോഡില്‍ കൂടി വരേണ്ടുന്ന തീര്‍ത്ഥാടകര്‍ക്ക് കൊല്ലകടവ്-കുളനട-മെഴുവേലി-ഇലവുംതിട്ട- കോഴഞ്ചേരി-റാന്നി വഴി പോകാം. ഈ സ്ഥലങ്ങളിലെ വെള്ളം ഇറങ്ങുന്ന മുറയ്ക്ക് മുന്‍രീതിയില്‍ സഞ്ചരിക്കാവുന്നതാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sabarimala PilgrimSabarimala Newsheavy rain
News Summary - Rain, flood; Sabarimal pilgrims need to be careful
Next Story