ദുരിതാശ്വാസ ക്യാമ്പുകളിൽ 7.24 ലക്ഷം പേർ; കൂടുതൽ സഹായവുമായി കേന്ദ്രം -LIVE
text_fieldsകൂടുതൽ സഹായവുമായി കേന്ദ്രം: 50,000 മെട്രിക് ടൺ ഭക്ഷ്യധാന്യങ്ങൾ എത്തിക്കും
കേരളത്തിന് 50,000 മെട്രിക് ടൺ ഭക്ഷ്യധാന്യങ്ങൾ എത്തിക്കുമെന്നു കേന്ദ്ര സർക്കാർ. 100 മെട്രിക് ടൺ പയറുവര്‍ഗങ്ങൾ, 22 ലക്ഷം ലീറ്റർ കുടിവെള്ളം, 9300 കിലോ ലീറ്റർ മണ്ണെണ്ണ, 60 ടൺ മരുന്ന് തുടങ്ങിയവ ലഭിക്കും. പുതപ്പുകളും കിടക്കവിരികളും അടക്കം പ്രത്യേക ട്രെയിൻ കേരളത്തിലെത്തും.

പുണ്യഭൂമിയിൽനിന്ന് ഹാജിമാരുടെ 2000 കിലോ ഇൗത്തപ്പഴം
മക്ക: കൊടും പ്രളയത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് ഹാജിമാർ 2000 കിലോ ഈത്തപ്പഴം അയച്ചു. മലയാളികളായ 98 പേര്‍ ചേർന്നാണ് കേരളത്തിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് കാരക്ക അയച്ചത്. അവർ കൈകോര്‍ത്ത് ശേഖരിച്ച പണംകൊണ്ടാണ് ഈത്തപ്പഴം വാങ്ങിയത്. അത് നാട്ടിലേക്കയക്കാന്‍ സന്നദ്ധസംഘടനാ പ്രവര്‍ത്തകരെ പണം ഏല്പിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കേരളത്തിൽനിന്നുള്ള ഹാജിമാർ അവരുടെ നിത്യച്ചെലവിനുള്ള റിയാലിൽനിന്ന് വിഹിതം നൽകിയിരുന്നു.

പ്രളയം ഒഴിയുന്നു; തീരാതെ ദുരിതം
സംസ്ഥാനത്തിെൻറ മിക്ക ഭാഗങ്ങളിലും മഴ മാറി മാനം തെളിഞ്ഞതോടെ കെടുതിയുടെ വ്യാപ്തി കുറഞ്ഞുതുടങ്ങി. പ്രളയത്തിൽ ഒറ്റപ്പെട്ടുപോയ പ്രദേശങ്ങളിൽ അവശേഷിക്കുന്നവരെ രക്ഷിക്കാനുള്ള പ്രവർത്തനം അവസാന ഘട്ടത്തിലാണ്. മിക്ക നദികളിലും ജലനിരപ്പ് താഴ്ന്നുകൊണ്ടിരിക്കുന്നു. പ്രളയ പ്രദേശങ്ങളില്‍നിന്ന് ജലം പിൻവാങ്ങുന്നുണ്ട്. വിവിധ ജില്ലകളിൽ പ്രഖ്യാപിച്ച റെഡ് അലർട്ടും മുന്നറിയിപ്പുകളും പിൻവലിച്ചു. ഒപ്പം ഇടുക്കി ഉൾപ്പെടെ ഡാമുകളുടെ ഷട്ടറുകളും താഴ്ത്തി. രക്ഷാപ്രവർത്തനം നിർത്തുന്നിടത്ത് ദുരിതാശ്വാസത്തിനും പുനരധിവാസത്തിനും ഉൗന്നൽ നൽകിയുള്ള പ്രവർത്തനങ്ങളാണ് ഇനി സർക്കാർ ആസൂത്രണം ചെയ്യുന്നത്.
- ദീർഘദൂര സർവിസുകൾ കെ.എസ്.ആർ.ടി.സി ആരംഭിച്ചു. തിരുവനന്തപുരത്തുനിന്ന് ആലപ്പുഴ വഴിയും കോട്ടയം വഴിയും റെയിൽ ഗതാഗതവും ഭാഗികമായി തുടങ്ങിയതായി റെയിൽവേ അറിയിച്ചു.
- ആഗസ്റ്റ് എട്ടുമുതൽ ഇതുവരെ പ്രളയക്കെടുതിയിൽ 210 പേർ മരിച്ചതായാണ് സർക്കാർ കണക്ക്. 39 പേരെ കാണാതായിട്ടുണ്ട്. 133 പേർ ചികിത്സയിലാണ്. സംസ്ഥാനത്ത് 5645 ദുരിതാശ്വാസക്യാമ്പുകളിലായി 7,24,649 പേരെ പാർപ്പിച്ചിട്ടുണ്ട്. ഞായറാഴ്ചമാത്രം 22,034 പേരെ രക്ഷപ്പെടുത്തി.
- ഞായറാഴ്ച 14 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ പത്തെണ്ണം തൃശൂരിലാണ്. ഇതിൽ അഞ്ചു മരണം മാള മേഖലയിലാണ്. കുറാഞ്ചേരിയിൽ ഉരുൾപൊട്ടലിൽ ഒരു മൃതദേഹം കൂടി കണ്ടെത്തി. കൊച്ചി പറവൂർ കുന്നുകര പഞ്ചായത്തിലെ കുത്തിയതോട് കെട്ടിടം ഇടിഞ്ഞ് കാണാതായ ആറുപേരിൽ രണ്ടുപേരുടെ മൃതദേഹം കണ്ടെടുത്തു. നാലുപേർക്കായി തിരച്ചിൽ തുടരുകയാണ്. നെന്മാറ അളുവശേരി ചേരിൻകാട്ടിൽ വ്യാഴാഴ്ച പുലർച്ചയുണ്ടായ ഉരുൾപൊട്ടലിൽ കാണാതായ 17 കാരൻ അരവിന്ദിെൻറ മൃതദേഹം കൂടി ലഭിച്ചു. ഇതോടെ ഉരുൾപൊട്ടലിൽ മരിച്ച പത്തുപേരുടെ മൃതദേഹവും കണ്ടെടുത്തു. കോഴിക്കോട് കഴിഞ്ഞദിവസം കാണാതായ കണ്ണാടിക്കൽ വടക്കേവയൽ സിദ്ദീഖിെൻറ (52) മൃതദേഹം കണ്ടെത്തി.
- അതേസമയം, വെള്ളം കയറിയ ഇടങ്ങളിൽ കനത്ത നാശത്തിെൻറ ചിത്രമാണ് വെള്ളമിറങ്ങുേമ്പാൾ വ്യക്തമാകുന്നത്. വീടും നാടും റോഡും തകർന്ന നിലയിലാണ്. ഒറ്റപ്പെട്ട ചിലർ തിരിച്ചുപോക്ക് തുടങ്ങിയെങ്കിലും ദുരിതാശ്വാസ ക്യാമ്പുകളിൽ എട്ടു ലക്ഷത്തോളം പേർ ഇപ്പോഴും തുടരുന്നു. രക്ഷാപ്രവർത്തനം ദ്രുതഗതിയിൽ നടക്കുേമ്പാഴും വീണ്ടെടുപ്പിന് മാസങ്ങൾ വേണ്ടി വരുമെന്നാണ് സൂചന.
- ദുരിതക്കടലിലായ ചെങ്ങന്നൂരിലെ പാണ്ടനാട്ടിൽ ആയിരങ്ങളെ രക്ഷപ്പെടുത്തിയിട്ടും ഇനിയും ആയിരങ്ങളാണ് വീടുകളിൽ കുടുങ്ങിക്കിടക്കുന്നത്. ഞായറാഴ്ച വൈകിയും രക്ഷാപ്രവർത്തനം തുടരുകയാണ്. തിരുവല്ല അപ്പര്‍കുട്ടനാട്ടിലും ആറന്മുളയിലും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
- എറണാകുളം, പറവൂർ മേഖലയിലും ആലുവയിലും വെള്ളം പൂർണമായി ഇറങ്ങാത്ത സ്ഥലങ്ങൾ നിരവധിയാണ്. ആലുവയിൽ പല വീടുകളുടെയും ഒന്നാം നില ഭാഗികമായി വെള്ളത്തിലാണ്.
- വേമ്പനാട്ടുകായലിൽ ജലനിരപ്പ് ഉയരുന്നതിനാൽ കുട്ടനാട്-അപ്പർകുട്ടനാട് മേഖലകളിൽനിന്ന് പലായനം തുടരുകയാണ്. ഇവിടെനിന്നുള്ള 90 ശതമാനം ജനങ്ങളും കോട്ടയം-ആലപ്പുഴ ജില്ലകളിലെ സുരക്ഷിത കേന്ദ്രങ്ങളിൽ എത്തിയതായാണ് റിപ്പോർട്ട്. പത്തനംതിട്ട-ചെങ്ങന്നൂർ മേഖലകളിൽനിന്ന് കൂടുതൽ പേർ ദുരിതാശ്വാസ ക്യാമ്പിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. മീനച്ചിൽ-മണിമല-പമ്പ-അച്ചൻകോവിൽ ആറുകളിൽ ജലനിരപ്പ് ഇനിയും താഴ്ന്നിട്ടില്ല. ചിലയിടങ്ങളിൽ മഴയുമുണ്ട്. കുട്ടനാട്ടിലെയും അപ്പർകുട്ടനാട്ടിലെയും ഇനിയും എത്തിപ്പെടാൻ കഴിയാത്ത തുരുത്തുകളിൽ നിരവധി പേരുണ്ടെന്നാണ് വിവരം.

കൈത്താങ്ങാവാൻ മാധ്യമം–മീഡിയവൺ ജീവനക്കാരും
പ്രളയക്കെടുതിയിൽ കേരളം പകച്ചുനിൽക്കുകയാണ്. എല്ലാം നഷ്ടപ്പെട്ടവരുടെ ദുഃഖം വാക്കുകൾക്കതീതമാണ്. നൂറുക്കണക്കിന് ആളുകൾക്കാണ് ഉറ്റവരെ നഷ്ടപ്പെട്ടത്. ഇവരെ ജീവിതത്തിലേക്ക് കൈപിടിച്ച് കയറ്റേണ്ടത് എല്ലാവരുടെയും ബാധ്യതയാണ്. ആ ഉത്തരവാദിത്തം നിറവേറ്റാൻ കരുണയുടെ കരം നീട്ടി മാധ്യമം-മീഡിയവൺ ജീവനക്കാരും. ഒരു ദിവസത്തെ ശമ്പളം ജീവനക്കാർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകും.
ഉരുൾപൊട്ടൽ: കണ്ടെത്താൻ ഇടുക്കിയിൽ ഇനിയും 13 പേർ
തൊടുപുഴ: േതാരാമഴക്ക് അൽപം ശമനമേകി ഇടുക്കിയിൽ പലയിടത്തും മാനം തെളിഞ്ഞു. എന്നാൽ, ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഞായറാഴ്ചയുമുണ്ടായി. കുമളിയിലുണ്ടായ ഉരുൾപൊട്ടലിൽ കൃഷിനാശമുണ്ട്. ഗതാഗതം പുനരാരംഭിക്കാൻ ഒട്ടുമിക്ക മേഖലയിലും കഴിയാത്തതിനാൽ മലയോരം ഇപ്പോഴും ഒറ്റപ്പെട്ട നിലയിലാണ്. അതിനിടെ ഉരുൾപൊട്ടി മണ്ണിനടിയിലാകുകയോ മലവെള്ളത്തിൽ ഒലിച്ചുപോകുകയോ ചെയ്തവർക്കായി രക്ഷാപ്രവർത്തകർ ഞായറാഴ്ച നടത്തിയ തിരച്ചിൽ വിഫലമാകുകയായിരുന്നു. ജില്ലയിൽ വിവിധ ഇടങ്ങളിലായി 42 പേർ മരിച്ച ഉരുൾപൊട്ടലിൽ 13 പേരെയാണ് കാണാതായത്. വെള്ളത്തൂവൽ, പെരിയാർവാലി, ഗാന്ധിനഗർ കോളനി എന്നിവിടങ്ങളിലുള്ളവരെയാണ് കണ്ടെടുക്കാനുള്ളത്. അതേസമയം, ജില്ലയിലെ അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞിട്ടില്ലാത്തതിനാൽ ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്. പുഴകളും തോടുകളും നിറഞ്ഞ് കവിഞ്ഞ നിലയിലും. ഡാമുകൾ കൂടുതൽ തുറക്കേണ്ടിവരുന്ന സാഹചര്യമുണ്ടായാൽ വീണ്ടും കാര്യങ്ങൾ തകിടം മറിഞ്ഞേക്കാമെന്ന സ്ഥിതിയുമുണ്ട്. ഉരുൾപൊട്ടൽ മേഖലയിലും അപകടമുണ്ടായിടത്തും മണ്ണിടിച്ചിൽ തുടരുന്നതും തകരാറിലായ വൈദ്യുതി-ടെലിഫോൺ ബന്ധങ്ങൾ പുനഃസ്ഥാപിക്കാനാകാത്തതിനാലും ജില്ലയിൽ ഭീതി ഒഴിഞ്ഞിട്ടില്ല. ഞായറാഴ്ചയും ചിലയിടങ്ങളിൽ മണ്ണിടിഞ്ഞു. അപൂർവമായി ഗതാഗതം പുനരാരംഭിച്ചെങ്കിലും ഒട്ടേറെ മേഖലകളിൽ പൂർണമായി നിലച്ചിരിക്കുകയാണ്. മിക്ക ബാങ്കുകളും പോസ്റ്റ് ഒാഫിസും വിവിധ സർക്കാർ-അർധ സർക്കാർ സ്ഥാപനങ്ങളും ദിവസങ്ങളായി തുറന്നിട്ടില്ല. വ്യാപാര സ്ഥാപനങ്ങളും പെട്രോൾ പമ്പുകളും അടഞ്ഞുകിടക്കുന്നു. ഗ്രാമപ്രദേശങ്ങളിൽ താമസിക്കുന്നവർ ഒറ്റപ്പെട്ട നിലയിലാണ്.

പ്രളയമേഖലകളിൽ ജലവിതരണത്തിന് ക്രമീകരണം
തിരുവനന്തപുരം: പ്രളയബാധിത മേഖലകളിൽ കുടിവെള്ളമെത്തിക്കാൻ ജല അതോറിറ്റിയുടെ നേതൃത്വത്തിൽ തീവ്രശ്രമം. കഴിഞ്ഞദിവസം രാത്രി മാത്രം പത്തനംതിട്ട, കോട്ടയം ജില്ലകളിലേക്ക് തിരുവനന്തപുരം ആസ്ഥാനമായ സെൻട്രൽ സർക്കിളിൽനിന്ന് 30,000 ലിറ്റർ കുടിവെള്ളം കയറ്റിയയച്ചു.
ടാങ്കർ ലോറികളിലും കുപ്പിവെള്ളമായുമാണ് വെള്ളം എത്തിക്കുന്നത്. 12 മണിക്കൂറിനിടെ കുമരകം ഭാഗത്തുമാത്രം 10,000 ലിറ്റർ വെള്ളം എത്തിച്ചതായി വാട്ടർ അതോറിറ്റി കൺട്രോൾ റൂമിൽനിന്നറിയിച്ചു. കോട്ടയം മുനിസിപ്പൽ മേഖലയിൽ 2000 ലിറ്ററും മണ്ണാർകാട് ഭാഗത്ത് 2000 ലിറ്ററും വൈക്കം മുനിസിപ്പാലിറ്റിയിൽ 2500 ലിറ്ററും വെള്ളം വിതരണംചെയ്തു. കുമരകം, മണ്ണാർകാട് ഭാഗങ്ങളിൽ 300 ലിറ്റർ വീതം കുപ്പിവെള്ളവും എത്തിച്ചിരുന്നു.
പത്തനംതിട്ട കലക്ടറേറ്റിൽ 5000 ലിറ്റർ വെള്ളമെത്തിച്ചു. പന്തളം എൻ.എസ്.എസ് ഹാളിലെ ദുരിതാശ്വാസ ക്യാമ്പിൽ 2000 ലിറ്ററും എസ്.പി ഓഫിസിൽ 5000 ലിറ്ററും വെള്ളം എത്തിച്ചു. ഇരവിപേരൂർ, പൂമറ്റം എന്നിവിടങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് 1850 ലിറ്റർ വെള്ളം ഇന്നലെ രാത്രി എത്തിച്ചതായും വാട്ടർ അതോറിറ്റി ദക്ഷിണ മേഖല ഓഫിസിൽ നിന്നറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളാണ് ദക്ഷിണമേഖലക്ക് കീഴിൽ വരുന്നത്.
തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ സാധാരണനിലയിൽ ജലവിതരണം നടക്കുന്നുണ്ട്. വെള്ളക്കെട്ടിനെ തുടർന്ന് ജലവിതരണം താറുമാറായ ഭാഗങ്ങളിൽ അറ്റകുറ്റപ്പണി നടത്തി വെള്ളം എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ടവരെ രക്ഷിക്കാന്‍ മൊബൈല്‍ ആപ്പ്
വെള്ളപ്പൊക്കത്തില്‍ വീടുകളില്‍ ഒറ്റപ്പെട്ടു പോയവരെ കണ്ടെത്തി രക്ഷപ്പെടുത്തുന്നതിന് സഹായകമായ ടാക്കിയോണ്‍ എസ്ഒഎസ്(tachyon care) കേരള ഫ്‌ളഡ് റസ്‌ക്യു എന്ന പേരിലുള്ള മൊബൈല്‍ ആപ്ലിക്കേഷന്റെ സേവനം ജില്ലയില്‍ ലഭ്യമാക്കി. ജില്ലയിലെ പ്രളയ ദുരിതാശ്വാസ നടപടികളുടെ സ്‌പെഷല്‍ ഓഫീസര്‍ എസ്. ഹരികിഷോര്‍, ജില്ലാ കളക്ടര്‍ പി.ബി. നൂഹ് എന്നിവരുടെ ശ്രമഫലമായാണ് ആപ്ലിക്കേഷന്‍ സംസ്ഥാനത്ത് ആദ്യമായി ജില്ലയില്‍ നടപ്പാക്കിയത്. ഒറ്റപ്പെട്ടു പോയവര്‍ക്ക് ആവശ്യമായ സാധനങ്ങള്‍ എന്താണെന്ന് തിരിച്ചറിഞ്ഞ് അധികൃതരെ അറിയിക്കുന്നതിനും ആപ്പ് സഹായകമാണ്.
ജില്ലയില്‍ പ്രളയക്കെടുതിക്ക് ഇരയായി രക്ഷപെടുത്താന്‍ അവശേഷിക്കുന്നവരുണ്ടെങ്കില്‍ അവര്‍ക്ക് പ്രയോജനം ലഭിക്കുന്നതിന് ഈ ആപ്ലിക്കേഷന്‍ സഹായകമാകും.
അഞ്ചു കിലോമീറ്റര്‍ ചുറ്റളവില്‍ ആരൊക്കെ കുടുങ്ങി കിടപ്പുണ്ടെന്ന വിവരം രക്ഷാപ്രവര്‍ത്തനത്തിനു പോകുന്നവര്‍ക്ക് ലഭ്യമാക്കാന്‍ ഈ ആപ്പിലൂടെ കഴിയും. വെള്ളപ്പൊക്ക കെടുതിക്കിരയായ കേരളത്തിലെ ജനങ്ങള്‍ക്കും രക്ഷാപ്രവര്‍ത്തകര്‍ക്കും ബന്ധപ്പെട്ട അധികൃതര്‍ക്കും ഏറെ സഹായകമാകുന്ന വിധത്തിലാണ് ആപ്പ് രൂപകല്‍പ്പന ചെയ്തിട്ടുള്ളത്.
ആര്‍ക്കും ഉപയോഗിക്കാവുന്ന തരത്തില്‍ പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂര്‍, തിരുവനന്തപുരം ജില്ലകളുടെ അതിവേഗ ഉപയോഗത്തിനായി രൂപപ്പെടുത്തിയിട്ടുള്ളതാണ് ഈ ആപ്പ്.ആരെങ്കിലും കുടുങ്ങിയിട്ടുണ്ടെങ്കില്‍ അവര്‍ക്കോ, കുടുംബാംഗങ്ങള്‍ക്കോ സ്ഥലം സംബന്ധിച്ച ലൊക്കേഷന്‍ വിവരം ആപ്പില്‍ രേഖപ്പെടുത്താം. തുടര്‍ന്ന് ഈ വിവരം മേഖല അനുസരിച്ച് ആപ്പ് വേര്‍തിരിക്കുകയും ഡാറ്റ തയാറാക്കുകയും ചെയ്യും. ഈ ഡാറ്റ ഓണ്‍ലൈന്‍ മുഖേന കളക്ടറേറ്റിലെ ദുരന്തനിവാരണ വിഭാഗത്തില്‍ ലഭിക്കും. ഈ വിവരം കളക്ടറേറ്റില്‍ നിന്ന് എയര്‍ഫോഴ്‌സിന് കൈമാറും. ഇതുപ്രകാരം ഉടന്‍ തന്നെ കുടുങ്ങി കിടക്കുന്നയാളെ ഹെലികോപ്ടറെത്തി രക്ഷപ്പെടുത്തി സുരക്ഷിത സ്ഥാനത്തേക്കു മാറ്റുകയോ, ഭക്ഷണം ലഭ്യമാക്കുകയോ ചെയ്യും.
ഒറ്റപ്പെട്ടുപോയവരെ വേഗം കണ്ടെത്തി രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന് ഈ ആപ്പ് സഹായകമാണ്. യുഎഇ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ടാക്കിയോണ്‍ എന്ന സ്ഥാപനം നിര്‍മിച്ചതാണ് ഈ ആപ്പ്. ഇന്റര്‍നെറ്റ് കണക്ഷന്‍ ഫോണില്‍ ഇല്ലാത്തപക്ഷം 1070, 1074, 1077 എന്നീ എമര്‍ജന്‍സി നമ്പരുകളിലേക്ക് ഫോണ്‍ വിളിച്ച് അടിയന്തിര സാഹചര്യം അറിയിക്കുന്നതിനുള്ള സംവിധാനവും ആപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പത്തനംതിട്ട ജില്ലയില്‍ 69505 പേര്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍
പ്രളയക്കെടുതിക്ക് ഇരയായി ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത് 69505 പേര്‍. തിരുവല്ല താലൂക്കിലെ 275 ക്യാമ്പുകളിലായി 44370 പേരും കോഴഞ്ചേരി താലൂക്കിലെ 93 ക്യാമ്പുകളിലായി 15359 പേരും മല്ലപ്പള്ളി താലൂക്കിലെ 29 ക്യാമ്പുകളിലായി 1354 പേരും കോന്നി താലൂക്കിലെ 40 ക്യാമ്പുകളിലായി 4395 പേരും റാന്നി താലൂക്കിലെ 45 ക്യാമ്പുകളിലായി 1354 പേരും അടൂര്‍ താലൂക്കിലെ 26 ക്യാമ്പുകളിലായി 2673 പേരുമാണ് കഴിയുന്നത്.
രക്ഷാപ്രവര്‍ത്തനം : രാഷ്ട്രപതിയെ ഗവര്‍ണര്‍ വിവരങ്ങള്‍ ധരിപ്പിച്ചു
രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് കേരള ഗവര്‍ണര്‍ ജസ്റ്റിസ് സദാശിവത്തെ ഫോണില്‍ വിളിച്ച് കേരളത്തിലെ പ്രളയക്കെടുതികളെയും രക്ഷാപ്രവര്‍ത്തനങ്ങളെയും കുറിച്ച് അന്വേഷിച്ചു. പ്രതിസന്ധിഘട്ടത്തെ ഒരുമയോടെ നേരിട്ട കേരള ജനതയുടെ നിശ്ചയദാര്‍ഢ്യത്തെ അഭിനന്ദിച്ച രാഷ്ട്രപതി രാജ്യം കേരളജനതയ്ക്കൊപ്പമുണ്ടെന്ന് ഉറപ്പുനല്‍കി.കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ കൂട്ടായ പ്രവര്‍ത്തനത്തിലൂടെ രക്ഷാനടപടികള്‍ സ്വീകരിച്ചതില്‍ രാഷ്ട്രപതി സംതൃപ്തി അറിയിച്ചു. ദേശീയ ദുരന്തനിവാരണസേന, സംസ്ഥാന, കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുടെ പ്രവര്‍ത്തനത്തെയും പ്രതിബദ്ധതയെയും അദ്ദേഹം അഭിനന്ദിച്ചു
രക്ഷ, പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ കൃത്യമായി നിരീക്ഷിക്കുകയും നയിക്കുകയും ചെയ്യുന്നുണ്ടെന്ന് ഗവര്‍ണര്‍ രാഷ്ട്രപതിയെ അറിയിച്ചു. സൈന്യം, ദുരന്തനിവാരണസേന, സര്‍ക്കാര്‍ വകുപ്പുകള്‍ എന്നിവയ്ക്കുപുറമേ ജനപ്രതിനിധികളും യുവജനങ്ങളും രക്ഷാപ്രവര്‍ത്തനങ്ങളില്‍ സജീവമാണെന്ന് ഗവര്‍ണര്‍ അറിയിച്ചു. രാഷ്ട്രപതിയുമായുള്ള സംഭാഷണം ഗവര്‍ണര്‍ മുഖ്യമന്ത്രിയെ ഫോണില്‍ വിളിച്ച് ധരിപ്പിക്കുകയും ചെയ്തു. രക്ഷാപ്രവര്‍ത്തനം നേരിട്ട് നിരീക്ഷിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുന്നുണ്ടെന്ന് മുഖ്യമന്ത്രി ഗവര്‍ണറെ അറിയിച്ചു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് ലോകമെമ്പാടുമുള്ള കേരളീയര്‍ കൂടുതല്‍ ഉദാരമായി സംഭാവന ചെയ്യണമെന്ന് ഗവര്‍ണര്‍ ഒരിക്കല്‍ കൂടി അഭ്യര്‍ത്ഥിച്ചു.
യാത്രക്കാരുടെ ശ്രദ്ധക്ക്
തിരുവനന്തപുരത്തുനിന്ന് കാസർഗോഡ് വരെ കെ.എസ്.ആർ.ടി.സി. സർവീസ് പുനഃക്രമീകരിച്ചതായി ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ. തിരുവനന്തപുരത്ത് നിന്നും കൊച്ചി വരെ കെ.എസ്.ആർ.ടി.സി. സർവീസ് നടത്തും. കൊച്ചിയിൽ നിന്നും ആലുവ വരെ മെട്രോയിലും ആലുവ മുതൽ വീണ്ടും ബസിലും സഞ്ചരിക്കാം. മെട്രോ അധികൃതരുമായി ബന്ധപ്പെട്ട് ഇതിനുള്ള ക്രമീകരണങ്ങൾ ഏർപെടുത്തിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം
കെ.എസ്.ആർ.ടി.സി. സർവീസ് പുനഃക്രമീകരിച്ചെന്ന് ഗതാഗത മന്ത്രി

തിരുവനന്തപുരത്ത് നിന്ന് കാസർകോഡ് വരെ കെ.എസ്.ആർ.ടി.സി. സർവീസ് പുനഃക്രമീകരിച്ചതായി ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ. തിരുവനന്തപുരത്ത് നിന്നും കൊച്ചി വരെ കെ.എസ്.ആർ.ടി.സി സർവീസ് നടത്തും. കൊച്ചിയിൽ നിന്നും ആലുവ വരെ മെട്രോയിലും ആലുവ മുതൽ വീണ്ടും ബസിലും സഞ്ചരിക്കാം. മെട്രോ അധികൃതരുമായി ബന്ധപ്പെട്ട് ഇതിനുള്ള ക്രമീകരണങ്ങൾ ഏർപെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
കേരളത്തിന് സൽമാൻ രാജാവിന്‍റെ ഐക്യദാർഢ്യം
പ്രളയദുരിതം അനുഭവിക്കുന്ന കേരളത്തിലെ ജനതയുടെ ദുഃഖത്തിൽ പങ്കുചേർന്നും െഎക്യദാർഢ്യം പ്രകടിപ്പിച്ചും സൗദി ഭരണാധികാരി സൽമാൻ രാജാവും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും. രാഷ്ട്രപതി രാംനാഥ് കോവിന്ദിനാണ് ഐക്യദാർഢ്യം പ്രകടിപ്പിച്ച് സന്ദേശമയച്ചത്. പ്രളയത്തിൽ മരിച്ചവർക്ക് ഇരുവരും അനുശോചനം രേഖപ്പെടുത്തി. ദുരിതങ്ങൾ എത്രയും വേഗം മാറട്ടെ എന്ന് രാജാവ് ആശംസിച്ചതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
കൊച്ചിയിൽ നാവികസേനാ കപ്പലിൽ കുടിവെള്ളം എത്തിച്ചു
എല്ലാ ക്യാമ്പുകളിലും 24 മണിക്കൂര്‍ വൈദ്യസഹായം ഉറപ്പാക്കണം -ആരോഗ്യ മന്ത്രിKochi: Indian Naval Ship Deepak disembarked rations and drinking water at Southern Navy Command earlier today. #KeralaFloods pic.twitter.com/FTmFQOWpYn
— ANI (@ANI) August 19, 2018
ദുരിതാശ്വാസ മേഖലയിലെ മെഡിക്കല്‍ ക്യാമ്പുകളില്‍ 24 മണിക്കൂറും വൈദ്യസഹായം ഉറപ്പാക്കണമെന്ന് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി. ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, പാരമെഡിക്കല്‍ ജീവനക്കാര്‍ എന്നിവര്‍ ക്യാമ്പില്‍ 24 മണിക്കൂറും ഉണ്ടായിരിക്കേണ്ടതാണ്. ഇതോടൊപ്പം മരുന്നുകളുടെ ലഭ്യതയും ഉറപ്പുവരുത്തണം. സന്ദര്‍ശിച്ച ക്യാമ്പുകളിലെല്ലാം ആവശ്യത്തിലധികം മരുന്നുകള്‍ ലഭ്യമായിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ആന്ധ്ര െഎ.എ.എസ് ഉദ്യോഗസ്ഥരുടെ ഒരു ദിവസത്തെ ശമ്പളം നൽകും
ആന്ധ്ര പ്രദേശിലെ െഎ.എ.എസ് ഉദ്യോഗസ്ഥർ തങ്ങളുടെ ഒരു ദിവസത്തെ ശമ്പളം കേരളത്തിലെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്നു. ആന്ധ്ര െഎ.എ.എസ് അസോസിയേഷനാണ് അംഗങ്ങളുെട ഒരു ദിവസത്തെ ശമ്പളം നൽകാൻ തീരുമാനിച്ചത്. സംസ്ഥാനം ഇതുവരെ കണ്ടിട്ടില്ലാത്ത പ്രളയത്തിൽ ദുരിതമനുഭവിക്കുന്ന കേരള ജനതക്കൊപ്പം നിൽക്കുന്നുവെന്ന് അറിയിച്ചു കൊണ്ടാണ് സംഘടന തീരുമാനം പ്രഖ്യാപിച്ചത്. രക്ഷാപ്രവർത്തനത്തിന് അഹോരാത്രം മുന്നിട്ടിറങ്ങിയവർക്കും സംഘടന പിന്തുണ പ്രഖ്യാപിച്ചു.
ആലപ്പുഴ ജില്ലയില്‍ ബുധനാഴ്ചവരെ മദ്യനിരോധനം
വെള്ളപ്പൊക്ക കെടുതി രൂക്ഷമായ ആലപ്പുഴ ജില്ലയില്‍ ബുധനാഴ്ചവരെ മദ്യവില്‍പ്പന നിരോധിച്ചു. രക്ഷാപ്രവര്‍ത്തനങ്ങളുടെ നടത്തിപ്പില്‍ മദ്യത്തിന്‍റെ ഉപഭോഗവും വിപണനവും വിഘാതം സൃഷ്ടിക്കുകയും പൊതുസമാധാനത്തിന് വലിയ തോതില്‍ ഭംഗം വരുത്തുകയും ചെയ്യുന്നതിനാല്‍ അബ്കാരി ആക്‌ട് 54 വകുപ്പ് പ്രകാരമാണ് ജില്ലാ കലക്ടറുടെ നടപടി.
തെലങ്കാന സര്‍ക്കാര്‍ 25 കോടി രൂപ കൈമാറി
തെലങ്കാന ആഭ്യന്തരമന്ത്രി എന്‍. നരസിംഹ റെഡ്ഢി മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ചാണ് ചെക്ക് കൈമാറിയത്.

ആലപ്പുഴയിൽ കുട്ടിയെ വ്യോമസേന രക്ഷപ്പെടുത്തുന്നതിന്‍റെ ദൃശ്യങ്ങൾ
#WATCH: Wing Commander Prasanth of Garud Special Force of Indian Air Force rescues a toddler from rooftop in flood hit town of Alappuzha. #KeralaFlood (Source IAF) pic.twitter.com/wT12zszMya
— ANI (@ANI) August 19, 2018
യു.എ.ഇ മന്ത്രി മുഹമ്മദ് അൽ ഗർഗാവി മുഖ്യമന്ത്രിയെ ഫോണിൽ വിളിച്ചു

യു.എ.ഇ ക്യാബിനറ്റ്, ഭാവികാര്യമന്ത്രി മുഹമ്മദ് അബ്ദുല്ല അൽഗർഗാവി കേരള മുഖ്യമന്ത്രി പിണറായി വിജയനെ ഫോണിൽ വിളിച്ചു. യു.എ.ഇ പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിൻസായിദ് അൽ നഹ്‌യാൻ, വൈസ്പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ്ബിൻ റാശിദ് അൽ മക്തൂം അബുദാബി കിരീടാവകാശിയും യു.എ.ഇ സായുധസേനാ ഉപമേധാവിയുമായ ജനറൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്‌യാൻ, യു.എ.ഇ ജനത എന്നിവരുടെ അനുശോചനവും സഹായ സന്നദ്ധതയും അറിയിച്ചു.
പ്രളയത്തിൽ കേരളത്തിൽ 320 ആളുകൾ മരിച്ചിട്ടുണ്ട്. 1.5 ലക്ഷം ആളുകൾ ഭവനരഹിതരായിട്ടുണ്ട്. നൂറു വർഷത്തിനിടയിലെ ഏറ്റവും രൂക്ഷമായ മഴയും പ്രളയവുമാണ് ഉണ്ടായിരിക്കുന്നത്. സംസ്ഥാനത്തിന് ആവശ്യമായ സഹായം സംബന്ധിച്ച് മുഖ്യമന്ത്രിയുമായി ചർച്ച ചെയ്തു. ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്‌യാൻ, ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം, ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്‌യാൻ എന്നിവർ എല്ലാവിധ സഹായത്തിനും നിർദേശിച്ചിട്ടുണ്ട് -അൽ ഗർഗാവി അറിയിച്ചു.
പ്രളയ ബാധിത പ്രദേശങ്ങളിൽ ഇന്ത്യൻ ഭരണകൂടത്തെ സഹായിക്കാനും ഇരുരാജ്യങ്ങളും സഹോദരതുല്യവും ചരിത്ര പ്രധാനവുമായ ബന്ധം പ്രതിഫലിപ്പിക്കാനും ശ്രമിക്കും. യു.എ.ഇയിൽ അടിയന്തര ദേശീയ സമിതി രൂപവത്കരിക്കാൻ പ്രസിഡന്‍റ് ശൈഖ്ഖലീഫ ബിൻ സായിദ് ഇന്നലെ നിർദേശിച്ചിരുന്നു. ഇന്ത്യൻ സമൂഹത്തിന്‍റെ സഹായത്തോടെ, യു.എ.ഇ റെഡ്ക്രസന്‍റ് സൊസൈറ്റി, ജീവകാരുണ്യ സംഘടനകൾ എന്നിവയുടെ നേതൃത്വത്തിൽ പ്രസിഡന്‍റിന്‍റെ നിർദേശം ഉടൻ നടപ്പാക്കി തുടങ്ങിയിട്ടുണ്ട്. രാജ്യത്തെ നിരവധി സ്വകാര്യ സ്ഥാപനങ്ങളും സഹകരിക്കുന്നുണ്ട്.
നടക്കാവ് വെള്ളക്കെട്ടിൽ കുതിർന്ന വീട് തകർന്നു വീണ് വിദ്യാർഥിക്ക് പരിക്ക്
കോഴിക്കോട് നടക്കാവ് പണിക്കർ റോഡിൽ കുന്നത്തു താഴം മൈലിലെ കുന്നുമ്മൽ നബീസയുടെ ഒരു നില വീട് തകർന്നു വീണു. വീടിെൻറ ഒാടുവീണ് നബീസയുടെ പേരക്കുട്ടി റഹീമ(15)ന് കാലിന് പരിക്കേറ്റു. ദിവസങ്ങളായി പ്രദേശത്ത് വെള്ളക്കെട്ടായിരുന്നു. നിലവിൽ വെള്ളം ഇറങ്ങിയിരുന്നെങ്കിലും കുതിർന്നു കിടന്ന വീട് ഇന്നുരാവിലെ പത്തോടെ തകർന്നു വീഴുകയായിരുന്നു.
തൃശൂരിൽ വീടിനുള്ളിൽ കുടുങ്ങി വയോധികൻ മരിച്ചു
അന്നമനാട് വൈന്തല വെള്ളകെട്ടിൽ വീടിനുള്ളിൽ കുടുങ്ങി മരിച്ചനിലയിൽ വൃദ്ധനെ കണ്ടെത്തി. വൈന്തല ചെമ്പകശ്ശേരി തോമസാണ് (62) മരിച്ചത്. വെള്ളം ഉയർന്നതിനെ തുടർന്ന് വീട്ടുകാർ രക്ഷപെട്ടുവെങ്കിലും രേഖകൾ എടുക്കാനുള്ള ശ്രമത്തിൽ വീട്ടിനുള്ളിൽ കുടുങ്ങി. ക്യാമ്പിൽ കഴിഞ്ഞിരുന്ന കുടുംബം അറിയിച്ചതിനെ തുടർന്ന് ഇന്ന് രാവിലെ ബി.എസ്.ഫ് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം അഴുകി തുടങ്ങിയിരുന്നു. ഭാര്യ. ത്രേസ്യാമ്മ, മകൻ: ബെനഡിക്ട്. മരുമകൾ. ഹിമ
രക്ഷാപ്രവർത്തനത്തിന് സഹകരിക്കാത്ത ബോട്ടുടമകളെ അറസ്റ്റ് ചെയ്തു
ആലപ്പുഴയിൽ രക്ഷാപ്രവർത്തനവുമായി സഹകരിക്കാതെ വിട്ടുനിന്ന അഞ്ചു ബോട്ടുടമകളിൽ നാലു പേരെ മന്ത്രി ജി. സുധാകരന്‍റെ നിർദേശ പ്രകാരം അറസ്റ്റ്ചെയ്തു. ലേക്ക്സ് ആന്‍റ് ലഗൂൺസ് ഉടമ സക്കറിയ ചെറിയാൻ, റെയിൻബോസ് ഉടമ സാലി, കോസി ഉടമ കുര്യൻ, ആൽബിൻ ഉടമ വർഗീസ് സോണി എന്നിവരെയാണ് അറസ്റ്റുചെയ്തത്. തേജസ് ഉടമ സിബിയെ ഉടൻ അറസ്റ്റു ചെയ്ത് ഹാജരാക്കാൻ മന്ത്രി നിർദേശിച്ചു. കലക്ടറുടെ ചേമ്പറിൽ ചേർന്ന അവലോകന യോഗത്തിലാണ് മന്ത്രിയുടെ നിർദേശം.
ബോട്ട് ഡ്രൈവർമാരിൽ പലരും അനധികൃതമായി ലൈസൻസ് വാങ്ങിയതാണെന്ന പരാതി അടിയന്തരമായി പരിശോധിക്കാൻ പോർട്ട് ഓഫീസർക്ക് നിർദേശം നൽകിയിട്ടുണ്ട്. രക്ഷാപ്രവർത്തനവുമായി സഹകരിക്കാത്ത ബോട്ട് ഡ്രൈവർമാരുടെ ലൈസൻസ് അടിയന്തരമായി സസ്പെന്‍റ് ചെയ്യാനും മന്ത്രി നിർദേശിച്ചിട്ടുണ്ട്. ബോട്ടുകളുടെ ഗതാഗതവുമായി ബന്ധപ്പെട്ട് ജില്ലയിലെ അധികാരിയായ പോർട്ട് സർവയർ ഉത്തരവാദിത്തം ശരിയായി വിനിയോഗിച്ചില്ലെന്ന് മന്ത്രി വിലയിരുത്തി. പോർട്ട് ഓഫീസറെ വിളിച്ചു വരുത്തിയ മന്ത്രി ഇക്കാര്യത്തിലുള്ള അതൃപ്തി അറിയിച്ചു. ഇക്കാര്യം സർക്കാറിലേക്ക് റിപ്പോർട്ട് ചെയ്യാനും ജില്ലാ കലക്ടറെ ചുമതലപ്പെടുത്തി.
എം.സി. റോഡിൽ കെ.എസ്.ആർ.ടി.സി സർവീസ് പുനഃസ്ഥാപിച്ചു
എം.സി. റോഡിൽ കെ.എസ്.ആർ.ടി.സി ബസ് സർവീസ് ഭാഗികമായി പുനഃസ്ഥാപിച്ചു. തിരുവനന്തപുരം മുതൽ അടൂർ വരെ കെ.എസ്.ആർ.ടി.സി സർവീസ് ആരംഭിച്ചിട്ടുണ്ട്. തിരുവനന്തപുരം-എറണാകുളം റൂട്ടിലും സർവീസ് ഉണ്ട്.
കോട്ടയം-കോഴിക്കോട് പാതയിൽ ബസുകൾ സർവീസ് നടത്തുന്നുണ്ട്. കോട്ടയം-കുമളി റൂട്ടിൽ പീരുമേട് വരെയും കോട്ടയം-പാലാ-തൊടുപുഴ റൂട്ടിലും കോട്ടയം-എറണാകുളം റൂട്ടിൽ കാഞ്ഞിരമറ്റം വഴിയും ബസ് ഒാടുന്നുണ്ട്.
എന്നാൽ, കോട്ടയം-എറണാകുളം റൂട്ടിൽ വൈക്കം വഴിയും കോട്ടയം -ചങ്ങനാശേരി-ആലപ്പുഴ റൂട്ടിലും ബസ് സർവീസ് നടത്തുന്നില്ല. പെരുമ്പാവൂർ -അങ്കമാലി മേഖലയിൽ ചെറിയ തടസങ്ങൾ ഉള്ളതായി റിപ്പോർട്ടുണ്ട്.
കോട്ടയം -മെഡിക്കൽ കോളജ്-നീണ്ടൂർ- കല്ലറ-ഇടയാഴം -തണ്ണീർമുക്കം ബണ്ട് റോഡ് വഴി ആലപ്പുഴക്കും ചേർത്തലക്കും ബസ് സർവീസ് നടത്തുന്നുണ്ട്.
ട്രെയിൻ ഗതാഗതം പുനരാരംഭിച്ചു
തിരുവനന്തപുരം- എറണാകുളം പാതയിൽ പാസഞ്ചർ സർവീസ് പുനരാരംഭിച്ചു
കോട്ടയം വഴിയുളള സർവീസുകൾ:
- എറണാകുളം–തിരുവനന്തപുരം വഞ്ചിനാട് രാവിലെ ആറിന് പുറപ്പെട്ടു. എല്ലാ സ്റ്റേഷനുകളിലും നിർത്തും.
- വേണാട് എക്സ്പ്രസ് രാവിലെ അഞ്ചിന് തിരുവനന്തപുരത്തു നിന്നു പുറപ്പെട്ടു. എറണാകുളം വരെ സർവീസ് നടത്തും. എല്ലാ സ്റ്റേഷനുകളിലും നിർത്തും.
- കൊല്ലം -എറണാകുളം മെമു (7.30)
- എറണാകുളം -കൊല്ലം മെമു (2.30)
- എറണാകുളം -തിരുവനന്തപുരം സ്പെഷൽ (രാവിലെ 9.30ന്)
- തിരുവനന്തപുരം -എറണാകുളം സ്പെഷൽ (ഉച്ചയ്ക്ക് ഒന്നിന്)
- (56387) എറണാകുളം -കായംകുളം പാസഞ്ചർ കൊല്ലം വരെ
- (56388) കായംകുളം -എറണാകുളം പാസഞ്ചർ കൊല്ലത്തു നിന്നു പുറപ്പെടും
- (16304) തിരുവനന്തപുരം -എറണാകുളം വഞ്ചിനാട് 5.45ന്.
- എറണാകുളം-തൃശൂർ -ഷെർണ്ണൂർ പാത രാത്രി 10 മണിയോട് കൂടി പുനഃസ്ഥാപിച്ചേക്കും
- എറണാകുളം-കോട്ടയം - കായംക്കുളം പാതയിലൂടെ വണ്ടികൾ ഓടി തുടങ്ങി
- എറണാകുളം-ചെന്നൈ- ഹൗറ സ്പെഷ്യൽ ട്രെയിൻ 14:30ന് എറണാകുളത്ത് നിന്നും പുറപ്പെടും.
- തിരുനെൽവെലി വഴി ചെന്നൈ-എഗ്മൂർ ട്രെയിൻ സർവീസ് നടത്തും
- 06036 തിരുവനന്തപുരം - ഖെരഖ്പൂർ സ്പെഷ്യൽ 14:00 മണിക്ക് തിരുവനന്തപുരത്തു നിന്ന് പുറപ്പെടും. റിസർവേഷൻ ലഭിക്കും
- 56304 നാഗർ കോവിൽ - കോട്ടയം പാസഞ്ചർ സർവീസ് നടത്തും
- 16605 എറനാട് എക്സ്പ്രസ് 16:40ന് എറണാകുളത്ത് നിന്നും തിരുവനന്തപുരം വരെ സർവീസ് നടത്തും
- 12075 ജനശദാബ്ദി എക്സ്പ്രസ് 17:30ന് എറണാകുളം- തിരുവനന്തപുരം സർവീസ് നടത്തും
- മംഗലാപുരം- കോഴിക്കോട് ട്രെയിൻ സർവീസ് ഉണ്ട്
- 12602 മംഗലാപുരം-ചെന്നൈ മെയിൽ 13:25നു മംഗലാപുരത്ത് നിന്ന് പുറപ്പെടും. ചെന്നൈ വരെ സർവീസ് നടത്തും.
- 22609 മംഗലാപുരം-കോയമ്പത്തൂർ ഇന്‍റർസിറ്റി മംഗലാപുരത്ത് നിന്നും 12:25ന് പുറപ്പെടുന്നതാണ്
- 22638 മംഗലാപുരം -ചെന്നൈ വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ്സ് 22:20ന് മംഗലാപുരത്ത് നിന്നും പുറപ്പെടുന്നതാണ്
ഇടുക്കിയിൽ നിന്ന് ഒഴുക്കി വിടുന്ന വെള്ളത്തിന്‍റെ അളവ് കുറച്ചു
തൊടുപുഴ: ഇടുക്കി അണക്കെട്ടില്‍ നിന്ന് ഒഴുക്കി വിടുന്ന വെള്ളത്തിന്‍റെ അളവിൽ കുറവ് വരുത്തി. 700 ക്യുമെക്‌സ് വെള്ളമാണ് നിലവിൽ മൂന്ന് ഷട്ടറുകളിലൂടെ പുറത്തേക്ക് ഒഴുക്കുന്നത്. 800 ക്യുമെക്‌സ് വെള്ളമായിരുന്നു മുമ്പ് പുറത്തു വിട്ടിരുന്നത്. നിലവില്‍ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2402.28 അടിയാണ്. 2403 അടിയാണ് അണക്കെട്ടിന്‍റെ പരമാവധി സംഭരണശേഷി. ഇടുക്കിയിലെ വെള്ളത്തിന്‍റെ അളവിൽ കുറവ് വരുത്തിയത് പെരിയാർ ഒഴുകുന്ന ആലുവ തീരത്ത് ജലനിരപ്പ് കുറയാൻ ഇടയാക്കും.
എല്ലാ ജില്ലകളിലേയും റെഡ് അലർട്ട് പിൻവലിച്ചു
സംസ്ഥാനത്ത് മഴ കുറയുന്നതിെൻറ പശ്ചാത്തലത്തിൽ എല്ലാ ജില്ലകളിലും റെഡ് അലർട്ട് പിൻവലിച്ചു. അതേ സമയം ആലപ്പുഴ, എറണാകുളം, പത്തനംതിട്ട ജില്ലകളിൽ ഒാറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
എട്ട് ജില്ലകളിൽ റെഡ് അലർട്ട് പിൻവലിച്ചു
കനത്ത മഴയും പ്രളയവും കാരണം പ്രഖ്യാപിച്ച റെഡ് അലർട്ട് മൂന്നു ജില്ലകളിൽ മാത്രമാക്കി ചുരുക്കി. എട്ട് ജില്ലകളിലെ അതീവ ജാഗ്രത നിർദേശം പിൻവലിച്ചു. നിലവിൽ എറണാകുളം, ഇടുക്കി, പത്തനംതിട്ട എന്നിവിടങ്ങളിൽ മാത്രമാണ് റെഡ് അലർട്ട്.
ഞായറാഴ്ച അഞ്ച് ഹെലികോപ്റ്ററുകൾ കൂടി കേരളത്തിലെത്തും
നിലവിൽ 67 ഹെലിുകാപ്റ്ററുകളും 24 എയർക്രാഫ്റ്റുകളും കേരളത്തിലുണ്ടെന്നും രക്ഷാപ്രവർത്തനത്തിനായി അഞ്ച് ഹെലികോപ്റ്റുകൾ കൂടി ഞായറാഴ്ച കേരളത്തിലെത്തുമെന്നും കേന്ദ്രം.
ട്രെയിൻ ഗതാഗതം പുന:സ്ഥാപിച്ചു
മഴയും വെള്ളക്കെട്ടുംമൂലം എറണാകുളം-കോട്ടയം പാതയിൽ നിർത്തിവെച്ചിരുന്ന ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചു. ട്രാക്കില്‍ വെള്ളം കയറിയതിനാല്‍ കായംകുളം-കോട്ടയം-എറണാകുളം റൂട്ടില്‍ സർവിസ് റദ്ദാക്കിയിരുന്നു. തിരുവനന്തപുരത്തുനിന്ന് ആലപ്പുഴ വഴി എറണാകുളത്തേക്ക് സര്‍വിസ് നടക്കുന്നുണ്ട്. ദീർഘദൂര യാത്രക്കാരെ സഹായിക്കാൻ റെയിൽവേ കൂടുതൽ കണക്‌ഷൻ ട്രെയിനുകൾ ഒാടിക്കാനും തീരുമാനമായിട്ടുണ്ട്.
ന്യൂന മർദ്ദം ദുർബലപ്പെടുന്നു; കനത്ത മഴയുണ്ടാവില്ല
സംസ്ഥാനത്ത് കനത്ത മഴയുണ്ടാവില്ലെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഒഡീഷ തീരത്ത് ന്യൂനമർദം ദുർബലമാവുന്നതിനാലാണിത്. തിരുവനന്തപുരം ഒഴികെയുള്ള ജില്ലകളിൽ ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ട്.
സംസ്ഥാനത്ത് മഴ കുറഞ്ഞതോടെ രക്ഷാപ്രവർത്തനം ഉൗർജ്ജിതമായി. പലയിടങ്ങളിലും വെള്ളമിറങ്ങിത്തുടങ്ങിയെങ്കിലും ഇനിയും നിരവധിപേർ ഒറ്റപ്പെട്ടു കിടക്കുന്നുണ്ട്. മൂനുന ജില്ലകളിൽ പ്രഖ്യാപിച്ചിരുന്ന റെഡ് അലർട്ട് പിൻവലിച്ചു. ചാലക്കുടിപ്പുഴയിലും പെരിയാറിലും ജലനിരപ്പ് താഴ്ന്നു. അതേസമയം, ഇടുക്കി ഡാമിലെ ജലനിരപ്പ് വീണ്ടും ഉയർന്നു. 2402.1 അടിയായാണ് ഉയർന്നത്.
കൂടുതൽ ഹെലികോപ്റ്ററുകളെത്തി രക്ഷാപ്രവർത്തനം ശക്തമാക്കുമെന്ന് അധികൃതർ അറിയിച്ചു. അഞ്ചു ഹെലികോപ്റ്റർ കൂടിയാണ് രക്ഷാ പ്രവർത്തനത്തിനായി എത്തുക. രോഗികളെയും വൃദ്ധരേയും ആദ്യം രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റുന്നതിനാണ് ശ്രമിക്കുക.
സ്ഥിതി അതീവ ഗുരുതരമായി തുടരുന്ന ചെങ്ങന്നൂർ, തിരുവല്ല എന്നിവിടങ്ങിൽ ആളുകളെ ഇന്നേത്താടെ പൂർണമായും രക്ഷിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചെങ്ങന്നൂരിൽ ഉൾപ്രദേശങ്ങൾ കേന്ദ്രീകരിച്ചുള്ള രക്ഷാപ്രവർത്തനങ്ങളാണ് നടക്കുക. കുട്ടനാട്ടിലും പന്തളത്തും രക്ഷാപ്രവർത്തനം സജീവമാണ്.
പ്രളയം വിഴുങ്ങിയിരുന്ന എറണാകുളത്ത് വെള്ളം ഇറങ്ങിത്തുടങ്ങി. പറവൂരും പാനായിക്കുളത്തും കാലടിയിലും രക്ഷാപ്രവർത്തനം സജീവമായി തുടരും. നെല്ലിയാമ്പതിയിൽ ഒറ്റപ്പെട്ടവരെ ഹെലികോപ്റ്റർ വഴി നെൻമാറയിലെത്തിക്കാനും ശ്രമങ്ങൾ നടക്കുമെന്നും അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
