Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎല്ലാ ജില്ലകളിലും...

എല്ലാ ജില്ലകളിലും മഴക്കും കാറ്റിനും സാധ്യത; രാത്രി മഴ കനക്കും

text_fields
bookmark_border
എല്ലാ ജില്ലകളിലും മഴക്കും കാറ്റിനും സാധ്യത; രാത്രി മഴ കനക്കും
cancel

തിരുവനന്തപുരം: അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോട് കൂടിയ മഴക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. രാത്രിയോടെ മഴ കനക്കും. ചൊവ്വാഴ്ച തുലാവർഷം എത്തുന്നതിന് മുന്നോടിയായി കിഴക്കൻ സജീവമായതും തെക്കൻ തമിഴ്നാട് തീരത്ത് ചക്രവാത ചുഴി രൂപപ്പെട്ടതുമാണ് മഴക്ക് കാരണം.

പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

മറ്റു ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. മലയോര മേഖലകളിലാണ് കൂടുതൽ മഴക്ക് സാധ്യത.

Show Full Article
TAGS:heavy rain 
News Summary - rain and wind alert in all districts
Next Story