Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇന്ന് അഞ്ച് ജില്ലകളിൽ മഴ മുന്നറിയിപ്പ്; അറബിക്കടലിൽ തീവ്രന്യൂനമർദം

text_fields
bookmark_border
ഇന്നലെ സംസ്ഥാനത്ത് നാല് മരണം
rain
cancel
Listen to this Article

കോഴിക്കോട്: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ ഇന്ന് അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മുന്നറിയിപ്പ്.

യെല്ലോ അലർട്ട് പ്രഖ്യാപിച്ച ജില്ലകൾ

17ന് ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്

18ന് ഇടുക്കി, മലപ്പുറം, കാസർകോട്

19ന് ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശ്ശൂർ, കണ്ണൂർ, കാസർകോട്

20ന് ഇടുക്കി, എറണാകുളം, മലപ്പുറം

അറബിക്കടലിൽ തീവ്രന്യൂനമർദം

തി​രു​വ​ന​ന്ത​പു​രം: വ​ട​ക്ക് കി​ഴ​ക്ക​ന്‍ അ​റ​ബി​ക്ക​ട​ലി​ല്‍ തീ​വ്ര​ന്യൂ​ന​മ​ര്‍ദ​മാ​യി ശ​ക്തി പ്രാ​പി​ച്ച ന്യൂ​ന​മ​ര്‍ദം അ​ടു​ത്ത 24 മ​ണി​ക്കൂ​റി​ല്‍ വ​ട​ക്ക്-​വ​ട​ക്ക് പ​ടി​ഞ്ഞാ​റ്​ ദി​ശ​യി​ല്‍ സ​ഞ്ച​രി​ക്കാ​നും തു​ട​ര്‍ന്ന് പ​ടി​ഞ്ഞാ​റ്​ ദി​ശ​യി​ല്‍ സ​ഞ്ച​രി​ച്ച്​ ഒ​മാ​ന്‍ തീ​ര​ത്തേ​ക്ക് നീ​ങ്ങാ​നും സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു.

വ​ട​ക്ക് പ​ടി​ഞ്ഞാ​റ​ന്‍ ബം​ഗാ​ള്‍ ഉ​ൾ​ക്ക​ട​ലി​ല്‍ ഒ​ഡി​ഷ തീ​ര​ത്ത് മ​റ്റൊ​രു ന്യൂ​ന​മ​ര്‍ദം നി​ല​നി​ല്‍ക്കു​ന്നു​ണ്ട്. ഗു​ജ​റാ​ത്ത് തീ​രം മു​ത​ല്‍ മ​ഹാ​രാ​ഷ്ട്ര വ​രെ ന്യൂ​ന​മ​ര്‍ദ പാ​ത്തി നി​ല​നി​ല്‍ക്കു​ന്നു. ഇ​തി​ന്‍റെ​യൊ​ക്കെ ഫ​ല​മാ​യി കേ​ര​ള​ത്തി​ല്‍ അ​ടു​ത്ത അ​ഞ്ച് ദി​വ​സം വ്യാ​പ​ക മ​ഴ​ക്കും ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ല്‍ ശ​ക്ത​മാ​യ മ​ഴ​ക്കും സാ​ധ്യ​ത​യു​ണ്ട്.

കനത്ത മഴയിൽ ഇന്നലെ സംസ്ഥാനത്ത് നാല് മരണം

സം​സ്ഥാ​ന​ത്ത് ശ​നി​യാ​ഴ്ച പെ​യ്ത ക​ന​ത്ത മ​ഴ​യി​ലും കാ​റ്റി​ലും വ്യാ​പ​ക നാ​ശ​ന​ഷ്ടം. നാ​ലു പേ​ർ മ​രി​ച്ചു. വ​ട​ക്ക​ൻ കേ​ര​ള​ത്തി​ലാ​ണ് മ​ഴ തി​മി​ർ​ത്തു പെ​യ്ത​ത്. കോ​​ഴി​ക്കോ​ട് ര​ണ്ടും കാ​സ​ർ​കോ​ടും വയനാട്ടിലും ഒ​രാൾ വീതവുമാണ് മ​രി​ച്ച​ത്.

കോ​​ഴി​ക്കോ​ട്​ ചെ​റു​വ​ണ്ണൂ​ർ കൊ​ള​ത്ത​റ അ​റ​ക്ക​ൽ പാ​ടം അ​മ്മോ​ത്ത് വീ​ട്ടി​ൽ മു​സാ​ഫി​റി​ന്‍റെ മ​ക​ൻ മു​ഹ​മ്മ​ദ് മി​ർ​ഷാ​ദ് (13) കു​ള​ത്തി​ൽ വീ​ണ് മ​രി​ച്ചു. മ​ദ്റ​സ​യി​ൽ​നി​ന്ന് വീ​ട്ടി​ലേ​ക്ക്​ പോ​കു​മ്പോ​ൾ സൈക്കിൾ നിയ​ന്ത്രണം വിട്ട് വ​ലി​യ പ​റ​മ്പ് കു​ള​ത്തി​ൽ വീ​ഴു​ക​യാ​യി​രു​ന്നു. എ​ട​ച്ചേ​രി ആ​ലി​ശ്ശേ​രി അ​മ്പ​ല​ക്കു​ള​ത്തി​ൽ വീ​ണ്​ മീ​ത്ത​ലെ മാ​മ്പ​യി​ൽ അ​ഭി​ലാ​ഷ് (40) മ​രി​ച്ചു. പാ​യ​ലും ച​ളി​യും നി​റ​ഞ്ഞ കു​ള​ത്തി​ൽ രാ​വി​ലെ 10 മ​ണി​യോ​ടെ കാ​ണാ​താ​വു​ക​യാ​യി​രു​ന്നു. മ​ല​യോ​ര മേ​ഖ​ല​യി​ൽ ക​ന​ത്ത മ​ഴ തു​ട​രു​ന്ന കാ​സ​ർ​കോ​ട് ജി​ല്ല​യി​ൽ മ​ഞ്ചേ​ശ്വ​ര​ത്ത് ശ​ക്ത​മാ​യ കാ​റ്റി​ൽ തെ​ങ്ങ് വീ​ണ് വി​ദ്യാ​ർ​ഥി മ​രി​ച്ചു. 'ഡൈ​ജി​വേ​ൾ​ഡ്‌' ക​ന്ന​ട ഓ​ൺ​ലൈ​ൻ റി​പ്പോ​ർ​ട്ട​ർ ചേ​വാ​ർ കൊ​ന്ത​ള​ക്കാ​ട്ടെ സ്‌​റ്റീ​ഫ​ൻ ക്രാ​സ്‌​റ്റ​യു​ടെ മ​ക​ൻ ഷോ​ൺ ആ​റോ​ൺ ക്രാ​സ്‌​റ്റ(13)​യാ​ണ്‌ മ​രി​ച്ച​ത്‌. ശ​നി​യാ​ഴ്‌​ച ഉ​ച്ച ര​ണ്ടു മ​ണി​യോ​ടെ വീ​ട്ടു​പ​റ​മ്പി​ലാ​ണ്‌ അ​പ​ക​ടം.

വ​യ​നാ​ട്ടി​ൽ കാ​ല​വ​ർ​ഷം ശ​ക്ത​മാ​യി തു​ട​രു​ന്ന​തി​നി​ടെ അ​മ്പ​ല​വ​യ​ൽ പ​ഞ്ചാ​യ​ത്തി​ലെ തോ​മാ​ട്ടു​ചാ​ൽ നെ​ടു​മു​ള്ളി​യി​ല്‍ വീ​ടി​ന്റെ സം​ര​ക്ഷ​ണ​ഭി​ത്തി നി​ർ​മാ​ണ​ത്തി​നി​ടെ മ​ണ്‍തി​ട്ട​യി​ടി​ഞ്ഞ് തൊ​ഴി​ലാ​ളി മ​രി​ച്ചു. സു​ൽ​ത്താ​ൻ ബ​ത്തേ​രി കോ​ളി​യാ​ടി നാ​യ്ക്കം​പാ​ടി കോ​ള​നി​യി​ലെ ബാ​ബു (37) ആ​ണ് മ​രി​ച്ച​ത്. ഉ​ച്ച​ക്ക് ഒ​രു മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - rain alert in several kerala districts
Next Story