Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നാലു ദിവസം കൂടി മഴ തുടരും; ഇന്ന് എട്ട് ജില്ലകളിൽ മുന്നറിയിപ്പ്

text_fields
bookmark_border
rain alert 89798
cancel

കോഴിക്കോട്: വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിലെ ശക്തികൂടിയ ന്യൂനമർദ്ദത്തിന്‍റെ സ്വാധീനത്താൽ സംസ്ഥാനത്ത് ആഗസ്റ്റ് 12 വരെ വ്യാപകമായ മഴക്കും ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് നൽകി. ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മുന്നറിയിപ്പ്.

നാളെ തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലും, ആഗസ്റ്റ് 11ന് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

പെരിയാറിന്‍റെ തീരത്ത് ജാഗ്രത

മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ നിലവിൽ തുറന്നിരിക്കുന്ന 10 ഷട്ടറുകൾ കൂടാതെ അണക്കെട്ടിന്റെ R1, R2, R3 എന്നീ ഷട്ടറുകൾ കൂടി ഇന്ന് രാവിലെ എട്ട് മണി മുതൽ 30 സെന്റിമീറ്ററായി ഉയർത്തി ആകെ 8626 ക്യുസെക്സ് ജലം പുറത്തേക്കൊഴുക്കുന്നു. ഈ സാഹചര്യത്തിൽ പെരിയാർ നദിയുടെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ല കലക്ടർ അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Rain alert in kerala several districts
Next Story