Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസംസ്ഥാനത്ത് നാല്...

സംസ്ഥാനത്ത് നാല് ജില്ലകളിൽ മഴ മുന്നറയിപ്പ്; 50 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാന്‍ സാധ‍്യത

text_fields
bookmark_border
സംസ്ഥാനത്ത് നാല് ജില്ലകളിൽ മഴ മുന്നറയിപ്പ്; 50 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാന്‍ സാധ‍്യത
cancel

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ കാറ്റിനും മഴക്കും സാധ‍്യത. നാല് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ‍്യാപിച്ചത്. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർവരെ വേഗതയിൽ കാറ്റ് വീശാനും സാധ‍്യതയുണ്ട്.

മഴയ്ക്കൊപ്പം ശക്തമായ ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ കാർമേഘം കണ്ടുതുടങ്ങുമ്പോൾ തന്നെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. തെക്കൻ കേരളത്തിലും മധ്യകേരളത്തിലും വേനൽമഴ ശക്തമാകാൻ സാധ്യതയുള്ളതിനാലാണ് ഈ മുന്നറിയിപ്പ്. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും ഒറ്റപ്പെട്ട മഴക്ക് സാധ‍്യതയുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അതേ സമയം മഴ മുന്നറിയിപ്പ് നിലനിൽക്കുന്നുണ്ടെങ്കിലും പത്തനംതിട്ട, പാലക്കാട് തുടങ്ങിയ ജില്ലകളിൽ പകൽ സമയത്ത് ഉയർന്ന താപനില തുടരുമെന്നാണ് റിപ്പോർട്ട്. കൂടാതെ അൾട്രാവയലറ്റ് വികരണങ്ങളുടെ തോത് സംസ്ഥാനത്ത് ഉയർന്നുകൊണ്ടിരിക്കുന്നതും ആശങ്ക വർധിപ്പിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rain AlertWeather alertKerala
News Summary - rain alert in four districts of the state; possibility of winds reaching speeds of 50 km/h
Next Story