31 ഡാമുകൾ തുറന്നു; ചുഴലിക്കൊടുങ്കാറ്റ് ഒമാൻ തീരത്തേക്ക് നീങ്ങുന്നു
text_fieldsകനത്ത മഴയുണ്ടാകുമെന്ന കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിെൻറ മുന്നറിയിപ്പിനെ തുട ർന്ന് സംസ്ഥാനത്തെ മിക്ക അണക്കെട്ടുകളും തുറന്നു. അറബിക്കടലിൽ ശ്രീലങ്കക്കു സമീപം രൂപപ്പെട്ട ന്യൂനമർദത്തെ തുടർന്ന് കനത്ത മഴക്ക് സാധ്യതയെന്ന് കേന്ദ്ര-സംസ്ഥാന കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങൾ അറിയിച്ചു. ശനിയാഴ്ച മുതൽ 11വരെ കേരളത്തിൽ ശക്തവും അതിതീവ്രവുമായ മഴക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്.
ഇടമലയാർ, പമ്പ ഡാമുകൾ തുറന്നെങ്കിലും ജലനിരപ്പ് കുറവായതിനാൽ ജലം പുറത്തേക്ക് ഒഴുകുന്നില്ല. ഇടമലയാറിൽ 73 ശതമാനവും പമ്പയിൽ 75 ശതമാനവുമാണ് ജലനിരപ്പ്. അതിനിടെ, ന്യൂനമർദത്തെ തുടർന്ന് രൂപപ്പെട്ട ചുഴലിക്കൊടുങ്കാറ്റ് ദിശ അൽപം മാറി വടക്കുപടിഞ്ഞാറു മേഖലയിലെ ഒമാൻ തീരത്തേക്ക് നീങ്ങുമെന്ന് സൂചന. വടക്കൻ മേഖലയിലെ കേരള തീരത്തേക്ക് ചുഴലിക്കാറ്റ് വരുമെന്ന് നേരത്തേ കേന്ദ്ര കാലാവസ്ഥ വകുപ്പിെൻറ പ്രവചനമുണ്ടായിരുന്നു. കാറ്റിെൻറ ദിശ മാറിയത് കേരളത്തിന് ആശ്വാസകരമാണ്. ഇടുക്കിയുടെ ചെറുതോണിയിലെ ഷട്ടറുകൾ ശനിയാഴ്ച രാവിലെ ആറിന് തുറക്കാൻ വൈദ്യുതി ബോർഡ് തീരുമാനിച്ചു. കാലാവസ്ഥ പ്രവചനത്തിൽ മാറ്റം വന്നാൽ തീരുമാനം മാറും.
വൈദ്യുതി ബോർഡിെൻറ ഡാമുകളിൽ ഷട്ടറുള്ള 14 എണ്ണവും തുറന്നിട്ടുണ്ട്. ജലവിഭവ വകുപ്പിെൻറ 17 അണക്കെട്ടുകളും തുറന്നു. സംസ്ഥാനത്ത് പ്രളയം സൃഷ്ടിക്കാൻ അണക്കെട്ടുകളും കാരണമായെന്ന ആരോപണത്തിെൻറ അടിസ്ഥാനത്തിൽ ഇത്തവണ നേരത്തേ മുൻകരുതൽ സ്വീകരിച്ചുതുടങ്ങി. പെരിയാറിെൻറ കൈവഴിയിലെ മിക്ക അണക്കെട്ടുകളും തുറന്നു. മാട്ടുപ്പെട്ടി, പൊന്മുടി, കല്ലാർകുട്ടി, ഇടമലയാർ, ഭൂതത്താൻകെട്ട് എന്നിവയാണവ. ലോവർ പെരിയാറും തുറേക്കണ്ടിവരും. ചാലക്കുടിപ്പുഴയിലെ ഷോളയാർ, പൊരിങ്ങൽകുത്ത് ഡാമുകൾ തുറന്നു. വയനാട്ടിലെ ബാണാസുര സാഗർ തുറന്നതിനൊപ്പം കാരാമന്തോട് വഴി 55 ക്യുമെക്സ് വെള്ളവും ഒഴുക്കിവിടുന്നുണ്ട്. മൂഴിയാർ ഡാമും കക്കയം ഡാമും തുറന്നിട്ടുണ്ട്. കുറ്റ്യാടി പുഴയുടെ തീരദേശവാസികൾ ജാഗ്രത പാലിക്കണം. മൂഴിയാറിൽ 10 സെ. മീറ്റർ തുറന്ന് 3.25 ക്യുമെക്സ് വെള്ളവും കക്കയത്ത് അരയടി തുറന്ന് 15 ക്യുമെക്സ് വെള്ളവുമാണ് ഇപ്പോൾ ഒഴുക്കുന്നത്.
ജലവിഭവ വകുപ്പിെൻറ ഭൂതത്താൻകെട്ടിനു പുറമെ, മലമ്പുഴ, നെയ്യാർ, കല്ലട, കുറ്റ്യാടി, പോത്തുണ്ടി, മംഗലം, വാഴാനി, പീച്ചി, വാളയാർ, മീങ്കര, ചുള്ളിയാർ, ചിമ്മിണി, മലങ്കര, കാരാപ്പുഴ, മണിയാർ, പഴശ്ശി, പേപ്പാറ, അരുവിക്കര, മൂലത്തറ റെഗുലേറ്റർ എന്നിവയാണ് തുറന്നിട്ടുള്ളത്. കക്കി-ആനത്തോട് ഡാമിെൻറ നാലു ഷട്ടറും പമ്പാ ഡാമിെൻറ ആറു ഷട്ടറും മൂഴിയാര്‍ ഡാമിെൻറ ഷട്ടറുകളും വെള്ളിയാഴ്ച ഉച്ചക്ക് ഒന്നുമുതല്‍ തുറന്നു. എന്നാൽ, ഡാമുകളിൽ പുറത്തേക്ക് ഒഴുകാൻ മാത്രം വെള്ളം ഉണ്ടായിരുന്നില്ല. കക്കി ഡാമിൽ സംഭരണശേഷിയുടെ 77 ശതമാനവും പമ്പയിൽ 51 ശതമാനവും വെള്ളം മാത്രമാണുള്ളത്. പാലക്കാട് ജില്ലയിലെ എട്ട് ഡാമുകൾ തുറന്നു. കനത്ത മഴ പെയ്താൽ പറമ്പിക്കുളം, തമിഴ്നാട് ഷോളയാർ, ആളിയാർ ഡാമുകൾ തുറക്കാനുള്ള എല്ലാ മുന്നൊരുക്കങ്ങളും പൂർത്തിയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
