പകൽ സ്ലീപ്പർ ടിക്കറ്റിന് നിയന്ത്രണവുമായി റെയിൽവേ; അനുവദിച്ചിട്ടുള്ളത് ഈ ട്രെയിനുകളിൽ മാത്രം
text_fieldsതിരുവനന്തപുരം: മുൻകൂട്ടി റിസർവ് ചെയ്യാത്ത യാത്രക്കാർക്ക് കൗണ്ടറിൽനിന്ന് സ്ലീപ്പർ ടിക്കറ്റെടുത്ത് എല്ലാ ട്രെയിനുകളിലും പകൽനേരങ്ങളിൽ യാത്രചെയ്യാവുന്ന സൗകര്യം റെയിൽവേ നിർത്തി. തിരുവനന്തപുരം ഡിവിഷന് കീഴിൽ വടക്കോട്ടുള്ള ട്രെയിനുകളിലാണ് ഈ നിയന്ത്രണം ഏർപ്പെടുത്തിയത്. ശബരിമല-പുതുവത്സര തിരക്കുകൾ കണക്കിലെടുത്തുള്ള താൽക്കാലിക നിയന്ത്രണമെന്നാണ് റെയിൽവേയുടെ വിശദീകരണം.
കൗണ്ടറിൽ നിന്നെടുത്ത സ്ലീപ്പർ ടിക്കറ്റുമായി യാത്ര ചെയ്യാവുന്ന ട്രെയിനുകളുടെ പട്ടികയും റെയിൽവേ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇവയിലും എല്ലാ സ്ലീപ്പർ കോച്ചുകളിലും കൗണ്ടറിൽ നിന്നുള്ള തത്സമയ സ്ലീപ്പർ ടിക്കറ്റെടുത്തവർക്ക് കയറാനാവില്ല. ‘ഡീ റിസർവ്’ എന്ന് റെയിൽവേ നിർണയിച്ചിട്ടുള്ള കോച്ചുകളിലേ പ്രവേശനം അനുവദിക്കൂ. ഇതിൽ തന്നെ നിശ്ചിത സ്റ്റേഷനുകൾക്കിടയിലേ അനുമതിയുള്ളൂ. ഇതിൽ തെക്കുനിന്ന് വടക്കോട്ടേക്കും തിരിച്ചുമുള്ള ട്രെയിനുകളുണ്ട്.
നേരത്തെ എല്ലാ ട്രെയിനുകളിലും തത്സമയ സ്ലീപ്പർ ടിക്കറ്റുമായി യാത്ര ചെയ്യാമായിരുന്ന സാഹചര്യമാണ് തിരുവനന്തപുരം ഡിവിഷൻ ഭാഗികമായി അവസാനിപ്പിച്ചത്. മുൻകൂട്ടി ടിക്കറ്റ് റിസർവ് ചെയ്ത യാത്രക്കാരുടെ ഇരിപ്പിടങ്ങൾ തത്സമയ ടിക്കറ്റുകാർ കൈയേറുന്നെന്ന പരാതിയെ തുടർന്നാണ് നടപടി. കേരള എക്സ്പ്രസിലടക്കം തർക്കങ്ങൾക്കിടയാക്കിയ സാഹചര്യം കൂടി കണക്കിലെടുത്താണ് നടപടി. ഡീ റിസർവ് കമ്പാർട്ട്മെന്റുകളില്ലാത്ത ദീർഘദൂര സർവിസുകളിൽ ഇനി മുതൽ സ്ലീപ്പർ ടിക്കറ്റ് കൗണ്ടറുകളിൽനിന്ന് ലഭിക്കില്ല. ജനറൽ ടിക്കറ്റെടുത്ത് ഇത്തരം ട്രെയിനുകളിൽ കയറിയശേഷം സ്ലീപ്പർ സീറ്റുകൾ ഒഴിവുണ്ടെങ്കിൽ ടി.ടി.ഇയുടെ അനുവാദത്തോടെ വേണം ഇതിൽ യാത്ര ചെയ്യാൻ. അധിക തുക ടി.ടി.ഇക്ക് നൽകണം. എന്നാൽ തിരുവനന്തപുരത്തേക്ക് വരുന്ന ട്രെയിനുകളിൽ സ്ലീപ്പർ ടിക്കറ്റെടുത്ത് എല്ലാ കോച്ചുകളിലും കയറാനാകും.
കൗണ്ടർ സ്ലീപ്പർ ടിക്കറ്റുകളിൽ യാത്ര അനുവദിച്ചിട്ടുള്ള ട്രെയിനുകൾ:
ട്രെയിൻ അനുവദിച്ചിട്ടുള്ള കോച്ചുകളും യാത്രാ പരിധിയും
16382 കന്യാകുമാരി-പുണെ എക്സ്പ്രസ്: S5 കന്യാകുമാരി-എറണാകുളം, S6 കന്യാകുമാരി-പാലക്കാട്
12624 തിരുവനന്തപുരം-ചെന്നൈ മെയിൽ S7 തിരു.-എറണാകുളം
16629 തിരു.-മംഗളൂരു മലബാർ S9, S10 കണ്ണൂർ-മംഗളൂരു, S8-തിരു.-കോട്ടയം
16347 തിരു.-മംഗളൂരു എക്സ്പ്രസ് S9, S10 കോഴിക്കോട്-മംഗളൂരു
22640 ആലപ്പുഴ-ചെന്നൈ സെൻട്രൽ സൂപ്പർ ഫാസ്റ്റ് S7 ആലപ്പുഴ-പാലക്കാട്
12601 ചെന്നൈ സെൻട്രൽ-മംഗളൂരു സെൻട്രൽ S10, S11 കോഴിക്കോട്-മംഗളൂരു
12602 മംഗളൂരു-ചെന്നെ മെയിൽ S10, S11 മംഗളൂരു-കോഴിക്കോട്
16630 മംഗളൂരു-തിരു. മലബാർ S5, S6 കോട്ടയം-തിരു.
16348 മംഗളൂരു-തിരു. എക്സ്പ്രസ് S8 മംഗളൂരു-കോഴിക്കോട്
17229 തിരു. -സെക്കന്ദരാബാദ് ശബരി S11, S12 തിരു.-കോഴിക്കോട്
16346 തിരു. -മുംബൈ നേത്രാവതി S8 തിരു.-എറണാകുളം
16723 ചെന്നൈ-കൊല്ലം അനന്തപുരി S10, S11 തിരുനെൽവേലി-കൊല്ലം
16724 കൊല്ലം-ചെന്നൈ അനന്തപുരി S11 കൊല്ലം-തിരുനെൽവേലി
16528 കണ്ണൂർ-യശ്വന്ത്പുർ എക്സ്പ്രസ് S9, S10, S11 കണ്ണൂർ-കോഴിക്കോട്
22639 ചെന്നൈ-ആലപ്പുഴ സൂപ്പർഫാസ്റ്റ് S12 തൃശൂർ-ആലപ്പുഴ
16525 കന്യാകുമാരി -ബംഗളൂരു എക്സ്പ്രസ് S6 കന്യാകുമാരി-എറണാകുളം, S7 കന്യാകുമാരി-പാലക്കാട്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

