അധിക കോച്ച് അനുവദിച്ച എക്സ്പ്രസ് ട്രെയിനുകൾ ഇവയാണ്...
text_fieldsപാലക്കാട്: തിരുവനന്തപുരം-കോഴിക്കോട്- തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസിൽ ഏപ്രിൽ 18 മുതൽ 21 വരെ താൽക്കാലികമായി ഒരു അധിക ചെയർ കാർ കോച്ച് നൽകും.
തിരുവനന്തപുരം-മംഗളൂരു മാവേലി എക്സ്പ്രസിന് (16604) 20 മുതൽ 22 വരെയും മംഗളൂരു-തിരുവനന്തപുരം മാവേലി എക്സ്പ്രസിന് (16603) 19 മുതൽ 21 വരെയും ഒരു അധിക സ്ലീപ്പർ ക്ലാസ് കോച്ച് നൽകും.
തിരുവനന്തപുരം-മംഗളൂരു മലബാർ എക്സ്പ്രസിന് (16629) 18 മുതൽ 22 വരെയും മംഗളൂരു-തിരുവനന്തപുരം മലബാർ എക്സ്പ്രസിന് (16630) 17 മുതൽ 21 വരെയും ഒരു അധിക സ്ലീപ്പർ ക്ലാസ് കോച്ച് നൽകും.
18 മുതൽ 21 വരെ മധുര ജങ്ഷനിൽനിന്ന് ആരംഭിക്കുന്ന മധുര-തിരുവനന്തപുരം അമൃത എക്സ്പ്രസിന് (16344) ഒരു അധിക സ്ലീപ്പർ ക്ലാസ് കോച്ച് നൽകും.
കാരയ്ക്കൽ-എറണാകുളം എക്സ്പ്രസിന് (16187) 18 മുതൽ 20 വരെയും എറണാകുളം-കാരയ്ക്കൽ എക്സ്പ്രസിന് (16188) 19 മുതൽ 21 വരെയും ഒരു അധിക സ്ലീപ്പർ ക്ലാസ് കോച്ച് നൽകും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

