Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ദുരിതയാത്രക്ക് ആശ്വാസം! മലബാറിലും മാവേലിക്കും അധിക കോച്ചുകൾ അനുവദിച്ച് റെയിൽവേ

text_fields
bookmark_border
ദുരിതയാത്രക്ക് ആശ്വാസം! മലബാറിലും മാവേലിക്കും അധിക കോച്ചുകൾ അനുവദിച്ച് റെയിൽവേ
cancel

തിരുവനന്തപുരം: കേരളത്തിൽ ഏറ്റവും കൂടുതൽ യാത്രക്കാർ ആശ്രയിക്കുന്ന മാവേലി, മലബാർ എക്സ്പ്രസുകളിലടക്കം അധിക കോച്ചുകൾ അനുവദിച്ച് ഇന്ത്യൻ റെയിൽവേ. മാവേലി എക്സ്പ്രസിലും മലബാർ എക്സ്പ്രസിലും ഓരോ സ്ലീപ്പർ ക്ലാസ് കോച്ചുകൾ വീതമാണ് സ്ഥിരമായി അനുവദിച്ചത്.

സെപ്റ്റംബർ 30 മുതലാണ് അധിക കോച്ചുകളുമായി മം​ഗളൂരു സെൻട്രൽ-തിരുവനന്തപുരം സെൻട്രൽ മാവേലി എക്സ്പ്രസ് (16603) സർവീസ് നടത്തുന്നത്. അതേസമയം ഒക്ടോബർ ഒന്ന് മുതലാണ് തിരുവനന്തപുരം-മം​ഗളൂരു മാവേലി എക്സ്പ്രസിൽ(16604) അധിക കോച്ചുകളോടെ സർവീസ് ആരംഭിക്കുന്നത്. ഇതോടെ പത്ത് സ്ലീപ്പർ കോച്ചുകളുമായാകും മാവേലി എക്സ്പ്രസിന്റെ സർവീസ്. ഒരു എസി ഫസ്റ്റ് ക്ലാസ് കം ടൂ ടയർ, ഒരു എസി ടൂ ടയർ, അഞ്ച് എസി ത്രീ ടയർ, അഞ്ച് ജനറൽ സെക്കൻഡ് ക്ലാസ്, ഭിന്നശേഷിക്കാർക്കായി രണ്ട് സെക്കൻഡ് ക്ലാസ് കോച്ചുകളും മാവേലി എക്സ്പ്രസിലുണ്ട്.

അതേമയം, സെപ്റ്റംബർ 28ഓടെ ഒരു സ്ലീപ്പർ ക്ലാസ് കോച്ച് കൂടി 16630 മം​ഗളൂരു-തിരുവനന്തപുരം മലബാർ ഉൾപ്പെടുത്തി സർവീസ് ആരംഭിച്ചിട്ടുണ്ട്. 16629 തിരുവനന്തപുരം-മം​ഗളൂരു എക്സ്പ്രസ് ഇന്ന് മുതൽ അധിക കോച്ചുമായി സർവീസ് നടത്തും. ഇതോടെ മലബാർ എക്സ്പ്രസിലെ സ്ലീപ്പർ കോച്ചുകളുടെ എണ്ണവും പത്തായി.

താംബരം-കന്യാകുമാരി-താംബരം സൂപ്പർഫാസ്റ്റ് എക്സ്പ്രസിൽ(22657/22658) ഒരു എസി ടൂ ടയർ, രണ്ട് എസി ത്രീ ടയർ, മൂന്ന് സ്ലീപ്പർ ക്ലാസ്, ഒരു ജനറൽ സെക്കൻഡ് ക്ലാസ് കോച്ച് എന്നിവ സ്ഥിരമായി അധികം അനുവദിച്ചിട്ടുണ്ട്. ഒക്ടോബർ നാല് മുതൽ അധിക കോച്ചുകളുമായാകും ട്രെയിൻ സർവീസ് നടത്തുക. കൂടാതെ, ചെന്നൈ സെൻട്രൽ-തിരുവനന്തപുരം-ചെന്നൈ സെൻട്രൽ(22207/22208) ട്രെയിനിൽ രണ്ട് എസി ത്രീ ടയർ കോച്ചുകളും അധികമായി അനുവദിച്ചു. ഒക്ടോബർ രണ്ട്, നാല് തീയതികൾ മുതൽ അധിക കോച്ചുകളുമായി ട്രെയിൻ സർവീസ് നടത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Indian Railways Allocates Extra Coaches to Maveli and Malabar Express
Next Story