Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightട്രെയിനിൽ നിന്നിറങ്ങവെ...

ട്രെയിനിൽ നിന്നിറങ്ങവെ വീണ് മരിച്ചയാളുടെ കുടുംബത്തിന് എട്ട് ലക്ഷം നൽകണമെന്ന് ഹൈകോടതി

text_fields
bookmark_border
highcourt
cancel

കൊച്ചി: ട്രെയിൻ മാറിക്കയറിയതിനെത്തുടർന്ന്​ ഓടുന്ന ട്രെയിനിൽനിന്ന് തിരിച്ചിറങ്ങുമ്പോൾ പ്ലാറ്റ്‌ഫോമിൽ വീണ്​ പരിക്കേറ്റ് മരിച്ചയാളുടെ ആശ്രിതർക്ക് റെയിൽവേ രണ്ടുമാസത്തിനകം എട്ടുലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന്​ ഹൈകോടതി. റെയിൽവേ നിയമപ്രകാരം ‘നഷ്‌ടപരിഹാരത്തിന് അർഹതയുള്ള അപ്രതീക്ഷിത സംഭവ’ത്തിന്‍റെ പരിധിയിൽ വരുമെന്ന് വിലയിരുത്തിയാണ്​ ജസ്റ്റിസ് സി. പ്രതീപ് കുമാറിന്‍റെ ഉത്തരവ്​.

2015 നവംബർ പത്തിന് തമിഴ്‌നാട് സ്വദേശി പൂവൻ ഷൊർണൂർ റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമിൽ വീണ്​ മരിച്ച സംഭവത്തിൽ നഷ്ടപരിഹാരം തേടി ഭാര്യയും മക്കളും നൽകിയ ഹരജിയിലാണ് ഉത്തരവ്​. സേലത്തേക്ക് ടിക്കറ്റെടുത്ത പൂവൻ ട്രെയിൻ മാറിപ്പോയത്​ മനസ്സിലാക്കി തിരിച്ചിറങ്ങാൻ ശ്രമിക്കുമ്പോൾ വീണ്​ പരിക്കേറ്റാണ് മരിച്ചത്. നാലുലക്ഷം നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഭാര്യയും മക്കളും നൽകിയ ഹരജി, സ്വയം വരുത്തിവെച്ച ദുരന്തമാണിതെന്ന്​ വിലയിരുത്തി റെയിൽവേ ട്രൈബ്യൂണൽ തള്ളി. ഇതിനെതിരായ അപ്പീലാണ് സിംഗിൾബെഞ്ച് പരിഗണിച്ചത്.

റെയിൽവേ നിയമത്തിലെ സെക്ഷൻ 124 എ പ്രകാരം അപ്രതീക്ഷിതമായുണ്ടാകുന്ന ദുരന്തങ്ങൾക്ക് നഷ്‌ടപരിഹാരം നൽകേണ്ടതുണ്ട്​. പൂവന്‍റെ മരണം ഈ ഗണത്തിൽ വരുന്നതായതിനാൽ ആറുശതമാനം പലിശ സഹിതം എട്ടുലക്ഷം നൽകാൻ ഉത്തരവിടുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian railway
News Summary - Railway to pay eight lakhs to the family of the person who fell down from the train
Next Story