റെയിൽവേ ടിക്കറ്റ് റിസർവേഷനിൽ വർധന; ബുക്കിങ് സ്വകാര്യവത്കരിക്കാൻ നീക്കം
text_fieldsതിരുവനന്തപുരം: റെയിൽവേ ടിക്കറ്റ് റിസർവേഷനിലെ വർധനയുടെ മറവിൽ സ്വകാര്യവത്കരണത്തിന് നീക്കം. മുൻ സാമ്പത്തിക വർഷത്തെക്കാൾ റിസർവേഷനിൽ വർധനവുെണ്ടങ്കിലും ടിക്കറ്റ് ബുക്കിങ്ങിന് സ്വകാര്യ പേമെൻറ്-, റീ ചാര്‍ജിങ് സൈറ്റുകളെ ചുമതലപ്പെടുത്താനാണ് നീക്കം.
നിലവിൽ െഎ.ആർ.സി.ടി.സി സംവിധാനമാണ് ഓൺലൈൻ റിസർവേഷന്‍ ഉപയോഗിക്കുന്നത്. ഇതിലൂടെ ലഭിക്കുന്ന റിസര്‍വേഷൻ ടിക്കറ്റിന് പുറമെ സാധാരണ ടിക്കറ്റുകള്‍ കൂടി ലഭ്യമാകുന്നതരത്തിൽ സ്വകാര്യ വെബ്സൈറ്റുകൾക്ക് അനുവാദം നൽകാനാണ് റെയിൽവേ ആലോചിക്കുന്നത്.
കണക്കുകൾ പ്രകാരം മുൻ സാമ്പത്തിക വർഷത്തെക്കാൾ ടിക്കറ്റ് റിസർവേഷനിൽ നാലുശതമാനം വർധനവാണുള്ളത്. 52.35 കോടി യാത്രക്കാരാണ് ഇക്കാലയളവിൽ റിസർവേഷൻ സൗകര്യം പ്രേയാജനപ്പെടുത്തിയത്. ഹ്രസ്വദൂര യാത്രക്കുള്ള റിസർവേഷനില്ലാത്ത കൗണ്ടർ ടിക്കറ്റുകളുടെ എണ്ണത്തിലും നേരിയ വർധനയുണ്ട് -0.64 ശതമാനം.
769.59 കോടി യാത്രക്കാരാണ് റിസർവ് ചെയ്യാെത കൗണ്ടർ ടിക്കറ്റുകൾ വഴി യാത്രചെയ്തത്. നിലവിലെ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി റിസർവേഷൻ വർധിപ്പിക്കാമെന്ന് വ്യക്തമായിട്ടും സ്വകാര്യവെബ്സൈറ്റുകൾക്ക് റിസർവേഷൻ ചുമതല നൽകാനുള്ള നീക്കത്തിന് പിന്നിൽ ഉന്നതരുടെ താൽപര്യങ്ങളാണെന്നാണ് സൂചന. പുതിയ സംവിധാനം ഏര്പ്പെടുത്തുന്നതിെൻറ ഭാഗമായി പ്രമുഖ ഓണ്‍ലൈന്‍ പേമെൻറ് സൈറ്റുകളുടെ സാധ്യതകളെക്കുറിച്ച് റെയിൽവേ പഠനം നടത്തിയതായാണ് അറിയുന്നത്.
ഡെബിറ്റ്-, ക്രെഡിറ്റ് കാര്‍ഡുകള്‍ വഴിയും റിസര്‍വ് ബാങ്ക് അംഗീകരിച്ച പ്രീ-പെയ്ഡ് കാര്‍ഡുകള്‍ വഴിയും ഐ.ആര്.സി.ടി.സി മാതൃകയില്‍ സ്വകാര്യ വെബ്സൈറ്റുകളിലൂടെ ടിക്കറ്റ് എടുക്കാൻ കഴിയുന്നതരത്തിലാണ് പുതിയ സംവിധാനം കൊണ്ടുവരുന്നത്.
നിലവിലെ റിസര്‍വേഷൻ യാത്രക്കാരിൽ പകുതിയോളം ഐ.ആര്.സി.ടി.സി വഴിയാണ് ടിക്കറ്റ് ബുക് ചെയ്യുന്നത്. ശേഷിക്കുന്നവർ കൗണ്ടറുകൾ വഴിയും. ജനറല്‍ ടിക്കറ്റ് കൗണ്ടറുകളിലെ തിരക്ക് ഒഴിവാക്കാൻ പുതിയ സംവിധാനത്തിലൂടെ കഴിയുമെന്ന വിചിത്രവാദവും റെയില്‍വേ ഉന്നയിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
