റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണ സാധനങ്ങൾക്ക് വിലകൂട്ടി; മീൻകറി ഊണിന് 110 രൂപ, പഴംപൊരിക്കും ചായക്കും ചപ്പാത്തിക്കും പൊറോട്ടക്കും മാറ്റമില്ല
text_fieldsതിരുവനന്തപുരം: റെയിൽവേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളിൽ ഭക്ഷണ സാധനങ്ങളുടെ വില വർധിപ്പിച്ചു. അഞ്ച് രൂപ മുതൽ 15 രൂപ വരെയാണ് വില കൂട്ടിയത്. 60 ആഹാര സാധനങ്ങളുടെ വിലയാണ് കൂട്ടിയത്.
95 രൂപയുണ്ടായിരുന്ന മീൻകറി ഊണിന് 110 രൂപയാണ് പുതിയ വില. ഡിപ്പ് ചായയും കാപ്പിയും 10 രൂപയിൽ തുടരും. പഴംപൊരിയുടെ വിലയിൽ മാറ്റമില്ല. 20 രൂപ തന്നെയാണ് വില. വെള്ളിയാഴ്ചമുതൽ പുതിയ വില പ്രാബല്യത്തിൽ വന്നു.
രണ്ട് ഇഡ്ഡലിക്കും ചട്ട്ണിക്കും 25 രൂപയായി. നേരത്തേ ഇത് 20 രൂപയായിരുന്നു. മസാലദോശക്ക് 30 രൂപയായി. 25 രൂപയായിരുന്നു നിലവിൽ. രണ്ട് സമൂസക്ക് 30 രൂപ നൽകണം. വെജിറ്റബിൾ സാൻഡ്വിച്ച് 30 രൂപയിൽനിന്ന് 35 രൂപയായി. രണ്ട് വെജിറ്റബ്ൾ കട്ട്‌ലെറ്റിന് 40 രൂപയായിരുന്നത് 50 രൂപയായി.
റവദോശക്കും റവ ഇഡ്ഡലിക്കും അഞ്ച് രൂപയാണ് കൂടിയത്. ഇതോടെ റവദോശക്ക് 30 രൂപയും റവ ഇഡ്ഡലിക്ക് 25 രൂപയുമായി. രണ്ട് പൊറോട്ടയും കറി അല്ലെങ്കിൽ നാല് ചപ്പാത്തിയും കറിക്കും 10 രൂപ വർധിച്ച് 55 രൂപയായി. ഒരു ചപ്പാത്തിക്ക് അഞ്ച് രൂപയും ഒരു പൊറോട്ടക്ക് 10 രൂപയും തുടരും. മധുവട, മസാലവട എന്നിവക്ക് 30 രൂപയായി. ഇടിയപ്പത്തിന് (രണ്ടെണ്ണം) 20 രൂപയും കടലക്കറിക്ക് 45 രൂപയുമായി. ടൊമാറ്റോ സൂപ്പ് 30 രൂപയാക്കി.
ചിക്കൻ കറി 95 രൂപ, ചിക്കൻ ഫ്രൈഡ് റൈഡ് 105 രൂപ, എഗ് ഫ്രൈഡ് റൈസ് 80 രൂപ, വെജ് ഫ്രൈഡ് റൈസ് 65 രൂപ, ചില്ലി ചിക്കൻ 125 രൂപ എന്നിങ്ങനെയാണ് പുതുക്കിയ വില നിലവാരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

