ക്വാറൻറീനിൽ കഴിഞ്ഞ് തിരിച്ചുപോയ റെയിൽവേ ജീവനക്കാരന് കോവിഡ്
text_fieldsനാദാപുരം: ക്വാറൻറീനിൽ കഴിഞ്ഞ് തിരിച്ച് ജോലിയിൽ പ്രവേശിച്ച റെയിൽവേ ജീവനക്കാരന് കോവിഡ്. വാണിമേൽ, വളയം പഞ്ചായത്തുകളോട് ചേർന്ന കൊക്രിയിൽ താമസിക്കുന്ന ആൾക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 14 ദിവസം വീട്ടിൽ ക്വാറൻറീനിൽ കഴിഞ്ഞ് തിരിച്ച് ജോലിസ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ക്വാറൻറീൻ കാലാവധി കഴിഞ്ഞ് ഇയാൾ സമീപവാസികളായ നിരവധി പേരുമായി സമ്പർക്കം പുലർത്തിയതായാണ് വിവരം.
സമ്പർക്ക പട്ടിക തയാറാക്കിവരുകയാണ്. മേഖലയിലെ ബാർബർ ഷോപ്പിൽ എത്തിയെന്ന നിഗമനത്തിൽ ഷോപ് ജീവനക്കാരോട് ക്വാറൻറീനിൽ പോകാൻ നിർദേശം നൽകി. കൂടാതെ അടുത്ത് ഇടപഴകിയ ആളുകളുടെ സ്രവം ആരോഗ്യവകുപ്പ് ബുധനാഴ്ച പരിശോധനക്കെടുക്കും. കോഴിക്കോെട്ട സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന ഭാര്യാപിതാവിനെ സന്ദർശിച്ചെന്ന വിവരത്തിെൻറ അടിസ്ഥാനത്തിൽ ആരോഗ്യവകുപ്പ് വിവരം ആശുപത്രി അധികൃതർക്ക് കൈമാറിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
