Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightട്രെയിനുകൾ...

ട്രെയിനുകൾ നിർത്താനുള്ള തീരുമാനം പുന:പരിശോധിക്കും; ജനശതാബ്ദി നിലനിർത്തിയേക്കും

text_fields
bookmark_border
ട്രെയിനുകൾ നിർത്താനുള്ള തീരുമാനം പുന:പരിശോധിക്കും; ജനശതാബ്ദി നിലനിർത്തിയേക്കും
cancel

കോഴിക്കോട്: ട്രെയിനുകൾ നിർത്തിവെക്കാനുള്ള തീരുമാനം ദക്ഷിണ റെയിൽവെ പുനപ്പരിശോധിച്ചേക്കും. കോവിഡ് സാഹചര്യത്തിൽ യാത്രക്കാരുടെ കുറവ് അനുഭവപ്പെട്ടതോടെയാണ് ജനശതാബ്ദി, വേണാട് എക്‌സ്പ്രസുകൾ നിർത്തലാക്കാൻ റെയിൽവെ തീരുമാനിച്ചത്. ഇതിനെതിരെ വ്യാപകമായി പ്രതിഷേധം ഉയർന്നതോടെയാണ് തീരുമാനം പുന:പരിശോധിക്കുന്നത്.

ഇന്ന് ഉച്ചയോടെ തീരുമാനം ഉണ്ടാകുമെന്നാണ് അറിയുന്നത്. ജനപ്രതിനിധികളുടേയും യാത്രക്കാരുടേയും പ്രതിഷേധം കണക്കിലെടുത്ത് ജനശതാബ്ദിയെങ്കിലും തുടരുമെന്നാണ് സൂചന. ലാഭകരമല്ലാത്ത സര്‍വീസുകള്‍ നാളെ മുതല്‍ അവസാനിപ്പിക്കാനായിരുന്നു കേന്ദ്രം തീരുമാനിച്ചത്.

മതിയായ യാത്രക്കാരില്ലാത്തതിനാലാണ് കേരളത്തിലെ മൂന്ന് ട്രയിനുകള്‍ ശനിയാഴ്ച മുതല്‍ ഓടില്ലെന്ന് റയില്‍വെ വ്യക്തമാക്കിയത്. തിരുവനന്തപുരം - കോഴിക്കോട് ജനശതാബ്ദി, കണ്ണൂര്‍ - തിരുവനന്തപുരം ജനശതാബ്ദി, എറണാകുളം - തിരുവനന്തപുരം എക്സ്പ്രസ് ട്രെയിനുകള്‍ എന്നിവയാണ് റദ്ദാക്കിയത്.

ഇതോടെ കേരളം ഭാഗികമായി സ്തംഭിക്കുന്ന അവസ്ഥയാണ്. സ്ഥിരം യാത്രക്കാരുടെ ആശ്രയമായ ഈ ട്രെയിനുകൾ നിർത്തലാക്കുന്നതോടെ സർക്കാർ ജീവനക്കാർ അടക്കമുള്ള യാത്രക്കാർ പ്രതിസന്ധിയിലാകും. റെയിൽവേയുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് യാത്രക്കാർ ഇന്ന് ഡിവിഷണൽ റെയിൽവേ മാനേജർ ഓഫീസിനു മുന്നിൽ ധർണ നടത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Railwayjanashathabdistop service
Next Story