റെയിൽേവ പരീക്ഷകൾ കേരളത്തിന് പുറത്തേക്ക് മാറ്റുന്നു
text_fieldsകോഴിക്കോട്: കേരളത്തിലെ പ്രളയക്കെടുതി സമയത്ത് മാറ്റിവെച്ച റെയിൽവേ അസി. ലോക്കോ പൈലറ്റ്, ടെക്നീഷ്യൻ തസ്തികകളിലേക്കുള്ള ഓണ്‍ലൈന്‍ പരീക്ഷകൾ കേരളത്തിന് പുറത്തേക്ക് മാറ്റുന്നു. ഇതുസംബന്ധിച്ച് അപേക്ഷകർക്ക് റെയിൽവേ റിക്രൂട്ട്മെൻറ് േബാർഡ് സന്ദേശം അയച്ചിട്ടുണ്ട്. കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നിന്നുള്ള നിരവധിപേർക്ക് ലഭിച്ച അറിയിപ്പിൽ ബംഗളൂരുവാണ് പുതിയ കേന്ദ്രമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം മാറ്റിയ കേന്ദ്രങ്ങളെക്കുറിച്ച് ഇതുവരെ അറിയിപ്പുകൾ ലഭിക്കാത്തവരും നിരവധിയാണ്. ആഗസ്റ്റ് 17, 20, 21 തീയതികളിൽ സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ നടത്താനിരുന്ന ഒാൺലൈൻ പരീക്ഷകൾ സെപ്റ്റംബർ നാലിന് നടത്തുമെന്ന് റെയിൽവേ റിക്രൂട്ട്മെൻറ് ബോർഡ് നേരത്തെ അറിയിച്ചിരുന്നു. പക്ഷേ, പരീക്ഷ കേന്ദ്രങ്ങൾ കേരളത്തിനു പുറത്തേക്ക് മാറ്റുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. സംസ്ഥാനത്ത് പ്രളയക്കെടുതികൾക്ക് ഏറെക്കുറെ പരിഹാരമായിട്ടും റെയിൽേവ കേരളത്തിെല കേന്ദ്രങ്ങൾ മാറ്റുന്നത് അപേക്ഷകർക്ക് വിനയായിരിക്കുകയാണ്.
കോഴിക്കോട് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ പരീക്ഷ എഴുതാൻ അപേക്ഷിച്ചിരുന്ന കോഴിക്കോട്, മലപ്പുറം ജില്ലകളിലെ നിരവധി അപേക്ഷകർക്കാണ് പുതിയ സെൻറർ ബംഗളൂരുവാണെന്ന് സൂചിപ്പിച്ച് അറിയിപ്പ് വന്നത്്. എന്നാൽ, ബംഗളൂരുവിൽ എവിടെയാണെന്ന് അറിയിപ്പിൽ വ്യക്തമാക്കിയിട്ടുമില്ല. ഇതുസംബന്ധിച്ച് കൃത്യത വരുത്താൻ തിരുവനന്തപുരത്തെ റെയിൽവേ റിക്രൂട്ട്മെൻറ് ബോർഡിലേക്ക് അപേക്ഷകർ ബന്ധപ്പെട്ടപ്പോഴും കൃത്യമായ മറുപടി ലഭിച്ചിട്ടില്ലെന്ന് അപേക്ഷകരിൽ ഒരാളായ മാവൂർ സ്വദേശി അർജുൻ ശേഖർ പറഞ്ഞു. നേരത്തെ കോഴിക്കോട് മെഡിക്കൽ കോളജിൽ പരീക്ഷകേന്ദ്രം ലഭിച്ചിരുന്ന തനിക്ക് സെപ്റ്റംബർ നാലിന് രാവിലെ 8.15ന് ബംഗളൂരുവിൽ റിപ്പോർട്ട് ചെയ്യണമെന്ന സന്ദേശമാണ് കിട്ടിയതെന്നും അർജുൻ പറഞ്ഞു.
കേരളത്തിൽ പ്രളയക്കെടുതി മാറിയ നിലക്ക് പരീക്ഷ സെൻററുകൾ മാറ്റരുതെന്നാണ് അപേക്ഷകരുടെ ആവശ്യം. കേരളത്തില്‍ പരീക്ഷകേന്ദ്രം ലഭിച്ചവര്‍ക്കും മറ്റു സംസ്ഥാനങ്ങളില്‍ പരീക്ഷകേന്ദ്രം ലഭിച്ച കേരളത്തില്നിന്നുള്ളവര്ക്കുമായിരുന്നു പരീക്ഷ മാറ്റിവെച്ചിരുന്നത്. 2018 ഫെബ്രുവരിയിലാണ് അസി. ലോക്കോ പൈലറ്റ്, ടെക്നീഷ്യന് നിയമനത്തിന് റെയില്‍വേ അപേക്ഷ ക്ഷണിച്ചത്. ഏപ്രില്‍, മേയ് മാസങ്ങളിലായി പരീക്ഷ നടത്താനായിരുന്നു വിജ്ഞാപനസമയത്തെ തീരുമാനം.
എന്നാല്‍, അപേക്ഷകരുടെ എണ്ണം പ്രതീക്ഷിച്ചതിലും കൂടുതലായതോടെ പരീക്ഷ തീയതിയിൽ മാറ്റം വരുത്തുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
