Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റെയിൽവേ പാലത്തിൽ അറ്റകുറ്റപ്പണി; ട്രെയിൻ സർവിസ് തടസ്സപ്പെട്ടു

text_fields
bookmark_border
റെയിൽവേ പാലത്തിൽ അറ്റകുറ്റപ്പണി; ട്രെയിൻ സർവിസ് തടസ്സപ്പെട്ടു
cancel

അങ്കമാലി: ചാലക്കുടി- കറുകുറ്റി റെയിൽവേ ലൈനുകളിലെ അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച അങ്കമാലി റെയിൽവേ സ്റ്റേഷനിൽ വടക്കോട്ടുള്ള ഏതാനും ട്രെയിനുകൾ പിടിച്ചിട്ടു.

പിന്നീട് മണിക്കൂറുകൾ വൈകിയാണ് സർവിസ് ആരംഭിച്ചത്. ഉച്ചക്ക് ശേഷം പിടിച്ചിട്ട നിസാമുദ്ദീൻ എക്സ്പ്രസ് സന്ധ്യയോടെയാണ് സർവിസ് ആരംഭിച്ചത്. അതേസമയം, സന്ധ്യയോടെ പിടിച്ചിട്ട നേത്രാവതി എക്സ്പ്രസ് രാത്രി വൈകിയുമാണ് സർവിസ് തുടർന്നത്. കറുകുറ്റി - ചാലക്കുടി ഭാഗത്ത് അറ്റകുറ്റപ്പണി ആരംഭിച്ചിട്ട് മാസങ്ങളായെങ്കിലും വ്യാഴാഴ്ചയാണ് ട്രെയിനുകൾ കൂട്ടത്തോടെ പിടിച്ചിട്ടത്.

അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ട് നിരവധി ട്രെയിനുകളുടെ സർവിസും വ്യാഴാഴ്ച റദ്ദ് ചെയ്തു. മുന്നറിയിപ്പില്ലാതെ ട്രെയിൻ സർവിസുകൾ റദ്ദാക്കിയതും വൈകി ഓടിയതും വ്യാഴാഴ്ച അനേകം യാത്രക്കാരെയാണ് ദുരിതത്തിലാക്കിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Railway Bridge Repair; Train service disrupted
Next Story