Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപാളത്തിൽ വിള്ളൽ:...

പാളത്തിൽ വിള്ളൽ: ചങ്ങനാശ്ശേരി- കോട്ടയം പാതയിൽ മുക്കാൽ മണിക്കൂർ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു

text_fields
bookmark_border

ചങ്ങനാശ്ശേരി: വടക്കേക്കര റെയില്‍വേ ക്രോസിന്​ സമീപം റെയില്‍പാളത്തില്‍ വിള്ളല്‍ കണ്ടെത്തി. റെയില്‍വേ ജീവനക്കാര​​​െൻറ സമയോചിത ഇടപെടല്‍ വന്‍ അപകടം ഒഴിവാക്കി. വെള്ളിയാഴ്ച രാത്രി ഏഴിനാണ് സംഭവം. ഇതേതുടര്‍ന്ന് ചങ്ങനാശ്ശേരി^-കോട്ടയം പാതയില്‍ മുക്കാല്‍ മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. നൈറ്റ് പട്രോളിങ് സമയത്ത് റെയില്‍വേ ജീവനക്കാരൻ വെയ്ദ് പ്രകാശാണ് വിള്ളല്‍ കണ്ടെത്തിയത്. കിലോമീറ്റര്‍ നമ്പര്‍ 70400 റെയില്‍ ട്രാക്കിലായിരുന്നു വിള്ളൽ. ഉടന്‍ സ്​റ്റേഷന്‍ മാസ്​റ്ററെ വിവരം അറിയിക്കുകയും സിഗ്​നല്‍ നല്‍കുകയും ചെയ്തു. കന്യാകുമാരിയില്‍നിന്ന്​ ജമ്മുതാവിയിലേക്കുള്ള ഹിമസാഗര്‍ എക്‌സ്പ്രസ് ട്രെയിന്‍ ചങ്ങനാശ്ശേരി സ്​റ്റേഷനില്‍നിന്ന്​ പുറപ്പെട്ട് മിനിറ്റുകള്‍ക്കുള്ളിലാണ് പാളത്തിൽ വിള്ളല്‍ കണ്ടത്. ഉടന്‍ ​െറയില്‍വേ കണ്‍ട്രോള്‍ റൂമില്‍ അറിയിക്കുകയായിരുന്നു. ​െറയില്‍വേ എന്‍ജിനീയറിങ് വിഭാഗം സ്ഥലത്തെത്തി വിള്ളല്‍ ക്ലാമ്പ് ഉറപ്പിച്ചു. സ്​റ്റേഷന്​ വെളിയില്‍ 45 മിനിറ്റോളം പിടിച്ചിട്ട ട്രെയിന്‍ 20 കിലോമീറ്ററാക്കി വേഗത കുറച്ച്​ എട്ടോടെ കടത്തിവിട്ടു. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rail track
News Summary - rail track
Next Story