Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസുഭാഷ്​ വാസുവി​െൻറയും...

സുഭാഷ്​ വാസുവി​െൻറയും കൂട്ടാളികളുടെയും വീടുകളിൽ റെയ്​ഡ്

text_fields
bookmark_border
സുഭാഷ്​ വാസുവി​െൻറയും കൂട്ടാളികളുടെയും വീടുകളിൽ റെയ്​ഡ്
cancel

മാ​വേ​ലി​ക്ക​ര: എ​സ്.​എ​ൻ.​ഡി.​പി യൂ​നി​യ​നി​ലെ സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ മു​ൻ യൂ​നി​യ​ൻ പ്ര​സി​ഡ​ൻ​റ് സു​ഭാ​ഷ് വാ​സു, മു​ൻ സെ​ക്ര​ട്ട​റി സു​രേ​ഷ് ബാ​ബു എ​ന്നി​വ​ര​ട​ക്കം നാ​ലു​പേ​രു​ടെ വീ​ടു​ക​ളി​ൽ ക്രൈം​ബ്രാ​ഞ്ച് പ​രി​ശോ​ധ​ന.

2006 മു​ത​ൽ 2019 വ​രെ ന​ട​ന്ന മൈ​ക്രോ ഫി​നാ​ൻ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള 11 കോ​ടി​യു​ടെ ത​ട്ടി​പ്പു​കേ​സി​ലെ രേ​ഖ​ക​ൾ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി​രു​ന്നു പ​രി​ശോ​ധ​ന. യൂ​നി​യ​ൻ മു​ൻ ഓ​ഫി​സ് ജീ​വ​ന​ക്കാ​രാ​യ രേ​വ​മ്മ, ശ​ശി​ക​ല എ​ന്നി​വ​രു​ടെ വീ​ടു​ക​ളി​ലും റെ​യ്ഡ് ന​ട​ന്നു. രേ​വ​മ്മ​യു​ടെ വീ​ട്ടി​ൽ​നി​ന്ന്​ സു​പ്ര​ധാ​ന രേ​ഖ​ക​ൾ പി​ടി​ച്ചെ​ടു​ത്തു.

സു​ഭാ​ഷ് വാ​സു​വി​​െൻറ കാ​യം​കു​ളം മൂ​ന്നാം​കു​റ്റി​യി​ലെ വീ​ട്ടി​ലും സു​രേ​ഷ് ബാ​ബു​വി​​െൻറ മാ​വേ​ലി​ക്ക​ര​യി​ലെ വീ​ട്ടി​ലും രേ​വ​മ്മ​യു​ടെ ഉ​ളു​ന്തി​യി​ലെ വീ​ട്ടി​ലും ശ​ശി​ക​ല​യു​ടെ കൃ​ഷ്ണ​പു​ര​ത്തെ വീ​ട്ടി​ലു​മാ​ണ് ഒ​രേ സ​മ​യം റെ​യ്ഡ് ന​ട​ന്ന​ത്.

സു​ഭാ​ഷ് വാ​സു​വി​നും സു​രേ​ഷ് ബാ​ബു​വി​നും ര​ണ്ടു​ത​വ​ണ ക്രൈം​ബ്രാ​ഞ്ച് നോ​ട്ടീ​സ് ന​ൽ​കി​യെ​ങ്കി​ലും ഹാ​ജ​രാ​യി​രു​ന്നി​ല്ല. ര​ണ്ടാം ത​വ​ണ നോ​ട്ടീ​സ് കൈ​മാ​റി​യ മാ​വേ​ലി​ക്ക​ര ജു​ഡീ​ഷ്യ​ൽ ഒ​ന്നാം​ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റി​​െൻറ സ​ർ​ച്ച് വാ​റ​ൻ​റ്​ പ്ര​കാ​ര​മാ​ണ് റെ​യ്ഡ് ന​ട​ന്ന​ത്. ചെ​ക്ക് ബു​ക്കു​ക​ൾ, മ​റ്റ് നി​ർ​ണാ​യ​ക​രേ​ഖ​ക​ൾ എ​ന്നി​വ രേ​വ​മ്മ​യു​ടെ വീ​ട്ടി​ൽ​നി​ന്നും യൂ​നി​യ​ൻ മി​നി​റ്റ്​​സ്​ ബു​ക്ക് സു​രേ​ഷ് ബാ​ബു​വി​​െൻറ വീ​ട്ടി​ൽ​നി​ന്നും ക​ണ്ടെ​ടു​ത്തു. യൂ​നി​യ​ൻ അ​ക്കൗ​ണ്ടു​ക​ളു​ടെ സം​ക്ഷി​പ്ത രൂ​പം ന​ൽ​കാ​ൻ ഒ​മ്പ​ത് ബാ​ങ്കു​ക​ൾ​ക്ക് നോ​ട്ടീ​സ് ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsSubhash Vasu
News Summary - raid in subhash vasu home -kerala news
Next Story