Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആർ.എസ്​.എസ്​...

ആർ.എസ്​.എസ്​ കാര്യാലയത്തിൽ റെയ്​ഡ്​; ആയുധങ്ങൾ പിടിച്ചെടുത്തു

text_fields
bookmark_border
ആർ.എസ്​.എസ്​ കാര്യാലയത്തിൽ റെയ്​ഡ്​; ആയുധങ്ങൾ പിടിച്ചെടുത്തു
cancel

നെ​ടു​മ​ങ്ങാ​ട്: ആ​ർ.​എ​സ്.​എ​സ്​ നെ​ടു​മ​ങ്ങാ​ട് ജി​ല്ല കാ​ര്യാ​ല​യ​ത്തി​ൽ​ന​ട​ന്ന പൊ​ലീ​സ്​ റെ​യ്​​ഡി ​ൽ ആ​യു​ധ​ങ്ങ​ളും ബോം​ബ്​ നി​ർ​മാ​ണ​ത്തി​നു​പ​യോ​ഗി​ക്കു​ന്ന​തെ​ന്ന്​ സം​ശ​യി​ക്കു​ന്ന സാ​ധ​ന​ങ്ങ​ളും പ ി​ടി​ച്ചെ​ടു​ത്തു. മേ​ലാ​ങ്കോ​ട് ദേ​വീ ക്ഷേ​ത്ര​ത്തി​ന്​ സ​മീ​പ​മു​ള്ള ഇ​രു​നി​ല മ​ന്ദി​ര​ത്തി​ല്‍ സം​ഘ​മ ​ന്ദി​ര്‍ എ​ന്ന കാ​ര്യാ​ല​യ​ത്തി​ല്‍ ബു​ധ​നാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് ഡി​വൈ.​എ​സ്.​പി അ​ശോ​കി​​​െൻറ നേ​തൃ​ത്വ​ത്തി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

കു​പ്പി​ക​ളി​ല്‍ ക​രു​തി​യി​രു​ന്ന ഹൈ​ഡ്ര​ജ​ന്‍ പെ​റോ​ക്സൈ​ഡ്, വാ​ൾ, എ​സ് ക​ത്തി​ക​ള്‍, പ്ലാ​സ്​​റ്റി​ക്​ ചാ​ക്കി​ല്‍ പൊ​തി​ഞ്ഞു​സൂ​ക്ഷി​ച്ചി​രു​ന്ന കൂ​ര്‍ത്ത ക​രി​ങ്ക​ല്‍ ചീ​ളു​ക​ള്‍, ദ​ണ്ഡു​ക​ൾ, അ​റ്റ​ത്ത് ആ​ണി​ക​ള്‍ ത​റ​ച്ച കു​റു​വ​ടി​ക​ൾ തു​ട​ങ്ങി​യ​വ​യാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്.

ഹ​ർ​ത്താ​ൽ ദി​ന​ത്തി​ൽ ആ​ർ.​എ​സ്.​എ​സ്​-​ബി.​ജെ.​പി സം​ഘം നെ​ടു​മ​ങ്ങാ​ട്ടും പ​രി​സ​ര​ങ്ങ​ളി​ലും ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​നു​പ​യോ​ഗി​ച്ച ആ​യു​ധ​ങ്ങ​ൾ ഇ​വി​ടെ സൂ​ക്ഷി​ച്ചി​ട്ടു​ണ്ടെ​ന്നും ബോം​ബേ​റ്​ കേ​സി​ലെ പ്ര​ധാ​ന​പ്ര​തി ആ​ർ.​എ​സ്.​എ​സ്​ പ്ര​ചാ​ര​ക് ആ​ല​പ്പു​ഴ നൂ​റ​നാ​ട് സ്വ​ദേ​ശി പ്ര​വീ​ണ്‍ ഇ​വി​ടെ താ​മ​സി​ക്കാ​റു​ണ്ടെ​ന്നും പെ​ലീ​സി​ന്​ വി​വ​രം ല​ഭി​ച്ചി​രു​ന്നു.

വ്യാ​ഴാ​ഴ്​​ച ബി.​ജെ.​പി ന​ട​ത്താ​ന്‍ നി​ശ്ച​യി​ച്ചി​ട്ടു​ള്ള ഡി​വൈ.​എ​സ്.​പി ഓ​ഫി​സ് മാ​ര്‍ച്ചി​ൽ സം​ഘ​ർ​ഷ​മു​ണ്ടാ​കു​മെ​ന്ന സൂ​ച​ന​യും പൊ​ലീ​സി​ന്​ ല​ഭി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rssraidkerala newsnedumangadmalayalam newsThiruvananthapuram News
News Summary - raid at RSS thiruvananthapuram district office -kerala news
Next Story