റെയ്ഡ്: ജനശ്രദ്ധ തിരിച്ചു വിടാനുള്ള ഹീന തന്ത്രം -പോപ്പുലർ ഫ്രണ്ട് നേതാക്കൾ
text_fieldsമലപ്പുറം: ഭരണകൂടം പ്രതിസന്ധിയിലാകുേമ്പാൾ ജനശ്രദ്ധ തിരിച്ചു വിടാൻ സ്വീകരിക്കുന്ന ഹീനമായ തന്ത്രത്തിെൻറ ഭാഗം മാത്രമാണ് വീടുകളിൽ നടന്ന പരിശോധനയെന്ന് പോപ്പുലർ ഫ്രണ്ട് നേതാക്കളായ ഒ.എം.എ സലാമും നാസറുദ്ദീൻ എളമരവും അറിയിച്ചു. ബംഗളൂരിൽ പാർട്ടി യോഗത്തിൽ സംബന്ധിക്കുന്ന ഇരുവരും രാവിലെയാണ് റെയ്ഡ് വിവരം അറിഞ്ഞത്. ബുധനാഴ്ച രാവിലെ എട്ടിനാണ് പോപ്പുലർ ഫ്രണ്ട് ദേശീയ ചെയർമാൻ ഒ.എം.എ സലാമിെൻറ മഞ്ചേരി കിഴക്കേത്തലയിലെ വീട്ടിലും നാസറുദ്ദീെൻറ എളമരത്തുള്ള വീട്ടിലും ഇ.ഡി ഉേദ്യാഗസ്ഥർ പരിശോധനക്കെത്തിയത്.
പൗരത്വ പ്രക്ഷോഭത്തിന് ശേഷം രാജ്യം കണ്ട ഏറ്റവും വലിയ പ്രതിഷേധമാണ് ഡൽഹിയിൽ നടക്കുന്ന കർഷക സമരമെന്നും അതിൽ നിന്ന് മാധ്യമ ശ്രദ്ധി തിരിക്കാനുള്ള ശ്രമങ്ങളാണിതെന്നും നേതാക്കൾ പറഞ്ഞു. ജനപിന്തുണയുള്ള പ്രക്ഷോഭമായി കർഷക സമരം മാറിയതോടെ മുഖം വികൃതമായി നിൽക്കുകയാണ് മോദി സർക്കാർ. ഒരു തരത്തിലുള്ള സാമ്പത്തിക കുറ്റ കൃത്യത്തിലും പോപ്പുലർ ഫ്രണ്ട് പങ്കാളികളല്ല. വിദേശ ഫണ്ട് സ്വീകരിച്ചിട്ടില്ല. സുതാര്യമായ സംഘടന പ്രവർത്തിക്കുന്നത്. സംശുദ്ധമായ പൊതുപ്രവർത്തനമാണ് നടത്തുന്നത്. അനധികൃതമായി ഒന്നും സമ്പാദിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ഏതന്വേഷണത്തെയും ഭയമില്ല.
കഴിഞ്ഞ ജനുവരിയിൽ തന്നെ ഇ.ഡി നോട്ടീസ് നൽകി തങ്ങളെ വിളിപ്പിച്ചിരുന്നു. പറയാനുള്ളത് അന്നേ പറഞ്ഞു കഴിഞ്ഞതാണ്. ഏതന്വേഷണവുമായും സഹകരിക്കും. പുകമറ സൃഷ്ടിക്കരുത്. രാഷ്ട്രീയ വിരോധത്തിനുള്ള ചട്ടുകമായി അന്വേഷണ ഏജൻസികളെ മാറ്റരുത്. വീടുകളിൽ ഇപ്പോൾ നടക്കുന്ന പരിശോധന ഫാഷിസ്റ്റ് വിരുദ്ധ ചേരിയിൽ സംഘടന നടത്തുന്ന പോരാട്ടങ്ങളുടെ പ്രതിഷേധം കൂടിയാണെന്ന് ഇരുവരും പറഞ്ഞു.