ബിലീവേഴ്സ് ചർച്ചിലെ റെയ്ഡ് ആർ.എസ്.എസ് അജണ്ടയെന്ന് ആരോപണം
text_fieldsആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ വാഹനങ്ങൾ കുറ്റപ്പുഴയിലെ ബിലീവേഴ്സ് ചർച്ച്
ആസ്ഥാനത്തേക്ക്
തിരുവല്ല: ബിലീവേഴ്സ് ചർച്ചിൽ നടക്കുന്ന ആദായനികുതി വകുപ്പ് പരിശോധന ആർ.എസ്.എസ് തിരക്കഥയാണെന്ന് വിമർശനം. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ സഭ 6000 കോടി രൂപയുടെ സംഭാവന സ്വീകരിച്ചു എന്ന ആദായനികുതി വകുപ്പിെൻറ കണ്ടെത്തൽ സംശയാസ്പദമാണെന്നും സഭയെ അനുകൂലിക്കുന്നവർ ചൂണ്ടിക്കാട്ടുന്നു.
വിദേശ സംഭാവന സ്വീകരിക്കുന്നതിന് കേന്ദ്രസർക്കാർ കടുത്ത നിയന്ത്രണങ്ങൾ കൊണ്ടുവരുകയും അമേരിക്കയിൽ സഭെക്കതിരെ കേസ് ഉണ്ടാകുകയും ചെയ്തതോടെ ഇവരുടെ ഫണ്ടുവരവ് ഗണ്യമായി കുറഞ്ഞിരുന്നു.
സാമ്പത്തിക പ്രതിസന്ധിയിലായ സഭ പല സ്ഥാപനങ്ങളും പൂട്ടിവരുകയുമാണ്. 6000 കോടിയുടെ തട്ടിപ്പ് ഉണ്ടായിട്ടുണ്ടെങ്കിൽ എഫ്.സി.ആർ.എ ലംഘനത്തിന് രാജ്യത്തെതന്നെ വലിയ കേസാകും ബിലീവേഴ്സ് ചർച്ചിനെതിരെ വരുകയെന്നാണ് സൂചന.
മറ്റ് മതപ്രവർത്തനങ്ങളോടുള്ള അസഹിഷ്ണുതയും റെയ്ഡിന് കാരണമാണെന്ന് ആക്ഷേപമുണ്ട്. ഇന്ത്യക്കകത്തും 16 രാജ്യങ്ങളിലും പ്രവർത്തിക്കുന്ന സഭയാണ് ബിലീവേഴ്സ് ചർച്ച്. ബി.ജെ.പി അധികാരത്തിൽ എത്തിയതോടെ മതന്യൂനപക്ഷങ്ങൾക്കടക്കം വിദേശഫണ്ട് സ്വീകരിക്കാൻ അനുവാദമില്ലായിരുന്നു. എന്നാൽ, അമൃതാനന്ദമയിയുടെ സ്ഥാപനങ്ങൾക്ക് അനുമതി നൽകുകയും ചെയ്തു.
തദ്ദേശ തെരെഞ്ഞടുപ്പിന് തൊട്ടുമുമ്പ് ഒരു സഭാ ആസ്ഥാനത്ത് റെയ്ഡ് നടത്തിയത്, അവരെ ഭീഷണിെപ്പടുത്തി കൂടെ നിർത്താനുള്ള നീക്കത്തിെൻറ ഭാഗമാണെന്നും ആക്ഷേപമുണ്ട്.