കോഴിക്കോട് ജ്വല്ലറിയിൽ പരിശോധന; മുഴുവൻ സ്വർണവും അനധികൃതമെന്ന് കസ്റ്റംസ്
text_fieldsകോഴിക്കോട്: അരക്കിണറിലെ ജ്വല്ലറിയില്‍ കസ്റ്റംസ് പരിശോധനയിൽ അനധികൃത സ്വർണം കണ്ടെത്തി. ഹെസ്സ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ഡ് എന്ന സ്ഥാപനത്തിലാണ് പരിശോധന നടത്തിയത്. കൊച്ചി കസ്റ്റംസ് അസിസ്റ്റന്റ് കമീഷണറുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. ജ്വല്ലറിയിലെ സ്വർണം മുഴുവൻ പിടിച്ചെടുക്കുമെന്ന് കസ്റ്റംസ് അറിയിച്ചു. തിരുവനന്തപുരം വിമാനത്താവളം വഴി കടത്തിയ സ്വര്‍ണത്തിന്റെ ഒരു ഭാഗം ഇവിടെയുണ്ടെന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.
ജ്വല്ലറിയിലുള്ള മുഴുവൻ സ്വർണത്തിന്റെയും ഉറവിടം പരിശോധിക്കുമെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ പറഞ്ഞു. കടത്തിയ സ്വർണം കോഴിക്കോട് നഗരത്തിലുള്ള പരിസരപ്രദേശത്തുമുള്ള പല ജ്വല്ലറികളിലും നൽകിയതായി പിടിയിലായവർ മൊഴി നൽകിയിരുന്നു. കഴിഞ്ഞ ദിവസം കൊടുവള്ളിയിലെ ജ്വല്ലറിയിലും പരിശോധന നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.