Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആകാശ് തില്ലങ്കേരിയുടെ വീട്ടിൽ റെയ്ഡ്

text_fields
bookmark_border
ആകാശ് സ്ഥലത്തില്ല. മൊബൈൽ ഫോണും പ്രവർത്തിക്കുന്നില്ല
Akash Thillankery
cancel

കണ്ണൂർ: രാമനാട്ടുകര സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ആകാശ് തില്ലങ്കേരിയുടെ വീട്ടിൽ കസ്റ്റംസ് റെയ്‌ഡ്. കണ്ണൂർ തില്ലങ്കേരി വഞ്ഞേരിയിലെ വീട്ടിലാണ് കസ്റ്റംസ് സംഘം റെയ്ഡ് നടത്തുന്നത്. സ്വർണക്കടത്ത് കേസിൽ പിടിയിലുള്ള അർജ്ജുൻ ആയങ്കിയുമായി ആകാശിന് അടുത്ത ബന്ധമുണ്ടെന്നാണ് വിവരം. മുഹമ്മദ് ഷാഫിയെ ചോദ്യം ചെയ്തതിൽ നിന്നും ആകാശിന്‍റെ പങ്ക് സംബന്ധിച്ച സൂചന ലഭിച്ചിട്ടുണ്ട്.

എന്നാൽ ആകാശ് സ്ഥലത്തില്ല. മൊബൈൽ ഫോണും പ്രവർത്തിക്കുന്നില്ല. സ്വർണക്കടത്ത് ക്വട്ടേഷനിൽ ആകാശിന് പ്രധാന പങ്കുണ്ടെന്നാണ് ഉണ്ടെന്നാണ് സൂചന. കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണർ ഇ വികാസിന്റെ നേതൃത്വത്തിലാണ് ഇയാളുടെ വീട്ടിൽ റെയ്ഡ് നടത്തുന്നത്.

പരിശോധനക്ക് ശേഷം ആകാശ് തില്ലങ്കേരിയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചേക്കുമെന്നാണ് വിവരം. ആകാശിനെതിരെ സ്വർണക്കടത്ത് കേസിൽ എഫ്.ഐ.ആർ ഉണ്ടായിരുന്നില്ല. വിവാദമായ ഷുഹൈബ് വധക്കേസിൽ ഒന്നാംപ്രതിയാണ് ആകാശ് തില്ലങ്കേരി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Raid in Akash Thillankery's house
Next Story