Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഫൈസൽ ഫരീദിന്‍റെ തൃശൂരിലെ വീട്ടിൽ റെയ്ഡ്

text_fields
bookmark_border
Faisal-Fareed.jpg
cancel

തൃശൂർ: സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി ഫൈസൽ ഫരീദിന്‍റെ തൃശൂരിലെ വീട്ടിൽ റെയ്ഡ്. കൊടുങ്ങല്ലൂർ കയ്പംഗലത്തെ മൂന്നുപീടികയിലെ വീട്ടിലാണ് കസ്റ്റംസ് സംഘം റെയ്ഡ് നടത്തിയത്. വില്ലേജ് ഓഫിസറുടേയും ബന്ധുക്കളുടേയും സാന്നിധ്യത്തിലാണ് അഞ്ചംഗ കസ്റ്റംസ് സംഘം പരിശോധന നടത്തുന്നത്. ഒരു വർഷത്തിലധികമായി ഫൈസൽ ഫരീദിന്‍റെ മൂന്നുപീടികയിലുള്ള വീട് അടഞ്ഞുകിടക്കുകയാണ്. ഒരു വർഷം മുൻപ് നാട്ടിലെത്തിയ ഫൈസൽ ഫരീദ് മാതാവിനേയും പിതാവിനേയും കൂട്ടി ഗൾഫിലേക്ക് മടങ്ങി.

സമീപത്തുള്ള ബന്ധുക്കളുടെ പക്കൽ നിന്നും താക്കോൽ വാങ്ങി തുറന്നാണ് പരിശോധന നടത്തിയത്. ഫൈസൽ ഫരീദിന്‍റെ ബന്ധുക്കളുടെ മൊഴിയെടുക്കുമെന്നാണ് അറിയുന്നത്. ഇവിടെ നിന്ന് കേസിന് അനുകലൂമായേക്കാവുന്ന വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കസ്റ്റംസ്. 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Raid at Faisal Fareed's house- kerala news
Next Story