ബ്യൂട്ടിപാര്‍ലറുകളിലും വില്‍പനശാലകളിലും ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗത്തിന്‍െറ പരിശോധന
text_fields
തിരുവനന്തപുരം: വ്യാജ സൗന്ദര്യവര്‍ധക ഉല്‍പന്നങ്ങളുടെ വിപണനം തടയുന്നതിന്‍െറ ഭാഗമായി ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം ആരംഭിച്ച ‘ഓപറേഷന്‍ ഹെന്ന’ പരിശോധന വെള്ളിയാഴ്ചയും തുടര്‍ന്നു. കോട്ടയം, കണ്ണൂര്‍ ജില്ലകളിലാണ് പരിശോധന നടന്നത്. വ്യാജ സൗന്ദര്യവര്‍ധക ഉല്‍പന്നങ്ങള്‍ സൂക്ഷിച്ചതിന് ഓരോ കേസ് വീതവും രജിസ്റ്റര്‍ ചെയ്തു. കോട്ടയത്തെ സിറ്റി കലക്ഷന്‍, കണ്ണൂര്‍ ന്യൂ ഗ്ളാമര്‍ വേള്‍ഡ് സ്ഥാപന ഉടമകള്‍ക്കെതിരെയാണ് കേസ് എടുത്തത്. വ്യാഴാഴ്ച സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ എട്ട് സ്ഥാപന ഉടമകള്‍ക്കെതിരെ കേസ് എടുത്തിരുന്നു. നാലുലക്ഷം രൂപയിലധികം വിലവരുന്ന വ്യാജ ഉല്‍പന്നങ്ങളും കണ്ടെടുത്തു. ലിപ്സ്റ്റിക് ഉപയോഗിച്ച വ്യക്തിക്ക് പൊള്ളലേറ്റെന്ന പരാതിയത്തെുടര്‍ന്നാണ് സംസ്ഥാനവ്യാപകമായി പരിശോധന നടത്താന്‍ തീരുമാനിച്ചത്.
സൗന്ദര്യവര്‍ധക ഉല്‍പന്നങ്ങളുടെ മൊത്തവിതരണസ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. ഹെന്ന, ഹെയര്‍ ഡൈ എന്നിവയിലാണ് വന്‍തോതില്‍ ക്രമക്കേട് കണ്ടത്തെിയത്.ഗുരുതര പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകാനിടയുള്ള രാസപദാര്‍ഥങ്ങള്‍ ചേര്‍ത്ത ലിപ്സ്റ്റിക്കും പിടിച്ചെടുത്തു.
സിറ്റി കലക്ഷന്‍സ് എന്ന സ്ഥാപനത്തിന്‍െറ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ബ്രാഞ്ചുകളിലും കൊട്ടാരക്കരയിലെ ഹാംകോ ബ്യൂട്ടിലാന്‍ഡ്, തൃശൂരിലെ പവന്‍ ബ്യൂട്ടി സെന്‍റര്‍, ബ്യൂട്ടി പോയന്‍റ്, പാലക്കാട്ടെ കാവിന്‍കെയര്‍ സ്ഥാപനങ്ങളിലാണ് പരിശോധന നടന്നത്.
ഡ്രഗ്സ് കണ്‍ട്രോളര്‍ പി. ഹരിപ്രസാദ്, ഡെപ്യൂട്ടി ഡ്രഗ്സ് കണ്‍ട്രോളര്‍ രവിഎസ്. മേനോന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
നിര്‍മാതാക്കളെക്കുറിച്ച് വ്യക്തമായ വിവരം ലഭിക്കാത്തതിനാല്‍ വിതരണക്കാരെ പ്രതിയാക്കിയാണ് കേസ് എടുത്തത്. ഹൈഡ്രജന്‍ പെറോക്സൈഡ്, കോട്ടണ്‍ എന്നിവയും മിക്ക സ്ഥാപനങ്ങളിലും സൂക്ഷിച്ചിരുന്നു. ഡ്രഗ്സ് ലൈസന്‍സില്ലാതെ സൂക്ഷിക്കാന്‍ പാടില്ലാത്ത വസ്തുക്കളാണിവ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
