Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമേനോൻ സതീശൻ - മോദി...

മേനോൻ സതീശൻ - മോദി കൂടിക്കാഴ്ചക്കുപിന്നാലെ റെയ്ഡ്, പാർട്ടിയെ തകർക്കാനുള്ള ആസൂത്രിത നീക്കം -പി. ജയരാജൻ

text_fields
bookmark_border
P. Jayarajan
cancel
camera_alt

പി. ​ജ​യ​രാ​ജ​ൻ

കണ്ണൂർ: മാസപ്പടി കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണാ വിജയനുയി ബന്ധപ്പെട്ട വീടുകളിലും മറ്റ് കേന്ദ്രങ്ങളിലും ഇ.ഡി റെയ്ഡ് നടത്തുന്നതിൽ പ്രതികരിച്ച് മുതിർന്ന സി.പി.എം നേതാവ് പി. ജയരാജൻ. മുഖ്യമന്ത്രി മേനോൻ സതീശൻ ഡൽഹിയിലെത്തി പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് റെയ്ഡ് നടത്തിയതെന്നും ഇത് രാഷ്ട്രീയ പ്രേരിതവുമാണെന്ന് അദ്ദേഹം പറഞ്ഞു.

"മുഖ്യമന്ത്രി മേനോൻ സതീശനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും കൂടിക്കാഴ്ച നടത്തി തൊട്ടു പിന്നാലെയാണ് റെയ്ഡ് നടത്തുന്നത്. ഇത് കൃത്യമായി ആസൂത്രിതമാണ്. അത് സമൂഹം തിരിച്ചറിയും. സി.എം.ആർ.എലുമായി ബന്ധപ്പെട്ട കേസ് ഡൽഹി ഹൈക്കോടതിയിൽ നിലനിൽക്കുന്നുണ്ട്. ആ കേസിൽ വിധി വരുന്നതിനു മുമ്പ് അന്വേഷണത്തിന് അനുമതി കേരള ഹൈക്കോടതിയിൽ നിന്ന് അനുമതി വാങ്ങിയാണ് റെയ്ഡ് നടപടികൾ" - അദ്ദേഹം ചൂണ്ടിക്കാട്ടി. സംഘ്പരിവാറിന്റെ ഒരു ഘടകമായാണ് രാജ്യത്ത് ഇ.ഡി പ്രവർത്തിക്കുന്നത്. അതിന്റെ ഇരകളാണ് രാജ്യത്തെ കോൺഗ്രസ് നേതാക്കൾ. സംഘ്പരിവാറിനെ എതിർക്കുന്ന എല്ലാ രാഷ്ട്രീയ നേതാക്കന്മാരെയും ഇതേപോലെ കള്ളക്കേസുകളിൽ കുടുക്കാനുള്ള ഹീനമായ ശ്രമങ്ങൾ നടന്നിട്ടുണ്ട്. ആ ഹീനമായ ശ്രമത്തിന്റെ കേരളത്തിന്റെ പുതിയ അധ്യായത്തിന്റെ തുടക്കമാണ് ഇന്നത്തെ റെയ്ഡ്.

മത നിരപേക്ഷതയുടെ സംരക്ഷിത തുരുത്താണ് കേരളം. സംഘ്പരിവാറിന് കേരളത്തെ കീഴ്പ്പെടുത്താൻ കഴിയാത്തത് ഇടതുപക്ഷം ഉള്ളതുകൊണ്ടാണ്. ഇടതിനെ തകർക്കാൻ മാത്രമേ കേരളത്തിൽ സംഘ്പരിവാറിന് കേരളത്തിൽ ആധിപത്യം ഉറപ്പിക്കാൻ കഴിയൂ. അതിനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. അതിനുള്ള അന്തരീക്ഷം ഒരുക്കിക്കൊടുക്കുകയാണ് കോൺഗ്രസ്. രാഷ്ട്രീയപരമായും നിയമപരമായും നേരിടും. ഇതുകൊണ്ട് തകർക്കാം എന്നത് വെറും വ്യാമോഹമാണ് എന്നത് കാലം തെളിയിക്കുമെന്നും പി. ജയരാജൻ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:p jayaranpinaryiED raidCMRL CaseMasapadi
News Summary - Raid after Menon Satheesan-Modi meeting, a planned move to destroy the party - P. Jayaran
Next Story