വയനാട്ടിൽ രാഹുലിന്റെ ട്രാക്ടർ റാലി ഇന്ന്
text_fieldsകൽപറ്റ: കർഷകസമരങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടക്കുന്ന ട്രാക്ടർ റാലിക്ക് ഇന്ന് 12.30 ന് രാഹുൽ ഗാന്ധി എം.പി നേതൃത്വം നൽകും. ശേഷം മുട്ടിലിൽ നടക്കുന്ന പൊതുയോഗത്തിൽ സംസാരിക്കും.
തിങ്കളാഴ്ച രാവിലെ മുതൽ ജില്ലയിൽ വിവിധ പരിപാടികളിൽ അദ്ദേഹം പങ്കെടുക്കും. രാവിലെ 10ന് പൂതാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സംഗമം ഉദ്ഘാടനം ചെയ്യും. തുടർന്ന് വിദ്യാവാഹിനി ബസുകളുടെ താക്കോൽദാനം, രാജീവ്ഗാന്ധി ഭവന പുനരുദ്ധാരണ പദ്ധതി പ്രഖ്യാപനം എന്നിവ നടക്കും.11.30ന് മേപ്പാടി സെൻറ് ജോസഫ്സ് സ്കൂളിൽ ഗാന്ധിപ്രതിമ അനാച്ഛാദനം ചെയ്യും.
റാലിക്ക് ശേഷം മലപ്പുറം ജില്ലയിലേക്ക് പോകും. പരിപാടികളിൽ പങ്കെടുക്കാൻ രാഹുൽ ഗാന്ധി ഇന്നലെ കോഴിക്കോട് വിമാനത്താവളത്തിലെത്തിയിരുന്നു. 23ന് തിരുവനന്തപുരത്ത് നടക്കുന്ന ഐശ്വര്യകേരള യാത്ര സമാപന സമ്മേളനത്തിന് ശേഷമാണ് മടങ്ങുക.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

