പത്തനാപുരത്ത് രാഹുലിെൻറ സർപ്രൈസ് വിസിറ്റ്
text_fieldsവയനാട്ടിലേക്കുള്ള യാത്രാമധ്യേ രാഹുൽ ഗാന്ധി പത്തനാപുരത്തെ കടയിൽ കയറിയപ്പോൾ
അരീക്കോട്: അപ്രതീക്ഷിതമായി വഴിയോരങ്ങളിലെ കടകളിലിറങ്ങി നാട്ടുകാരോട് കുശലാന്വേഷണം നടത്തുന്ന രാഹുൽ ഗാന്ധി ബുധനാഴ്ചയും പതിവ് തെറ്റിച്ചില്ല. വണ്ടൂരിൽനിന്ന് വയനാട്ടിലേക്കുള്ള യാത്രാമധ്യേ അരീക്കോട് പത്തനാപുരത്തെ സ്വാദ് ബേക്കറിയിൽ കയറിയാണ് രാഹുൽ ജനങ്ങളെ ൈകയിലെടുത്തത്.
അപ്രതീക്ഷിതമായി തൊട്ടു മുന്നിൽ വി.വി.ഐ.പിയെ കണ്ട് അമ്പരന്ന കടയിലുള്ളവരും അങ്ങാടിയിലുള്ളവരും രാഹുലിന് ഹസ്തദാനം നൽകാനും ഫോട്ടോ എടുക്കാനും തിക്കിത്തിരക്കി. കടയിൽ നിന്ന് ബിസ്ക്കറ്റും അരിനുറുക്കും വാങ്ങിയാണ് രാഹുൽ യാത്ര തുടർന്നത്.
എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി, ഡി.സി.സി പ്രസിഡൻറ് വി.വി. പ്രകാശ്, അരീക്കോട് മണ്ഡലം പ്രസിഡൻറ് എ.ഡബ്ല്യു. അബ്ദുറഹ്മാൻ, അജീഷ് എടാലത്ത്, ഡി.സി.സി അംഗം യു.എസ്. ഖാദർ, ജനപ്രതിനിധികളായ ഷിബിൽ ലാൽ, നൗഷർ കല്ലട, ഷെറിൽ കരീം, സി. റംശീദ് എന്നിവരും രാഹുലിന് ഒപ്പമുണ്ടായിരുന്നു.