രാഹുലിെൻറ ഗള്‍ഫ് സന്ദർശനത്തിന് മൂന്നംഗ എം.പി സംഘം
text_fieldsതിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ഗള്‍ഫ് സന്ദർശനത്തിെൻറ ഭാഗമായി, യോഗങ്ങളില്‍ മലയാളികളായ കോണ്‍ഗ്രസുകാരെ പരമാവധി പങ്കെടുപ്പിക്കുന്നതിന് ഒരുക്കം നടത്താൻ കെ.പി.സി.സി വര്‍ക്കിങ് പ്രസിഡൻറ് കൊടിക്കുന്നില്‍ സുരേഷ് എം.പി കണ്‍വീനറായി മൂന്നംഗ സംഘം. എ.ഐ.സി.സി നിർദേശപ്രകാരം കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനാണ് സംഘത്തെ നിയോഗിച്ചത്.
എം.പിമാരായ എം.കെ. രാഘവന്, ആേൻറാ ആൻറണി എന്നിവരാണ് സംഘത്തിലുള്ളത്. 11, 12 തീയതികളിലാണ് രാഹുലിെൻറ യു.എ.ഇ സന്ദര്‍ശനം. കൊടിക്കുന്നില്‍ സുരേഷിെൻറ നേതൃത്വത്തിലുള്ള സംഘം എട്ടിന് ദുൈബയിലെത്തും. കെ.പി.സി.സിയുടെ പ്രവാസി സംഘടനയായ ഒ.ഐ.സി.സിയുടെ അബൂദബി, അൽെഎന്‍, റാസൽഖൈമ, ഷാര്‍ജ, അജ്മാന് യൂനിറ്റുകളുടെ യോഗം വിളിച്ച് പ്രവര്‍ത്തനം ഏകോപിപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
