Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആവേശം വിതറി...

ആവേശം വിതറി ​ഐക്യദാർഢ്യവുമായി രാഹുൽ സമരപ്പന്തലുകളിൽ

text_fields
bookmark_border
rahul gandhi psc rank holders strike
cancel
camera_alt

സെക്ര​േട്ടറിയറ്റിന് മുന്നിൽ നിരാഹാര സമരം നടത്തുന്ന എൽ.ജി.എസ് ഉദ്യോഗാർഥികളെ ചൊവ്വാഴ്ച രാത്രി രാഹുൽ ഗാന്ധി സന്ദർശിക്കുന്നു. ശശി തരൂർ എം.പി സമീപം

തിരുവനന്തപുരം: സെക്ര​േട്ടറിയറ്റ്​ നടയിലെ ഉദ്യോഗാർഥികളുടെ അതിജീവനസമരത്തിന്​​ ​െഎക്യദാർഢ്യവുമായി സമരപ്പന്തലുകളിൽ രാഹുൽ ഗാന്ധിയെത്തി. രാത്രി എ​േട്ടാടെ അപ്രതീക്ഷിതമായാണ്​ രാഹുൽ സമരമുഖത്തെത്തിയത്​. ഉമ്മൻ ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രൻ, രമേശ്​ ചെന്നിത്തല, ശശി തരൂർ, കെ.സി. വേണുഗോപാൽ എന്നിവർ ഒപ്പമുണ്ടായിരുന്നു. മുദ്രാവാക്യങ്ങളോടെ​ യൂത്ത്​ കോൺഗ്രസ്​ പ്രവർത്തകർ ദേശീയ നേതാവിനെ സമരപ്പന്തലുകളിലേക്ക്​ ആനയിച്ചു.

റോഡിൽ കിടന്ന്​ പ്രതിഷേധിക്കുന്ന സി.പി.ഒ റാങ്ക്​ ലിസ്​റ്റിലുള്ള സമരക്കാരുടെ അരികിലിരുന്ന്​ പരാതികൾ കേട്ടു. കോപ്പിയടി വിവാദവുമായി ബന്ധപ്പെട്ട്​ നാലുമാസത്തോളം തങ്ങളുടെ റാങ്ക്​ ലിസ്​റ്റ്​ മരവിപ്പിച്ചു. കോവിഡ്​ മൂലവും മൂന്നുമാസം നഷ്​ടമായി. ഒരു വർഷം മാ​ത്രം കാലാവധിയുള്ള റാങ്ക്​ ലിസ്​റ്റിലാണ്​ ഏഴു മാസത്തോളം നഷ്​ടമായതെന്നും ഇതുവരെ സർക്കാറി​െൻറ ഭാഗത്തുനിന്ന്​ അനുകൂല സമീപനമുണ്ടായില്ലെന്നും അവർ രാഹുൽ ഗാന്ധിയോട്​ പറഞ്ഞു. ​

ഫോറസ്​റ്റ്​ വാച്ചർ റാങ്ക് ഹോൾഡേഴ്സി​െൻറ സമരപ്പന്തലിലാണ്​ രണ്ടാമതെത്തിയത്​. കെ.എസ്​.ആർ.ടി.സി ജീവനക്കാരുടെ സമരത്തിനും ​െഎക്യദാർഢ്യമർപ്പിച്ചു. തൊഴിൽ സമരക്കാരുടെ പന്തലുകൾ അവസാനിച്ചെന്ന ധാരണയിൽ മുന്നോട്ട്​ നടക്കുന്നതിനിടെ പി.സി. വിഷ്​ണുനാഥാണ്​ എൽ.ജി.എസുകാരുടെ സമരകാര്യം ശ്രദ്ധയിൽപെടുത്തിയത്​. എൽ.ജി.എസുകാരുടെ വിഷയങ്ങൾ ​കേൾക്കാൻ അവർക്കരികിലേക്ക് നടന്നു​. 'നിങ്ങൾ ഉന്നയിക്കുന്ന വിഷയം ഗൗരവമുള്ളതാണെന്നും കേരളത്തിലെ​ തൊഴ​ിൽ സമരങ്ങൾ ലോക്​സഭയിൽ അവതരിപ്പിക്കുമെന്നും രാജ്യത്തി​െൻറ ശ്രദ്ധയിൽ​ കൊണ്ടുവരുമെന്ന​​ും' അദ്ദേഹം സമരക്കാ​േരാട്​ പറഞ്ഞു.

ഉദ്യോഗാർഥികളു​െട പ്രക്ഷോഭത്തിന്​ ​െഎക്യദാർഢ്യമർപ്പിച്ച്​ സമരം നടത്തുന്ന അശ്വതി ജ്വാലയുടെ പന്തലിലും രാഹുലെത്തി. യൂത്ത്​ കോൺഗ്രസ്​ നേതാക്കൾ നിരാഹാരമിരിക്കുന്ന സമരപ്പന്തലിലേക്കായിരുന്നു അവസാനമെത്തിയത്​. വലിയ ആരവത്തോടെയാണ്​ ​പ്രവർത്തകർ സ്വീകരിച്ചത്​. സമരം ശക്തമായി തുടരണമെന്ന ആഹ്വാനം നൽകിയ ശേഷമായിരുന്നു മടക്കം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:psc strikeRahul Gandhi
News Summary - Rahul went to the protest tent to hear the grief of the job seekers
Next Story