'രാഹുൽ കീഴടങ്ങില്ല'; മുൻകൂർ ജാമ്യം തേടി ഹൈകോടതിയിൽ, കേസ് ഇന്ന് പരിഗണിക്കും
text_fieldsകൊച്ചി: ലൈംഗിക പീഡനക്കേസിൽ ഒളിവിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ മുൻകൂർ ജാമ്യം തേടി ഹൈകോടതിയെ സമീപിച്ചു. പ്രമുഖ ക്രിമിനൽ അഭിഭാഷകൻ എസ്.രാജീവ് വഴിയാണ് രാഹുൽ ഹൈകോടതിയെ സമീപിച്ചത്. കേസ് ഇന്ന് പരിഗണിച്ചേക്കും.
യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി നിര്‍ബന്ധിച്ച് ഗര്‍ഭച്ഛിദ്രം നടത്തി എന്ന കേസില്‍ രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വ്യാഴാഴ്ച തള്ളിയിരുന്നു. ബലാത്സംഗത്തിനു തെളിവില്ലെങ്കിലും ഭീഷണിപ്പെടുത്തി ഗർഭഛിദ്രം ചെയ്യിച്ചതിനു പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നു നിരീക്ഷിച്ചാണ് ജാമ്യം നിഷേധിച്ചത്.
എന്നാൽ, ഒളിവിൽ കഴിയുന്ന എം.എൽ.എയെ പിടികൂടാൻ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഇതിനിടെയാണ് മുൻകൂർ ജാമ്യം തേടി ഹൈകോടിതിയിലെത്തുന്നത്.
പ്രതിക്കെതിരേ ബലാത്സംഗക്കുറ്റം നിലനിൽക്കാത്തതാണെന്നും സെഷൻസ് കോടതി കേസിന്റെ പ്രധാനപ്പെട്ട ഭാഗങ്ങളൊന്നും പരിശോധിച്ചിട്ടില്ലെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടും. മുൻകൂർ ജാമ്യം അനുവദിക്കാൻ കഴിയില്ല എന്ന കോടതിയുടെ വിവേചനപരമായ അധികാരം ഉപയോഗിച്ചാണ് ഉത്തരവിലേക്ക് പോയിരിക്കുന്നത്. നിയമപരമായി നിലനിൽക്കാത്ത കുറ്റമാണ് രാഹുലിനെതിരേ ആരോപിക്കപ്പെട്ടതെന്നും വിശദമായിത്തന്നെ പരിശോധിക്കണമെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

