Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'കറന്റ് ബില്ല് കൂടിയാലെന്താ? കിമുവിന്റെ പുതിയ കറുത്ത കാര്‍ണിവല്‍ വാങ്ങിയല്ലോ!' -മുഖ്യമന്ത്രിക്ക് കാറുകൾ വാങ്ങിയതിനെ ട്രോളി രാഹുൽ മാങ്കൂട്ടത്തിലും

text_fields
bookmark_border
കറന്റ് ബില്ല് കൂടിയാലെന്താ? കിമുവിന്റെ പുതിയ കറുത്ത കാര്‍ണിവല്‍ വാങ്ങിയല്ലോ! -മുഖ്യമന്ത്രിക്ക് കാറുകൾ വാങ്ങിയതിനെ ട്രോളി രാഹുൽ മാങ്കൂട്ടത്തിലും
cancel
Listen to this Article

തിരുവനന്തപുരം: മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ പേഴ്‌സണല്‍ എസ്‌കോര്‍ട്ടിനും വേണ്ടി പുതിയ കാറുകൾ വാങ്ങാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ പരിഹസിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തിലും.

കഴിഞ്ഞ ദിവസം വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചതിനെയും കെ റെയില്‍, കെ ഫോണ്‍ പോലുള്ള കെ യില്‍ തുടങ്ങുന്ന സര്‍ക്കാരിന്റെ വിവിധ പദ്ധതികളെയും മുഖ്യമന്ത്രിക്ക് വേണ്ടി പുതുതായി വാങ്ങാനിരിക്കുന്ന കറുത്ത കിയ കാര്‍ണിവല്‍ കാറിനെയും പരാമര്‍ശിച്ചാണ് രാഹുല്‍ ഫേസ്ബുക് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്."Kറന്റ് ബില്ല് കൂടിയാലെന്താ? Kമുവിന്റെ പുതിയ Kറുത്ത Kര്‍ണിവല്‍ വാങ്ങിയല്ലോ!," രാഹുല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

കഴിഞ്ഞ ദിവസമായിരുന്നു മുഖ്യമന്ത്രിക്കു വേണ്ടിയും അദ്ദേഹത്തിന്റെ എസ്‌കോര്‍ട്ടിനായും പുതിയ വാഹനങ്ങള്‍ വാങ്ങാന്‍ തീരുമാനമായത്. മുഖ്യമന്ത്രിക്ക് വേണ്ടി കിയയും എസ്‌കോര്‍ട്ടിന് മൂന്ന് ഇന്നോവയുമാണ് വാങ്ങുന്നത്. ഇതിനായി 88,69,841 രൂപ അനുവദിച്ചുകൊണ്ട് ഉത്തരവിറക്കി. ഒരു കിയ കാര്‍ണിവലിന് 33,31,000 രൂപയാണ് വില.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story