Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘റോബറി ബസും റോബിൻ ബസും; കൊള്ളക്കാരുടെ ബസും സാധാരണക്കാരുടെ ബസും ഒരുമിച്ചോടുന്ന നവകേരളം’; പരിഹാസവുമായി രാഹുൽ മാങ്കൂട്ടത്തിൽ

text_fields
bookmark_border
Rahul Mamkootathil
cancel

കോഴിക്കോട്: നവകേരള സദസ് നടത്താനായി മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ആഢംബര ബസിനെ വിമർശിച്ചും കോയമ്പത്തൂർ സർവീസ് പുനരാരംഭിച്ച റോബിൻ ബസിനെ പിന്തുണച്ചും യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. 'സാധാരണക്കാരുടെ ബസും കൊള്ളക്കാരുടെ ബസും ഒരുമിച്ച് ഓടുന്ന നവകേരളം' എന്ന് രാഹുൽ ഫേസ്ബുക്കിൽ കുറിച്ചു. മുഖ്യമന്ത്രി സഞ്ചരിക്കുന്ന ബസിനെ റോബറി ബസ് എന്ന് രാഹുൽ പരിഹസിച്ചു.

രാഹുൽ മാങ്കൂട്ടത്തിന്‍റെ ഫേസ്ബുക്ക്

രണ്ട് ബസ്സുകൾ ഓടിത്തുടങ്ങി.

ഒന്ന്. ഒരു സാധാരണക്കാരനായ അംഗപരിമിതൻ തന്റെ കൈയ്യിലെ സമ്പാദ്യവും ബാങ്ക്ലോണുമൊക്കെയെടുത്ത് ഒരു ബസ്സ് വാങ്ങുന്നു. ആ ബസ്സിനു സർക്കാർ ഉദ്യോഗസ്ഥർ വഴിനീളെ ഫൈൻ നല്കുന്നു. റോബിൻ ബസ്സ്.

രണ്ട്. ഒരു ധൂർത്തനായ ഹൃദയശൂന്യനായ മുഖ്യമന്ത്രി നാട്ടുകാരുടെ നികുതിപ്പണം കൊണ്ട് സർവ്വ ചട്ടങ്ങളും ലംഘിച്ച് ഒരു ആഡംബര ബസ്സ് വാങ്ങുന്നു. ആ ബസ്സിനു വഴിനീളെ സർക്കാർ ഉദ്യോഗസ്ഥർ സല്യൂട്ട് നൽകുന്നു.

റോബിറി ബസ്സ്...

സാധാരണക്കാരുടെ ബസ്സും കൊള്ളക്കാരുടെ ബസ്സും ഒരുമിച്ച് ഓടുന്ന നവകേരളം

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Rahul Mankoottathil Mocking the Kerala CM's luxury bus Journey
Next Story