Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘എന്ത് ചെയ്‌തിട്ടാണ് സർക്കാർ എന്നെ സ്ഥിരം കുറ്റവാളിയായി കാണുന്നത്’; പൊലീസ്​ റിപ്പോർട്ടിൽ രാഹുൽ മാങ്കൂട്ടത്തിൽ

text_fields
bookmark_border
Rahul Mamkootathil
cancel

പാലക്കാട്: ജാമ്യവ്യവസ്ഥയിൽ ഇളവ്​ നൽകരുതെന്ന​ പൊലീസ്​ റിപ്പോർട്ടിൽ പ്രതികരിച്ച് പാലക്കാട്​ യു.ഡി.എഫ്​ സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ. ​എന്ത് ചെയ്‌തിട്ടാണ് സർക്കാർ തന്നെ സ്ഥിരം കുറ്റവാളിയായി കാണുന്നതെന്ന് രാഹുൽ ചോദിച്ചു.

തന്നെ മാറ്റി നിർത്തി പാലക്കാട്ടെ വിധി അട്ടിമറിക്കാമെന്ന് കരുതിയാൽ പാലക്കാട്ടെ ജനത മറുപടി നൽകും. അത് താങ്ങാൻ സർക്കാറിന് കരുത്തുണ്ടാകണമെന്നും രാഹുൽ ചൂണ്ടിക്കാട്ടി.

പാലക്കാടൻ ജനതയെ കാണുന്നതിൽ നിന്ന് തന്നെ വിലക്കാൻ സർക്കാർ വ്യവസ്ഥ വെച്ചാൽ, അതു പ്രകാരം മാറാൻ താൻ ഉദ്ദേശിക്കുന്നില്ല. അവർ തന്നെ ജയിലിൽ ഇട്ടോട്ടെ എന്നും രാജ്യത്തെ എല്ലാ നിയമങ്ങളും പാലിക്കുന്ന ആളാണ് താനെന്നും രാഹുൽ പറഞ്ഞു. പൂരം കലക്കൽ ഗൂഢാലോചനക്കെതിരെയാണ് സമരം ചെയ്തതെന്നും രാഹുൽ ചൂണ്ടിക്കാട്ടി.

എല്ലാ തിങ്കളാഴ്ചയും തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി ഒപ്പിടണമെന്ന ജാമ്യവ്യവസ്ഥയിൽ ഇളവ് തേടിയാണ് രാഹുൽ മാങ്കൂട്ടത്തിൽ തിരുവനന്തപുരം സി.ജെ.എം കോടതിയിൽ ഹരജി നൽകിയത്. എന്നാൽ, ജാമ്യവ്യവസ്ഥയിൽ ഇളവ്​ നൽകരുതെന്ന്​ റിപ്പോർട്ട് ആണ് പൊലീസ്​ കോടതിയിൽ സമർപ്പിച്ചത്​.

ഒക്​​ടോബർ എട്ടിന്​ പ്രതിപക്ഷ യുവജന സംഘടനകൾ നടത്തിയ നിയമസഭ മാർച്ചിനെ തുടർന്ന്​ മ്യൂസിയം പൊലീസ്​ രജിസ്റ്റർ ചെയ്ത കേസിൽ ജാമ്യത്തിലാണ്​ രാഹുൽ. റിമാൻഡ് സമയത്ത് 29-ാം പ്രതിയായിരുന്ന രാഹുലിനെ ഒന്നാം പ്രതിയാക്കി​ പൊലീസ്​ കോടതിയിൽ പുതിയ റിപ്പോർട്ട് സമർപ്പിക്കുകയായിരുന്നു​.

സ്ഥാനാർഥി എന്ന നിലക്കാണ് രാഹുൽ മാങ്കൂട്ടത്തിൽ ഹരജി നൽകിയത്. ഇതിനെ എതി‍ർത്ത പൊലീസ്, ഇളവ് നൽകിയാൽ സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്ന് കോടതിയിൽ റിപ്പോർട്ട്​ സമർപ്പിച്ചു. രാഹുലിന്‍റെ അപേക്ഷയിൽ കോടതി വ്യാഴാഴ്ച ഉത്തരവിടും.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Rahul Mankootathil police report relaxation of the bail condition
Next Story