സി.പി.എമ്മിന്റെ ഫേസ്ബുക്കിൽ രാഹുൽ മാങ്കൂട്ടത്തിൽ; എസ്.പിക്ക് പരാതി നൽകി പത്തനംതിട്ട ജില്ല കമ്മിറ്റി
text_fieldsപത്തനംതിട്ട: പാലക്കാട്ടെ നിയമസഭ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രചാരണ വിഡിയോ സി.പി.എം പത്തനംതിട്ട ജില്ല കമ്മിറ്റിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ വന്ന സംഭവക്കിൽ പരാതി നൽകി. ജില്ല പൊലീസ് മേധാവിക്കാണ് ജില്ല സെക്രട്ടറി കെ.പി. ഉദയഭാനു പരാതി നൽകിയത്.
സി.പി.എം പത്തനംതിട്ട ജില്ല കമ്മിറ്റിയുടെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തെന്നും ഇതിനു പിന്നിൽ പ്രവർത്തിച്ച രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉചിത നടപടി സ്വീകരിക്കണമെന്നും കെ.പി. ഉദയഭാനു നൽകിയ പരാതിയിൽ പറയുന്നു.
‘പാലക്കാട് എന്ന സ്നേഹവിസ്മയം’ അടിക്കുറിപ്പോടെ രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട്ടെ വീടുകളിൽ വോട്ടു ചോദിക്കുന്ന ദൃശ്യമാണ് കഴിഞ്ഞ ദിവസം ഫേസ്ബുക്ക് പേജിൽ പ്രചരിച്ചത്. സ്ക്രീൻഷോട്ടുകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ സി.പി.എം വിശദീകരണവുമായി രംഗത്തെത്തി.
ഇത് വ്യാജ അക്കൗണ്ടാണെന്ന് സി.പി.എം ജില്ല സെക്രട്ടറി കെ.പി. ഉദയഭാനു ആദ്യം പറഞ്ഞു. എന്നാൽ, ഔദ്യോഗികപേജ് തന്നെയെന്ന് പിന്നീട് വ്യക്തമായതോടെ ഹാക്ക് ചെയ്തതാണെന്ന് അദ്ദേഹം പ്രതികരിച്ചു.
63,000ത്തോളം ഫോളോവേഴ്സുള്ള ഫേസ്ബുക്ക് പേജ് കൈകാര്യം ചെയ്യുന്നത് അടൂർ സ്വദേശിയാണ്. രാഹുൽ മാങ്കൂട്ടത്തിലിന്റെ വീട് അടൂർ മണ്ഡലത്തിലെ പള്ളിക്കൽ പഞ്ചായത്തിലാണ്. അടൂരിലെ വാട്സ്ആപ് ഗ്രൂപ്പുകളിൽ വന്ന വിഡിയോ അഡ്മിൻ അറിയാതെ എഫ്.ബി പേജിലേക്ക് അപ് ലോഡ് ചെയ്തതാകാമെന്ന് സി.പി.എം കേന്ദ്രങ്ങൾ പറയുന്നു.
സംഭവത്തിൽ പാർട്ടിതല അന്വേഷണം നടക്കും. വിഡിയോ പ്രത്യക്ഷപ്പെട്ട് മണിക്കൂറുകൾക്കുള്ളിൽ എഫ്.ബി പേജിൽ നിന്ന് ഒഴിവാക്കിയിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

