രാഹുൽ മാങ്കൂട്ടത്തിൽ ചടങ്ങിൽ പങ്കെടുത്തത് ഗൗരവത്തോടെ കാണുന്നു -മന്ത്രി വി. ശിവൻകുട്ടി
text_fieldsസംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങിൽ മന്ത്രി വി. ശിവൻകുട്ടിയും രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയും സൗഹൃദ സംഭാഷണത്തിൽ
തിരുവനന്തപുരം: സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന്റെ ഉദ്ഘാടന വേദിയിൽ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ പങ്കെടുത്തതുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വിഷയത്തെ പൊതുവിദ്യാഭ്യാസ വകുപ്പ് ഗൗരവത്തോടെ കാണുന്നതായി മന്ത്രി വി. ശിവൻകുട്ടി. കുട്ടികളും രക്ഷിതാക്കളും അധ്യാപകരും ഉൾപ്പെടെ വലിയൊരു സമൂഹം പങ്കെടുക്കുന്ന പൊതുപരിപാടിയുടെ വേദിയിൽ ലൈംഗികാരോപണം നേരിടുന്ന വ്യക്തി എത്തിയത് ഉണ്ടാക്കുന്ന അതൃപ്തിയും ആശങ്കകളും മനസ്സിലാക്കുന്നു.
ആരോപണങ്ങൾ നിലവിൽ അന്വേഷണത്തിലാണ്. ജനപ്രതിനിധിയെ നിയമപരമായി വേദിയിൽനിന്ന് മാറ്റി നിർത്താൻ കഴിയില്ലെങ്കിലും, പൊതുസമൂഹത്തിന് മുന്നിൽ നിൽക്കുമ്പോൾ പാലിക്കേണ്ട ധാർമികമായ ഉത്തരവാദിത്തവും മാന്യതയും ഓരോ വ്യക്തിയും സ്വയം പാലിക്കേണ്ടതുണ്ട്. ആരോപണ വിധേയർ സ്വയം വിട്ടുനിൽക്കുന്നതാണ് ഉചിതമായ നിലപാടെന്ന് സർക്കാർ വിശ്വസിക്കുന്നു.
വിദ്യാർത്ഥികളുടെയും പൊതുസമൂഹത്തിന്റെയും ആത്മവിശ്വാസത്തെയും ധാർമിക ചിന്തകളെയും ബാധിക്കുന്ന സാഹചര്യവും ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്താൻ നിർദേശം നൽകുമെന്ന് മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

