ജനപ്രതിനിധി ആകുന്നത് അയോഗ്യത അല്ല; സംഘടന പ്രവർത്തനത്തിൽ നിന്ന് മാറിനിൽക്കില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ
text_fieldsതിരുവനന്തപുരം: യൂത്ത് കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് രാജിവെക്കാനില്ലെന്ന് വ്യക്തമാക്കി രാഹുൽ മാങ്കൂട്ടത്തിൽ. ജനപ്രതിനിധി ആവുക എന്നത് സംഘടന പ്രവർത്തനത്തിനുള്ള അയോഗ്യതയല്ലെന്നും രാഹുൽ വ്യക്തമാക്കി. തെരഞ്ഞെടുത്ത യൂത്ത് കോൺഗ്രസ് പ്രവർത്തകരോട് കടപ്പാടുണ്ടെന്നും രാഹുൽ പറഞ്ഞു.
ഭാരവാഹികൾ ജനപ്രതിനിധികളായാൽ സ്ഥാനം ഒഴിയണമെന്ന് പാലക്കാട് ജില്ലയിൽ നിന്നുള്ള ഭാരവാഹി ആവശ്യപ്പെട്ടിരുന്നു. ജനപ്രതിനിധികൾക്ക് തിരക്ക് കാരണം സംഘടന ശ്രദ്ധിക്കാനാകുന്നില്ലെന്നായിരുന്നു പ്രതിനിധി ചൂണ്ടിക്കാണിച്ചത്.
യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായിരിക്കെയാണ് രാഹുൽ പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. യൂത്ത് കോൺഗ്രസിൽ പ്രായപരിധി വർധിപ്പിക്കാനുള്ള നീക്കത്തിനെതിരെയും എതിർപ്പുയർന്നു. പ്രായപരിധി 40 വയസാക്കാനുള്ള നീക്കത്തിനെതിരെയാണ് 13 ജില്ലാകമ്മിറ്റികൾ രംഗത്തുവന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

