'ഡി.വൈ.എഫ്.ഐ പൂർത്തിയാക്കിയ വീട്ടിൽ താമസിക്കുന്ന ഒരു ഗൃഹനാഥന്റെ പേര് പറയൂ..?'; പിരിച്ച പണം കെ.പി.സി.സിക്ക് കൈമാറി വീട് നിർമാണം പൂർത്തിയാക്കുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ
text_fieldsകൊച്ചി: വയനാട് മുണ്ടക്കൈ-ചൂരൽമല പുനരധിവാസത്തിനുള്ള ഫണ്ട് പിരിവിൽ സംശയമുള്ളവർക്ക് അന്വേഷണത്തിന് സർക്കാറിനെ സമീപിക്കാമെന്നും പണം സമാഹരിച്ച അക്കൗണ്ടിൽ നിന്ന് ഒരു രൂപയെങ്കിലും പിൻവലിച്ചെന്ന് തെളിയിച്ചാൽ യൂത്ത് കോൺഗ്രസ് പ്രസിഡൻറ് സ്ഥാനം രാജിവെക്കാമെന്നും ആവർത്തിച്ച് രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ.
പിരിച്ച പണം സർക്കാറിന് നൽകില്ലെന്നും കെ.പി.സി.സിക്ക് കൈമാറി നിർമാണം പൂർത്തീകരിക്കാനാണ് തീരുമാനമെന്നും രാഹുൽ മാധ്യമങ്ങളോട് പറഞ്ഞു. ജൂലൈ അവസാനം കെ.പി.സി.സി വീട് നിർമാണം തുടങ്ങാനാണ് ആലോചിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രിക്കും മന്ത്രി റിയാസിനുമാണ് ഭൂമി ആവശ്യപ്പെട്ട് കത്ത് നൽകിയത്. യൂത്ത് കോൺഗ്രസിന് സ്ഥലം തരാനുള്ള നിയമപരമായ ബാധ്യത സർക്കാരിനില്ല. അതുകൊണ്ട് തന്നെ ഭൂമി സർക്കാർ തന്നില്ല എന്ന പരാതി തങ്ങൾക്കില്ല. യൂത്ത് കോൺഗ്രസ് സ്ഥലം കണ്ടെത്തിയിരുന്നു. എന്നാൽ ഈ സ്ഥലം ദുരന്ത ഭൂമിയിൽ നിന്ന് ഏറെ അകലെ ആയതിനാൽ അത് വേണ്ടെന്ന് വെക്കുകയായിരുന്നെന്ന് രാഹുൽ പറഞ്ഞു.
ഡി.വൈ.എഫ്.ഐ വീട് നിർമാണം പൂർത്തിയാക്കിയെന്ന് ചില മാധ്യമങ്ങൾ പറയുന്നു. ഡി.വൈ.എഫ്.ഐ പൂർത്തിയാക്കിയ വീട്ടിൽ താമസിക്കുന്ന ഗൃഹനാഥന്റെ പേര് ഒന്ന് പറഞ്ഞു തരാമോയെന്നും രാഹുൽ മാങ്കൂട്ടത്തിൽ ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

