‘സാധാരണക്കാരെ ദ്രോഹിച്ച് ഇഷ്ടക്കാരെ സർക്കാർ സേവിക്കുന്നു’; പേഴ്‌സണല്‍ സ്റ്റാഫിന്റെ മറവില്‍ പെൻഷൻ നൽകുന്നതിൽ രാഹുൽ മാങ്കൂട്ടത്തിൽ
text_fieldsരാഹുൽ മാങ്കൂട്ടത്തിൽ
പാലക്കാട്: പേഴ്‌സണല്‍ സ്റ്റാഫിന്റെ മറവില്‍ സി.പി.എമ്മുകാര്‍ക്ക് കൂട്ടമായി പെന്‍ഷൻ നൽകുന്ന സർക്കാർ നടപടിയിൽ പ്രതികരിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ. സാധാരണ മനുഷ്യരിൽ ബഹുഭൂരിപക്ഷത്തെയും ദ്രോഹിച്ച് ഇഷ്ടക്കാരെ സേവിക്കുന്ന വല്ലാത്ത മാനസികാവസ്ഥയാണ് സർക്കാറിനെന്ന് രാഹുൽ പറഞ്ഞു.
മന്ത്രിമാരുടെയും സ്റ്റാഫുകളുടെയും എണ്ണം കുറക്കുമെന്ന് പറഞ്ഞ് അധികാരത്തിലേറിയ സർക്കാർ കൂടുതൽ ആളുകളെ നിയമിച്ച് പെൻഷൻ വാങ്ങാൻ സാഹചര്യം ഉണ്ടാക്കുകയാണ്. ഇഷ്ടക്കാർക്ക് പെൻഷൻ ലഭിക്കുമ്പോൾ കെട്ടിട തൊഴിലാളികൾക്ക് അടക്കം പെൻഷൻ ലഭിക്കുന്നില്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ ചൂണ്ടിക്കാട്ടി.
പേഴ്‌സണല്‍ സ്റ്റാഫിന്റെ മറവില്‍ സി.പി.എമ്മുകാര്‍ക്ക് കൂട്ടമായി പെന്‍ഷന്‍ നല്‍കുന്നതിനെ രൂക്ഷമായി വിമർശിച്ച് കെ.പി.സി.സി പ്രസിഡന്‍റ് സണ്ണി ജോസഫ് ഇന്നലെ രംഗത്ത് വന്നിരുന്നു. സര്‍ക്കാര്‍ നടപടി ജനവിരുദ്ധമാണെന്ന് സണ്ണി ജോസഫ് പറഞ്ഞു.
ഈ വിഷയത്തില്‍ സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ മറുപടി തൃപ്തികരമല്ല. സര്‍ക്കാര്‍ ഈ വിഷയത്തില്‍ ഉത്തരവാദിയാണ്. ജനങ്ങളുടെ നികുതിപ്പണം സി.പി.എം പ്രവര്‍ത്തകര്‍ക്ക് അനര്‍ഹമായി വീതിച്ച് നല്‍കുന്നത് തെറ്റായ നിലപാടാണ്. അത് സര്‍ക്കാര്‍ തിരുത്തണമെന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

