Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'സമരം ചെയ്താൽ നീ എന്ത് ചെയ്യും? മുഖ്യഗുണ്ടയുടെ ഗുണ്ടാ സംഘത്തിൽ ഇനിയുമുണ്ടോ ഇത്തരം ശൂര പരാക്രമികൾ'

text_fields
bookmark_border
സമരം ചെയ്താൽ നീ എന്ത് ചെയ്യും? മുഖ്യഗുണ്ടയുടെ ഗുണ്ടാ സംഘത്തിൽ ഇനിയുമുണ്ടോ ഇത്തരം ശൂര പരാക്രമികൾ
cancel

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കുന്നവരോട് വെല്ലുവിളിയുമായി രം​ഗത്തെത്തിയ സുരക്ഷാ ഉദ്യോഗസ്ഥനെതിരെ യൂത്ത് കോൺ​ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. കടയ്ക്കൽ വരുമ്പോൾ സമരം ചെയ്താൽ എന്തു ചെയ്യുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ ചോദിച്ചു.

എം.എസ്. ഗോപി കൃഷ്ണന്‍ എന്ന എസ്കോര്‍ട്ട് ഉദ്യോഗസ്ഥനാണ് ഫെയ്സ്ബുക്കിലൂടെ ഭീഷണി മുഴക്കിയത്. കഴിയുമെങ്കില്‍ വണ്ടി വഴിയില്‍ തടയൂ, എല്ലാ മറുപടിയും അന്ന് തരാം എന്നായിരുന്നു പോസ്റ്റ്. കൊല്ലത്തെ യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ പോസ്റ്റിന് മറുപടിയായാണ് വെല്ലുവിളി. സംഭവം വിവാദമായതോടെ ഗോപീകൃഷ്ണൻ കമന്റ് ഡിലീറ്റ് ചെയ്തു.

പ്രതികരിച്ചിട്ട്, പ്രതികരണവും ഡിലീറ്റ് ചെയ്ത് പ്രൊഫൈലും ലോക്ക് ചെയ്ത് വച്ചിരിക്കുന്നത് എന്താണെന്ന് രാഹുൽ മാങ്കൂട്ടത്തിൽ ചോദിച്ചു.

ജീവിച്ചിരിപ്പുണ്ട് എന്ന് തെളിയിക്കാൻ പ്രതികരിച്ച നിന്റെ പ്രതികരണം തന്നെ അകാലത്തിൽ പൊലിഞ്ഞോ എന്നും മുഖ്യഗുണ്ടയുടെ ഗുണ്ടാ സംഘത്തിൽ ഇനിയുമണ്ടോ ഇത്തരം ശൂര പരാക്രമികൾ എന്നും രാഹുൽ ഫേസ്ബുക്കിൽ കുറിച്ചു.-



Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Rahul Mamkootathil CM's Security Officer
Next Story