Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right'സ്കൂൾ വിടുന്നതിനു...

'സ്കൂൾ വിടുന്നതിനു മുൻപേ ഇറങ്ങി ഓടുന്നത് ജലീലിന്‍റെ ഹോബിയായിരുന്നു'

text_fields
bookmark_border
സ്കൂൾ വിടുന്നതിനു മുൻപേ ഇറങ്ങി ഓടുന്നത് ജലീലിന്‍റെ ഹോബിയായിരുന്നു
cancel

തിരുവനന്തപുരം: ബ​ന്ധു​നി​യ​മ​ന കേ​സി​ൽ മന്ത്രിസ്​ഥാനം രാജിവെച്ച കെ.​ടി. ജ​ലീ​ലി​െ​​ന​ രൂക്ഷമായി പരിഹസിച്ച്​ യൂത്ത്​ കോൺഗ്രസ്​ ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ. '4 മണിക്ക് സ്കൂൾ വിടുന്നതിനു മുൻപേ 3.55നു ഇറങ്ങി ഓടുന്നത് ബാൽ ജലീലിന്‍റെ ഹോബിയായിരുന്നു' എന്നാണ്​ രാഹുൽ ഫേസ്​ബുക്കിൽ കുറിച്ചത്​.

പിണറായി മന്ത്രിസഭയുടെ കാലാവധി അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ്​ ജലീൽ രാജിവെച്ചത്​. ഇതിനെയാണ്​ സ്​കൂൾ വിടുന്നതിന്​ തൊട്ട്​ മുമ്പ്​ ഇറങ്ങി ഓടുന്നതിനോട്​ രാഹുൽ ഉപമിച്ചത്​. ന്യൂനപക്ഷ വികസന കോര്‍പറേഷന്‍ ജനറല്‍ മാനേജരായി ജലീലിന്‍റെ ബന്ധു കെ.ടി അദീബിനെ നിയമിച്ചത് നിയമവിരുദ്ധമാണെന്ന്​​ ലോകായുക്ത വിധിച്ചിരുന്നു. ബന്ധുവിനെ നിയമിക്കാന്‍ മന്ത്രി ജലീല്‍ യോഗ്യതയില്‍ തിരുത്തല്‍ വരുത്തിയെന്നും മന്ത്രിയായി തുടരാന്‍ ജലീലിന് അര്‍ഹതയില്ലെന്നും ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്, ഉപ ലോകായുക്ത ഹാറുണ്‍ അല്‍ റഷീദ് എന്നിവരുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ലോകായുക്ത നിയമം 12(3) പ്രകാരം റിപ്പോര്‍ട്ട് തുടര്‍നടപടിക്കായി തിങ്കളാഴ്ച്ച മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു.

നിയമനം വിവാദമായിട്ടും മ​ന്ത്രി​സ്ഥാ​ന​ത്ത്​ തൂ​ങ്ങി​ക്കി​ട​ക്കു​ന്ന കെ.​ടി. ജ​ലീ​ലി​െ​​ന​തി​രെ സി.​പി.​എമ്മിൽ കടുത്ത അ​തൃ​പ്​​തി നിലനിന്നിരുന്നു. ഒടുവിൽ സമ്മർദം കനത്തതോടെയാണ്​ മന്ത്രിസഭ കാലാവധി പൂർത്തിയാക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ രാജിവെച്ചൊഴിയുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:youth congresskt jaleelcpmRahul Mamkootathil
News Summary - Rahul Mamkootathil against kt jaleel
Next Story