മലപ്പുറം: പാർലമെൻറ് അംഗം എന്നതിലപ്പുറം ഇന്ത്യയുടെ ആത്മാവിനെ തിരിച്ചുപിടിക്കാന്‍ താല്‍പര്യപ്പെടുന്ന ദേശ ീയ നേതാവെന്ന രീതിയിലാണ് താങ്കളെ കാണുന്നതെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയോട് മുസ്ലിം ലീഗ് സംസ്ഥ ാന പ്രസിഡൻറ് പാണക്കാട് ൈഹദരലി തങ്ങൾ.
ഹൈദരലി തങ്ങളുടെ പേരിലുള്ള ഫേസ്ബുക്ക് പേജിലാണ് ‘രാഹുൽ ഗാന്ധിക ്ക്’ എന്ന പേരിലുള്ള കത്തിൽ ഇക്കാര്യം വ്യക്തമാക്കിയത്. ‘വയനാട്ടില്‍നിന്ന് മത്സരിച്ചതിന് ഒരിക്കല്‍കൂടി നന ്ദി പറയാനായി ഞാന്‍ ഈ അവസരം ഉപയോഗിക്കട്ടെ. രണ്ട് പാര്‍ട്ടികള്‍ തമ്മിലും കുടുംബങ്ങള്‍ തമ്മിലുമുള്ള ബന്ധം ദൃഢമാക്കാനും പുനരുജ്ജീവിപ്പിക്കാനുമുള്ള അവസരമായിരുന്നു ഞങ്ങള്‍ക്കത്.
വയനാടിലെ ചരിത്രവിജയം നിങ്ങളുടെ നേതൃപാടവത്തോടുള്ള സ്‌നേഹവും ആദരവും ബഹുമാനവുമാണ് കാണിക്കുന്നത്. യു.ഡി.എഫിന് കേരളത്തില്‍ ലഭിച്ച വന്‍ വിജയത്തിന് താങ്കളുടെ സാന്നിധ്യം കാരണമായിട്ടുണ്ട്. ഇന്ത്യയുടെ ജനാധിപത്യ അടിത്തറക്കുപോലും ഭീഷണിയുള്ള സമയമാണിത്. ഒരു നേതാവെന്ന നിലയില്‍ സ്നേഹത്തിെൻറയും സഹിഷ്ണുതയുടെയും അംഗീകരിക്കലിെൻറയും സന്ദേശം പ്രചരിപ്പിക്കാന്‍ താങ്കള്‍ ശ്രമിച്ചെന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു’ -ൈഹദരലി തങ്ങൾ കുറിച്ചു.
പിതാവ് രാജീവ് ഗാന്ധിയുടെ ആശയം ഉള്‍ക്കൊണ്ട് മുന്നോട്ടുപോകുന്നതിലും സന്തോഷവാനാണ്. തിരിച്ചടികള്‍ സ്വാഭാവികമാണെന്ന് ചരിത്രം നമ്മെ പഠിപ്പിക്കുന്നുണ്ട്. പ്രവാചകന്‍ മുഹമ്മദ് സത്യവും സമാധാനവും പുനഃസ്ഥാപിക്കാനായി മക്കയില്‍നിന്ന് മദീനയിലേക്ക് യാത്ര പോയതാണ് ഓര്‍മ വരുന്നത്.
എല്ലാ ഗുരുക്കന്മാരുടെയും പ്രവാചകന്മാരുടെയും ജീവിതംതന്നെ സത്യത്തിനും നീതിന്യായത്തിനും വേണ്ടിയുള്ള പോരാട്ടവും പരീക്ഷണവുമായിരുന്നു. എന്തെല്ലാമായാലും നിലനില്‍ക്കുന്നത് സത്യവും നീതിയുമായിരിക്കും. രവീന്ദ്രനാഥ് ടാഗോര്‍ വിഭാവനം ചെയ്ത ഭയമില്ലാത്ത മനസ്സും തല ഉയര്‍ത്തിയുമുള്ള ഇന്ത്യയെ പടുത്തുയര്‍ത്താന്‍ താങ്കളുടെ കൂടെ പ്രവര്‍ത്തിക്കാന്‍ താന്‍ താല്‍പര്യപ്പെടുന്നെന്ന് പറഞ്ഞാണ് കത്ത് അവസാനിപ്പിക്കുന്നത്.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 May 2019 5:53 PM GMT Updated On
date_range 2019-05-27T23:24:03+05:30രാഹുൽ ഇന്ത്യയുടെ ആത്മാവ് തിരിച്ചുപിടിക്കാനുള്ള നേതാവ് - ഹൈദരലി തങ്ങൾ
text_fieldsNext Story