Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവാരിയെടുത്ത രാ​ജ​മ്മയെ...

വാരിയെടുത്ത രാ​ജ​മ്മയെ ചേർത്തുപിടിച്ച് രാഹുൽ

text_fields
bookmark_border
rahul-gandhi-with-rajamma
cancel
camera_alt????????? ??.?????????.??? ?????????? ??????? ??????????? ?????????????? ????? ??????. ?????????? ?????????? ??? ?????

ക​ൽ​പ​റ്റ: ജ​നി​ച്ചു വീ​ണ​യു​ട​ന്‍ ത​ന്നെ ത​ലോ​ടി​യ കൈ​ക​ളെ ഒ​രി​ക്ക​ൽ​കൂ​ടി രാ​ഹു​ൽ വാ​രി​പു​ണ​രു​മ്പോ​ൾ , വ​ർ​ഷ​ങ്ങ​ൾ​ക്കി​പ്പു​റം മ​ക​നെ ക​ണ്ട സ​ന്തോ​ഷ​ത്തി​ലാ​യി​രു​ന്നു രാ​ജ​മ്മ. കൈ​ക​ളി​ലേ​ക്ക് പി​റ​ന്നു​വീ ​ണ കു​ഞ്ഞി​നെ ക​ൺ​കു​ളി​ർ​ക്കെ ക​ണ്ട​പ്പോ​ൾ നാ​യ്ക്ക​ട്ടി സ്വ​ദേ​ശി രാ​ജ​മ്മ​ക്ക് അ​ത് അ​വി​സ്മ​ര​ണീ​യ കൂ​ ടി​ക്കാ​ഴ്ച കൂ​ടി​യാ​യി.

1970 ജൂ​ൺ 19ന് ​രാ​ഹു​ൽ​ഗാ​ന്ധി ജ​നി​ച്ച ഡ​ൽ​ഹി ഹോ​ളി​ക്രോ​സ് ആ​ശു​പ​ത്രി​യി​ൽ ന​ഴ ്സാ​യി​രു​ന്നു രാ​ജ​മ്മ. ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു രാ​ഹു​ലും ന​ഴ്സ് രാ​ജ​മ്മ​യും ത​മ്മി​ലു​ള്ള വി​കാ​ര​ഭ​രി​ത കൂ​ടി​ക്കാ​ഴ്ച. ഓ​ർ​മ​ക​ൾ 49 വ​ർ​ഷം പി​ന്നോ​ട്ടു​പോ​യി, കു​ഞ്ഞു രാ​ഹു​ലി​നെ ആ​ദ്യ​മാ​യി കോ​രി​യെ​ടു​ത്ത നി​മി​ഷ​ങ്ങ​ൾ മാ​ത്ര​മാ​യി​രു​ന്നു ഈ​സ​മ​യം അ​വ​രു​ടെ മ​ന​സ്സി​ൽ.

രാ​ഹു​ൽ ഗാ​ന്ധി വ​യ​നാ​ട്ടി​ൽ മ​ത്സ​രി​ക്കാ​നെ​ത്തി​യ​തോ​ടെ​യാ​ണ് രാ​ജ​മ്മ വ​ർ​ഷ​ങ്ങ​ൾ പ​ഴ​ക്ക​മു​ള്ള ഓ​ർ​മ​ക​ൾ പു​റ​ത്തു​പ​റ​യാ​ൻ ത​യാ​റാ​യ​ത്. ‘മാ​ധ്യ​മ’​മാ​ണ് ഈ ​വാ​ർ​ത്ത ആ​ദ്യം പു​റ​ത്തെ​ത്തി​ച്ച​ത്. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന് എ​ത്തു​മ്പോ​ൾ രാ​ഹു​ൽ ഗാ​ന്ധി​യെ കാ​ണ​ണ​മെ​ന്നും സം​സാ​രി​ക്ക​ണ​മെ​ന്നും ഇ​വ​ർ ആ​ഗ്ര​ഹം പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു. രാ​ജ​മ്മ​യു​ടെ ആ​ഗ്ര​ഹ​മ​റി​ഞ്ഞ രാ​ഹു​ൽ അ​വ​രെ കാ​ണാ​മെ​ന്ന് സ​മ്മ​തി​ക്കു​ക​യും ചെ​യ്തു. പ്ര​ചാ​ര​ണ​ത്തി​നാ​യി രാ​ഹു​ൽ വ​യ​നാ​ട്ടി​ലെ​ത്തി​യെ​ങ്കി​ലും ഈ​സ​മ​യം രാ​ജ​മ്മ​യും കു​ടും​ബ​വും വി​ദേ​ശ​ത്താ​യി​രു​ന്നു. അ​ടു​ത്ത വ​ര​വി​ൽ നേ​രി​ൽ കാ​ണാ​മെ​ന്ന് രാ​ജ​മ്മ​ക്ക് ന​ൽ​കി​യ വാ​ക്കാ​ണ് വോ​ട്ട​ർ​മാ​രോ​ട് ന​ന്ദി പ​റ​യാ​നെ​ത്തി​യ വേ​ള​യി​ൽ രാ​ഹു​ൽ ഗാ​ന്ധി പാ​ലി​ച്ച​ത്.

മു​ൻ ൈസ​നി​ക ഉ​ദ്യോ​ഗ​സ്ഥ​നാ​യ ഭ​ർ​ത്താ​വി​നും കൊ​ച്ചു​മ​ക​ൾ​ക്കും ഒ​പ്പ​മാ​ണ് രാ​ജ​മ്മ രാ​ഹു​ലി​നെ കാ​ണാ​ൻ ക​ൽ​പ​റ്റ പി.​ഡ​ബ്ല്യു.​ഡി റ​സ്​​റ്റ് ഹൗ​സി​ലെ​ത്തി​യ​ത്. രാ​ഹു​ലി​നാ​യി കൈ​യി​ൽ ക​രു​തി​യ പൊ​തി സ്നേ​ഹ​ത്തോ​ടെ കൈ​മാ​റി നെ​റു​ക​യി​ൽ കൈ​െ​വ​ച്ച് അ​നു​ഗ്ര​ഹി​ച്ചു. കൂ​ടി​ക്കാ​ഴ്ച 10 മി​നി​റ്റോ​ളം നീ​ണ്ടു. ത​നി​ക്ക് ഒ​രു​പാ​ട് സം​സാ​രി​ക്കാ​നു​ണ്ടെ​ന്നും തി​ര​ക്ക് അ​റി​യാ​മെ​ന്ന​തി​നാ​ൽ പി​ന്നീ​ടൊ​രി​ക്ക​ലാ​കാ​മെ​ന്നും പ​റ​ഞ്ഞാ​ണ് രാ​ജ​മ്മ രാ​ഹു​ലി​നെ യാ​ത്ര​യാ​ക്കി​യ​ത്. താ​നു​ണ്ടാ​ക്കി​യ ച​ക്ക ചി​പ്സും കു​റ​ച്ച് സ്വീ​റ്റ്സു​മാ​ണ് രാ​ഹു​ലി​ന് ന​ൽ​കി​യ​തെ​ന്ന് രാ​ജ​മ്മ പി​ന്നീ​ട് വെ​ളി​പ്പെ​ടു​ത്തി.

വീ​ട്ടി​ലേ​ക്ക് ക്ഷ​ണി​ച്ചെ​ന്നും മ​റ്റൊ​ര​വ​സ​ര​ത്തി​ൽ തീ​ർ​ച്ച​യാ​യും വ​രാ​മെ​ന്ന് രാ​ഹു​ൽ പ​റ​ഞ്ഞ​താ​യും രാ​ജ​മ്മ പ​റ​യു​ന്നു. നാ​യ്ക്ക​ട്ടി വാ​വ​ത്തി​ൽ രാ​ജ​പ്പ​​െൻറ ഭാ​ര്യ​യാ​യ രാ​ജ​മ്മ ഡ​ൽ​ഹി​യി​െ​ല ഹോ​ളി​ക്രോ​സ് ആ​ശു​പ​ത്രി​യി​ൽ ന​ഴ്സാ​യി ജോ​ലി ചെ​യ്യു​മ്പോ​ഴാ​യി​രു​ന്നു രാ​ഹു​ലി​െൻറ ജ​ന​നം. വി​ര​മി​ച്ച​ശേ​ഷം നാ​യ്ക്ക​ട്ടി​യി​ലെ വീ​ട്ടി​ൽ വി​ശ്ര​മ ജീ​വി​തം ന​യി​ക്കു​ക​യാ​ണ് ഇ​രു​വ​രും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congresskerala newsmalayalam newsRajammaRahul Gandhi
News Summary - rahul hugs rajamma -kerala news
Next Story