കൈയടി നേടി രാഹുലിൻെറ പത്തനാപുരം പ്രസംഗവും പരിഭാഷകയും
text_fieldsകോഴിക്കോട്: ദേശീയ രാഷ്ട്രീയ നേതാക്കളുടെ പ്രസംഗത്തിൻെറ പരിഭാഷ പലപ്പോഴും ജനശ്രദ്ധ നേടാറുണ്ട്. പ്രാസംഗി കൻ പറയുന്ന കാര്യങ്ങൾ അതിൻെറ വൈകാരികാംശം ഒട്ടും ചോർന്നു പോകാതെ ജനങ്ങളിലേക്കെത്തിക്കുന്നതിൽ പലരും വിജയിക്ക ാറില്ല. ബൃന്ദ കാരാട്ട് കേരളത്തിൽ വന്നപ്പോൾ നടത്തിയ പ്രസംഗത്തിൻെറ പരിഭാഷ അലങ്കോലമായതും നരേന്ദ്ര മോദിയു ടെ ഹിന്ദി പ്രസംഗം കെ. സുരേന്ദ്രൻ പരിഭാഷപ്പെടുത്തിയപ്പോൾ പാളിപ്പോയതും വാർത്തയായിരുന്നു.
പ്രസംഗ പരിഭാഷ യുടെ ശക്തിയും സൗന്ദര്യവും വ്യക്തമാക്കുന്നതായിരുന്നു ചൊവ്വാഴ്ച പത്തനാപുരത്ത് രാഹുൽഗാന്ധിയുടെ തീപ്പൊരി പ്രസംഗത്തിൻെറ പരിഭാഷ. രാഹുലിൻെറ ഓരോ വാക്കുകളും ശ്രദ്ധയോടെ കേട്ട്, പ്രധാന ഭാഗങ്ങൾ എഴുതിയെടുത്ത് രണ്ടാമതൊന്ന് ആവർത്തിക്കാൻ ഇട നൽകാതെ ഒഴുക്കോടെയുള്ള പരിഭാഷ ഏവരുെടയും ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഈ വനിതാ പരിഭാഷക ആരാണെന്നാണ് പലരും അന്വേഷിച്ചത്.
ചെങ്ങന്നൂരില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച വിജയകുമാറിന്‍റെ മകള്‍ ജ്യോതി വിജയകുമാറാണ് രാഹുല്‍ ഗാന്ധിയുടെ ഇംഗ്ലീഷ് പ്രസംഗത്തിന് ശക്തവും സുന്ദരവുമായ മലയാള പരിഭാഷയൊരുക്കിയത്. തിരുവനന്തപുരം സിവില്‍ സര്‍വീസ് അക്കാദമിയിലെ സോഷ്യോളജി അധ്യാപികയാണ് ജ്യോതി. ആദ്യമായല്ല ജ്യോതി പരിഭാഷകയാകുന്നത്. കോണ്‍ഗ്രസിൻെറ അനേകം വേദികളിൽ ജ്യോതി വിജയകുമാർ പരിഭാഷകയായിട്ടുണ്ട്.
2016ല്‍ സോണിയാ ഗാന്ധി കേരളത്തിലെത്തിയപ്പോൾ അവർക്കു വേണ്ടി പ്രസംഗം പരിഭാഷപ്പെടുത്തിയത് ജ്യോതിയായിരുന്നു. അന്നത്തെ പരിഭാഷയും ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു.
തിരുവനന്തപുരം പ്രസ് ക്ലബില്‍ നിന്ന് പത്ര പ്രവര്‍ത്തനത്തില്‍ ബിരുദാനന്തര ബിരുദം നേടിയ ജ്യോതി വിജയകുമാർ തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജിലെ ആദ്യ വനിതാ ചെയര്‍ പേഴ്സണ്‍ കൂടിയായിരുന്നു. നിലവിൽ അധ്യാപന ജോലിക്കൊപ്പം മലയാളത്തിലെ ഒരു സ്വകാര്യ ചാനലിലും ജോലി ചെയ്യുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
