Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightരാഹുലിന്‍റെ ഓഫിസ്​...

രാഹുലിന്‍റെ ഓഫിസ്​ ആക്രമിച്ച പ്രതിയെ മുൻകാല പ്രാബല്യത്തോടെ പുറത്താക്കി ആരോഗ്യ മന്ത്രി

text_fields
bookmark_border
KR Avishith, veena george
cancel
Listen to this Article

തിരുവനന്തപുരം: കോൺ​ഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധിയുടെ വയനാട്​ കൽപറ്റയിലെ എം.പി ഓഫിസ്​ ആക്രമിച്ച എസ്​.എഫ്​.ഐ സംഘത്തിൽ ഉൾപ്പെട്ട പ്രതികളിലൊരാളായ പേഴ്​സനൽ സ്റ്റാഫിനെ ആരോഗ്യമന്ത്രി വീണ ജോർജ് നീക്കി. മാധ്യമവാർത്തകളെ തുടർന്ന്​ ഓഫിസ്​ അറ്റൻഡന്‍റ്​ കെ.ആർ. അവിഷിത്തിനെ ജൂൺ 15 മുതൽ മുൻകാല പ്രാബല്യത്തോടെയാണ്​ ചുമതലകളിൽ നിന്ന്​ നീക്കി പൊതുഭരണ വകുപ്പ്​ ശനിയാഴ്​ച വൈകീട്ട്​ ഉത്തരവിറക്കിയത്​. ഇയാൾ ഓഫിസിൽ ജോലി ചെയ്യുന്നില്ലെന്ന്​ മന്ത്രി ഓഫിസ്​ ആദ്യം വാദി​ച്ചെങ്കിലും സ്റ്റാഫിൽ നിന്ന്​ നീക്കിയിട്ടില്ലെന്ന്​ സമൂഹമാധ്യമങ്ങളിൽ അടക്കം ആക്ഷേപം ഉയർന്നതോടെ മുൻകാല പ്രാബല്യത്തിൽ ഉത്തരവിറക്കി മുഖം രക്ഷിക്കുകയായിരുന്നു​.

വയനാട്​ കൽപറ്റ സ്വദേശിയായ അവിഷിത്തിനെ 2021 ജൂൺ 14 നാണ്​ ആരോഗ്യമന്ത്രിയുടെ സ്റ്റാഫിൽ നിയമിച്ചത്​. വെള്ളിയാഴ്ച എസ്​.എഫ്​.ഐ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ പരിസ്ഥിതിലോല മേഖല പ്രഖ്യാപിക്കാനുള്ള സുപ്രീംകോടതി ഉത്തരവിന്‍റെ പശ്ചാത്തലത്തിൽ നടത്തിയ പ്രതിഷേധത്തിൽ ഇയാളും പ​ങ്കെടുത്തു. രാഹുൽ ഗാന്ധിയുടെ ഓഫിസിൽ അക്രമംനടത്തിയ സംഘത്തിൽ ഇയാളുമുണ്ടെന്ന മാധ്യമവാർത്തകൾ പുറത്ത്​ വന്നതോടെ ആരോഗ്യ മന്ത്രിയുടെ ഓഫിസും സമ്മർദത്തിലായി.

അവിഷിത്ത്​ ജൂൺ ഒന്ന്​ മുതൽ തന്നെ ഓഫിസിൽ ജോലിക്ക്​ വരുന്നുണ്ടായിരുന്നില്ലെന്ന്​ മന്ത്രി പറഞ്ഞു. ഒന്നോ രണ്ടോ ദിവസമാണ്​ വന്നത്​. 15ന്​​ ശേഷം വന്നിട്ടില്ല. വ്യക്തിപരമായ പ്രശ്നം ചൂണ്ടിക്കാട്ടി പേഴ്​സനൽ സ്റ്റാഫിൽ നിന്ന്​ ഒഴിവാക്കണമെന്ന്​ അവിഷിത്ത്​ ആവശ്യപ്പെട്ടിരുന്നു. ഒഴിവാക്കാനുള്ള കത്ത്​ ശനിയാഴ്​ചയല്ല കൊടുത്തതെന്നും 15ന്​ തന്നെ പൊതുഭരണ വകുപ്പിന്​ നൽകിയിരുന്നുവെന്നും മന്ത്രി അവകാശപ്പെട്ടു.

വിഷയം പരിശോധിക്കട്ടെയെന്നാണ്​ ​മന്ത്രി വീണ ജോർജ്​ രാവിലെ പത്തനംതിട്ടയിൽ മാധ്യമ പ്രവർത്തകരോട്​ പറഞ്ഞത്​. നടപടി നിശ്ചയമായും സ്വീകരിക്കുമെന്നും അവർ വ്യക്തമാക്കി. അവിഷിത്ത്​ നിലവിലും സ്റ്റാഫായി തുടരുന്നുവെന്ന വാർത്തകൾ വന്നതോടെ അ​ദ്ദേഹ​ത്തെ നീക്കം ചെയ്യാൻ ആവശ്യപ്പെട്ട്​ മന്ത്രിയുടെ പ്രൈവറ്റ്​ സെക്രട്ടറി പൊതുഭരണ വകുപ്പിന്​ കത്ത്​ നൽകി. തുടർന്ന്​ വൈകീട്ട്​ അവിഷിത്തിനെ നീക്കം ചെയ്തുള്ള ഉത്തരവ്​ പൊതുഭരണ വകുപ്പ്​ പുറത്തിറക്കി.

അതേസമയം, പേഴ്​സനൽ സ്റ്റാഫിൽ തുടരവേ ശനിയാഴ്ച ഉച്ചക്ക്​ അവിഷിത്ത്​ സമൂഹ മാധ്യമത്തിലൂടെ പൊലീസി​നെതിരെ ഭീഷണി മുഴക്കി. കേരളത്തിലെ ​പൊലീസ്,​ കോൺഗ്രസ്​ പ്രവർത്തകരുടെ പണിയാണ്​ എടുക്കാൻ ഉദ്ദേശിക്കുന്നതെങ്കിൽ പ്രതിരോധം തീർക്കുമെന്നായിരുന്നു ഭീഷണി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:veena georgeKR AvishithRahul Gandhi
News Summary - Rahul Gandhi's office attack: The health minister has removed the accused from the staff
Next Story