രാഹുൽ ഗാന്ധി ഇന്ന് ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിക്കും
text_fieldsകൽപറ്റ: വയനാട് എം.പി രാഹുൽ ഗാന്ധി മണ്ഡലത്തിലെ ദുരിതബാധിതപ്രദേശങ്ങൾ സന്ദർശിക് കും. ഞായറാഴ്ച 2.30ന് കരിപ്പൂരിലെത്തുന്ന അദ്ദേഹം ഉരുൾപൊട്ടി നിരവധി മരണങ്ങൾ നടന് ന കവളപ്പാറയിലേക്കു പോകും. കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപ ക്ഷനേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവർ അദ്ദേഹത്തെ അനുഗമിക്കും.
നിലമ്പൂർ, വണ്ടൂർ, ഏറനാട് പ്രദേശങ്ങളിലും രാഹുൽ എത്തും. തിങ്കളാഴ്ച വയനാട്ടിലെത്തുന്ന അദ്ദേഹം ഉരുൾപൊട്ടി നിരവധി പേർ മണ്ണിനടിയിലായ പുത്തുമല പച്ചക്കാട് പ്രദേശത്തെത്തും. വയനാട്ടിലെ മറ്റു പ്രദേശങ്ങളിലെ കാലവർഷക്കെടുതികളും അദ്ദേഹം കാണും. ജില്ലതല ഉദ്യോഗസ്ഥരുമായി ചർച്ച നടത്തും.
മണ്ഡലത്തിെല ദുരിതബാധിതർക്ക് അടിയന്തര സഹായമെത്തിക്കാൻ രാഹുൽ പ്രധാനമന്ത്രി മോദിയോട് ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനുമായി ഫോണിൽ ബന്ധെപ്പട്ട് അദ്ദേഹം സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു.
