Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ആര്യാടൻ മുഹമ്മദിന് അന്തിമോപചാരം അർപ്പിക്കാൻ രാഹുൽ ഗാന്ധി നിലമ്പൂരിലെത്തും
text_fieldsbookmark_border
തൃശൂർ: അന്തരിച്ച കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദിന് അന്തിമോപചാരം അർപ്പിക്കാൻ രാഹുൽ ഗാന്ധി നിലമ്പൂരിൽ എത്തും.
തൃശൂരിൽനിന്ന് നിലമ്പൂരിലേക്ക് റോഡ് മാർഗം പുറപ്പെട്ട രാഹുൽ ഗാന്ധി 12ന് അവിടെയെത്തും. തിരിച്ച് ഹെലികോപ്റ്റർ മാർഗം ഒരു മണിക്ക് വടക്കാഞ്ചേരിയിൽ തിരിച്ചെത്തും.
ഭാരത് ജോഡോ യാത്രയുടെ തൃശൂർ ജില്ലയിലെ അവസാന ദിവസ പര്യടനത്തിലും ഉച്ചക്ക് വടക്കാഞ്ചേരിയിലെ വാർ ഹീറോസ് മീറ്റിങ്ങിലും മാറ്റമില്ലെന്ന് കെ.പി.സി.സി വക്താക്കൾ അറിയിച്ചു. ആര്യാടൻ മുഹമ്മദ് ജേഷ്ഠ സഹോദരനെ പോലെയായിരുന്നെന്ന് രാഹുൽ അനുശോചിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

